Suriya Scene Movie : ഇത് ‘സീൻ’ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്

Suriya Jithu Madhavan Movie Scene : ജ്യോതികയും സൂര്യയും നിർമിക്കുന്ന ചിത്രത്തിൻ്റെ ക്യാമറയ്ക്ക് മുന്നിലുമായി പിന്നിലുമായി നിരവധി മലയാളി താരങ്ങളാണ് അണിനിരക്കുന്നത്. നസ്രിയ നസീമും നസ്ലെനുമാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. സുശിൻ ശ്യാമാണ് സീൻ സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.

Suriya Scene Movie : ഇത് സീൻ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്

Scene Movie

Published: 

09 Sep 2026 | 06:56 PM

സൂര്യയെ നായകനാക്കി കൊണ്ട് മലയാളം ബ്ലോക്ക്ബസ്റ്ററായ ആവേശം സിനിമ ഒരുക്കിയ ജിത്തു മാധവൻ്റെ തമിഴ് ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. സൂര്യ പോലീസ് വേഷത്തിലെത്തിന്ന ചിത്രത്തിന് സീൻ എന്നാണ് അണിയറപ്രവർത്തകർ പേരിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പതിവ് പോലീസ് വേഷത്തിൽ നിന്നും ഒരു അലസനായ അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ ചിത്രത്തിലെത്തുന്നത് എന്നാദ്യം സൂചന നൽകുന്നെങ്കിലും, ടീസർ വീഡിയോയുടെ അവസാനം മാസിലേക്കെത്തുന്നത് കാണാൻ സാധിക്കും. ഡിഎസ്പി ഇൻപരാജ് എന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സാഗരം സ്റ്റുഡിയോസിൻ്റെയും 2ഡി എൻ്റർടെയ്മെൻ്റിൻ്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് സീൻ നിർമിക്കുന്നത്. ജയ്ശ്രീ ദാമോദരനാണ് ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ. അതേസമയം സിനിമയുടെ അണിയറയിലും അഭിനേതാക്കളിലും ഏറെ മലയാളികളാണുള്ളത്. സൂര്യ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നസ്രിയ നസീമും നസ്ലെനും മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യും. നസ്ലെൻ്റെ ആദ്യ തമിഴ് ചിത്രമാണിത്. ഇവർക്ക് പുറമെ ലാൽ, ആനന്ദരാജ്, ജോൺ വിജയ്, യുട്യൂബർ രാജ് പ്രിയൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തും. നവംബർ ആറിന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

ALSO READ : Mammootty : ധനുഷ് വരെ സൈഡായി, എജ്ജാതി സ്വാ​ഗ് ! ഓം ടീസറിൽ മമ്മൂട്ടിയുടെ വിളയാട്ടം

സീൻ സിനിമയുടെ ടൈറ്റിൽ ടീസർ


സംവിധായകൻ ജിത്തു മാധവൻ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിട്ടുള്ളത്. സുശിൻ ശ്യാമാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. സുശിൻ്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും സീനുണ്ട്. വിനീത് അഗസ്റ്റ്യനാണ് ഛായാഗ്രാഹകൻ. അജിമൽ സാബു ആണ് എഡിറ്റർ. ചേതൻ ഡിസൂസയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8: ​ഗായത്രി സുരേഷ് വീണ്ടും ബി​ഗ് ബോസിലേക്ക്? എവിക്ഷന് പിന്നാലെ പ്രതികരിച്ചു
Short Film From Bethlehem Kudumba Unit : സാത്തുക്കുടി ഇനി തെലുങ്കർക്കും കുടിക്കാം! ‘ഒരു സാത്തുക്കുടി പ്രണയം’ തെലുങ്കിലേക്ക്
Big boss Malayalam Season 8: വെറുതെയല്ല ഇവർ ബിഗ് ബോസിൽ എത്തിയത്! മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ യഥാർത്ഥ മാനദണ്ഡങ്ങൾ ഇതാ!
Big Boss Malayalam Season 8: താൻ കാരണം ഞാൻ സ്നേഹിച്ച പാർട്ടി പോലും എന്നെ കൂവി പുറത്താക്കി, എല്ലാം നഷ്ടപ്പെട്ടു! പൊട്ടിക്കരഞ്ഞ് റിനി ആൻ ജോർജ്
“ഇനി നീ മൈക്കിൽ പറഞ്ഞില്ലെങ്കിൽ ഞാൻ അഭിനയിക്കില്ല എന്ന് ദുൽഖർ പറഞ്ഞു”; സംഭവം വിവരിച്ച് അയാം ഗെയിം സംവിധായകൻ
Magic Mushroom OTT : റിലീസായിട്ട് എട്ട് മാസം; നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം മാജിക് മഷ്റൂ ഇന്ന് ഒടിടിയിൽ എത്തും
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ