Actor Sathyan: സിനിമാക്കമ്പം ഇല്ലാതാക്കിയത് 500 ഏക്കർ ഭൂമിയും 5 ഏക്കറിലെ വീടും! നാട്ടുരാജാവായി ജീവിച്ച് പാപ്പരായ നടൻ സത്യൻ

Actor Sathyan Life Story: ഇളയരാജ ചിത്രത്തിൽ നായകനായാണ് സത്യൻ സിനിമയിലേക്ക് എത്തിയത്. ഒരു കൊച്ചു രാജ്യം ആയാണ് നാട്ടുകാർ നടന്റെ കുടുംബത്തെ...

Actor Sathyan: സിനിമാക്കമ്പം ഇല്ലാതാക്കിയത് 500 ഏക്കർ ഭൂമിയും 5 ഏക്കറിലെ വീടും! നാട്ടുരാജാവായി ജീവിച്ച് പാപ്പരായ നടൻ സത്യൻ

Actor Sathyan

Published: 

28 Nov 2025 21:02 PM

സിനിമകളിലൂടെ നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന പല നടി നടന്മാരുടെയും സ്വകാര്യ ജീവിതം പലപ്പോഴും സിനിമയിലേക്കാൾ സംഭവ വികാസങ്ങൾ നിറഞ്ഞതായിരിക്കും. അതിൽ ദുരന്തവും സന്തോഷവും എല്ലാം ഉണ്ടാവും. ഒരുപക്ഷേ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കാം സിനിമയിൽ നമ്മെ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ടാവുക. അത്തരത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച തമിഴിലെ പ്രശസ്ത നടനാണ് സത്യൻ. സത്യന് തമിഴിൽ മാത്രമല്ല ആരാധകർ ഉള്ളത് മലയാളികളും സത്യന്റെ തമാശകൾ ഇഷ്ടപ്പെടുന്നവരാണ്.

ഹാസ്യനടൻ എന്ന രീതിയിലാണ് നമ്മിൽ പലർക്കും പരിചിതരെങ്കിലും ഇളയരാജ ചിത്രത്തിൽ നായകനായാണ് സത്യൻ അരങ്ങേറ്റം കുറിച്ചത്. ഇളയരാജയുടെ ഇളയവൻ എന്ന സിനിമയിൽ സത്യൻ നായകനായി എത്തി. അതിനുശേഷം കണ്ണാ ഉന്നൈ തേടഗുയും എന്ന ചിത്രത്തിലും സത്യൻ നായകനായി. എന്നാൽ സത്യൻ എന്ന നായകനെ പ്രേക്ഷകർ അത്രകണ്ട് സ്വീകരിച്ചില്ല. തുടർന്ന് കഥാപാത്രനായകനായി മാറി. സിനിമാ ജീവിതം ഇങ്ങനെയൊക്കെയാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ സത്യൻ എന്ന നടൻ ഒരു നാട്ടിലെ തന്നെ കൊച്ചു രാജാവായിരുന്നു എന്ന് പറയാം.ഒരു ഭൂവുടമയുടെ മകനായിരുന്നു സത്യൻ.

കോയമ്പത്തൂർ ജില്ലയിലെ ഒരു പ്രശസ്തമായ പട്ടണമാണ് മദംപട്ടിയാണ് ഇദ്ദേഹത്തിന്റെ നാട്. മദംപട്ടിയിലെ പ്രശസ്തനായ ഭൂവുടമയായിരുന്നു മദംപട്ടി ശിവകുമാർ. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. അന്ന് ഇവരുടെ കുടുംബത്തെ ഒരു ചെറിയ രാജ്യം എന്ന നിലയിലാണ് നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ആ മദംപട്ടി ശിവകുമാറിന്റെ ഏക മകനായിരുന്നു സത്യൻ. അഞ്ചേക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു ബംഗ്ലാവ്. ഇതിന് പുറമേ 100 കണക്കിന് ഏക്കർ വിലമതിക്കുന്ന തോട്ടങ്ങളും സ്വത്തുക്കളും ഇവർക്ക് സ്വന്തമായി ഉണ്ടായിരുന്നു.

എന്നാൽ ഇന്നവർക്ക് സ്വത്തുക്കൾ ഇല്ല. പഴയ പ്രൗഡിയും ഇല്ല. ഇതെല്ലാം ഇവർക്ക് ഇല്ലാതാക്കിയത് സത്യന്റെ അച്ഛൻ മതം പട്ടി ശിവകുമാറിന്റെ സിനിമയോടുള്ള കമ്പമായിരുന്നു.
അക്കാലത്ത് തമിഴ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നടന്മാരായ മാർക്കണ്ഡേയൻ ശിവകുമാറും സത്യരാജും മദംപട്ടി ശിവകുമാറിന്റെ ബന്ധുക്കളാണ്. മാത്രമല്ല, നടൻ സത്യരാജ് മദംപട്ടി ശിവകുമാറിന്റെ അമ്മായിയുടെ മകനാണ്. അക്കാലത്ത് തന്റെ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് സിനിമയിൽ അഭിനയിക്കാൻ വന്ന സത്യരാജിന് മാസം പണം നൽകിയിരുന്നത് ശിവകുമാർ ആയിരുന്നു. പിന്നാലെ സ്വയം സിനിമ നിർമ്മിക്കാനും ആരംഭിച്ചു.

എന്നാൽ ചില സിനിമകൾ പരാജയപ്പെട്ടതോടെ ഇവരുടെ സ്വത്തുക്കൾ ഓരോന്നായി വിൽക്കാൻ ആരംഭിച്ചു. ഇതിനിടയിലൂടെ മദംപട്ടി ശിവകുമാർ തന്റെ ഏക മകനായ സത്യനെയും സിനിമാലോകത്തേക്ക് എത്തിക്കാൻ ശ്രമിച്ചു. ഇതിനായി അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ ഇളയവൻ എന്ന ചിത്രം നിർമ്മിച്ചു. എന്നാൽ അതും പരാജയമായി മാറി. സിനിമാലോകം നൽകിയ പരാജയങ്ങൾ മതം ശിവകുമാറിന്റെ കുടുംബത്തെ ഒന്നാകെ ഉലച്ചു. പിന്നീട് അച്ചൻ മരിച്ചതോടെ സത്യൻ മദംപട്ടിയിലെ തന്റെ ബംഗ്ലാവും വിറ്റുവെന്നാണ് റിപ്പോർട്ട്. ഒരുകാലത്ത് വീട്ടുടമസ്ഥൻ എന്ന നിലയിൽ മദംപട്ടിയിലെ ആളുകൾ കുട്ടി രാജ എന്ന് വിളിച്ചിരുന്ന നടൻ സത്യന്റെ എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ടു. ഇപ്പോൾ സ്വന്തം നാട്ടിലേക്ക് പോകുന്നത് അദ്ദേഹം ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്.

 

 

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും