AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KS Chithra: ‘മനോഹരമായ കുട്ടികളെ ചിലപ്പോള്‍ സ്വര്‍ഗത്തിലായിരിക്കും ആവശ്യം, അവരില്‍ ഒരാളാണ് നീ; മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര

KS Chithra About Daughter Nandana: ഹൃദയഹാരിയായ കുറിപ്പിനൊപ്പം മകളുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു. സ്വര്‍ഗത്തിലെ കുഞ്ഞുമാലാഖയെന്നാണ് ചിത്ര മകളെ വിശേഷിപ്പിച്ചത്.

KS Chithra: ‘മനോഹരമായ കുട്ടികളെ ചിലപ്പോള്‍ സ്വര്‍ഗത്തിലായിരിക്കും ആവശ്യം, അവരില്‍ ഒരാളാണ് നീ; മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര
K S ChitraImage Credit source: facebook
sarika-kp
Sarika KP | Published: 18 Dec 2025 14:19 PM

തലമുറകളായി ആരാധിച്ച് പോരുന്ന പേരാണ് കെ.എസ് ചിത്ര എന്നത്. മലയാളികൾ ഒന്നടങ്കം ഇത്രയും സ്നേഹിച്ച മറ്റൊരു ​​ഗായികയുണ്ടോയെന്ന് സംശയമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഇപ്പോഴിതാ ചിത്ര പങ്കുവച്ച പുതിയൊരു ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകർക്കിടയിൽ വേദനയായിരിക്കുന്നത്. അകാലത്തില്‍ നഷ്ടമായ മകള്‍ നന്ദനയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കൊണ്ടാണ് ചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഹൃദയഹാരിയായ കുറിപ്പിനൊപ്പം മകളുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു. സ്വര്‍ഗത്തിലെ കുഞ്ഞുമാലാഖയെന്നാണ് ചിത്ര മകളെ വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമകള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ- നീ ഞങ്ങളെ വിട്ടു വളരെ നേരത്തേ പോയി. നിനക്കായി ഞങ്ങള്‍ സ്വപ്‌നംകണ്ട ജീവിതം നയിക്കാന്‍ കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുന്നു. എന്നാല്‍, ചിലപ്പോള്‍ മനോഹരമായ കുട്ടികളെ ചിലപ്പോള്‍ സ്വര്‍ഗത്തിലായിരിക്കും ആവശ്യം. അവരില്‍ ഒരാളാണ് നീ- ഞങ്ങളെന്നും സ്‌നേഹിക്കുന്ന കുഞ്ഞും മാലാഖയും. പ്രിയപ്പെട്ട നന്ദനയ്ക്ക് ജന്മദിനാശംസകള്‍’, ചിത്ര ഫേസ്ബുക്കിൽ കുറിച്ചു.

Also Read:കാണുന്നവർക്ക് അര വട്ടാകും, നേരം പോയി കിട്ടും! “ഭഭബ” പ്രേക്ഷക പ്രതികരണം

മകളുടെ എല്ലാ പിറന്നാള്‍ ദിനത്തിനും ഹൃദ്യമായ കുറിപ്പ് ചിത്ര പങ്കുവെക്കാറുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് സ്നേഹം പങ്കുവച്ച് എത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. എന്നാല്‍, ആ സന്തോഷത്തിന് ആയുസ് കുറവായിരുന്നു. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് എട്ടു വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു. ഒരു വിഷു ദിനത്തിലാണ് ഏക മകൾ നന്ദനയെ ചിത്രയ്ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടത്. വേർപാടിനുശേഷം വിഷു അടക്കമുള്ളവ വീട്ടിൽ ആഘോഷിക്കുന്നതിൽ ​ഗായിക നിയന്ത്രണം വെച്ചിട്ടുണ്ട്.