AMMA Election: ചരിത്രത്തിൽ ആദ്യം! ‘അമ്മ’ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ്

Swetha Menon Elected as AMMA President: ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വനിതകൾ 'അമ്മ'യുടെ തലപ്പത്തേക്ക് വരുന്നത്.

AMMA Election: ചരിത്രത്തിൽ ആദ്യം! അമ്മ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ്

Swetha Menon

Updated On: 

15 Aug 2025 | 04:45 PM

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി നടി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് പുതിയ ജനറൽ സെക്രട്ടറി. ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വനിതകൾ ‘അമ്മ’യുടെ തലപ്പത്തേക്ക് വരുന്നത്. അതേസമയം, ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷനിൽ 504 അംഗങ്ങൾ ഉണ്ടെങ്കിലും ഇത്തവണ 298 പേർ മാത്രമാണ് വോട്ട് ചെയ്യാൻ എത്തിയത്. പോളിംഗ് ശതമാനത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 357 പേർ വോട്ട് ചെയ്തിരുന്നു. 70 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 12 ശതമാനം കൂടി ഇടിഞ്ഞ് 58 ശതമാനം മാത്രമായിരുന്നു പോളിംഗ്.

ശ്വേത മേനോനെതിരെ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത് നടൻ ദേവനാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനെതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്‍മി പ്രിയ എന്നിവരും ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ചത് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമായിരുന്നു.

അതേസമയം, അൻസിബ ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യം 13 പേർ ഈ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നെങ്കിലും അൻസിബ ഒഴികെ മറ്റെല്ലാവരും പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു.

ALSO READ: ‘ആരോപണം തെളിഞ്ഞാൽ ഞാൻ അഭിനയം നിർത്തും, അന്വേഷിച്ച് കണ്ടെത്തട്ടെ’; ബാബുരാജ്

മലയാള സിനിമയുടെ താര സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ) രൂപീകരിച്ചത് 1994ലാണ്. അന്ന് മുതൽ ‘അമ്മ’യെ നയിച്ചത് പുരുഷതാരങ്ങളായിരുന്നു. എം ജി സോമനായിരുന്നു ‘അമ്മ’യുടെ ആദ്യ പ്രസിഡന്റ്. പിന്നീട് മധു, ഇന്നസെന്റ്, മോഹൻലാൽ എന്നിവരായിരുന്നു ‘അമ്മ’യെ നയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ‘അമ്മ’യുടെ തലപ്പത്തേക്ക് സ്ത്രീകൾ വരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്