വിവാദങ്ങൾക്ക് മേൽ വിവാദം! ശ്രീനാഥ് ഭാസിയുടെ വിവാദ ചരിത്രം ഇന്നും ഇന്നലെയും തുടങ്ങിയതല്ല | The Controversies Actor Sreenath Bhasi Has Faced Throughout His Career, Check All the Details Malayalam news - Malayalam Tv9

Sreenath Bhasi: വിവാദങ്ങൾക്ക് മേൽ വിവാദം! ശ്രീനാഥ് ഭാസിയുടെ വിവാദ ചരിത്രം ഇന്നും ഇന്നലെയും തുടങ്ങിയതല്ല

Published: 

07 Oct 2024 20:06 PM

Actor Sreenath Bhasi Controversies: സിനിമകളിലൂടെ മാത്രമല്ല വിവാദങ്ങളിലൂടെയും വൈറലായ താരമാണ് ശ്രീനാഥ് ഭാസി. നിർമാതാക്കൾ മുതൽ അവതാരകർ വരെ താരത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

1 / 5നടൻ ശ്രീനാഥ് ഭാസി (Image Credits: Sreenath Bhasi Facebook)

നടൻ ശ്രീനാഥ് ഭാസി (Image Credits: Sreenath Bhasi Facebook)

2 / 5

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുകൾ ഉയർന്നിട്ടുണ്ട്. ഇവർ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർക്ക് പുറമെ 20- ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. (Image Credits: Sreenath Bhasi Facebook)

3 / 5

ഇതിന് മുൻപ്, അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു ശ്രീനാഥ് ഭാസി ആരോപണങ്ങൾ നേരിട്ടത്. സംഭവത്തിൽ അവതാരകയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും, സംഭവസമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോയെന്നറിയാൻ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഭാസി പരാതിക്കാരിയോട് മാപ്പ് പറഞ്ഞതിനെ തുടർന്ന് കേസ് ഒത്തുതീർപ്പായി. (Image Credits: Sreenath Bhasi Facebook)

4 / 5

അവതാരകയെ അധിക്ഷേപിച്ച സംഭവത്തെ തുടർന്ന് ശ്രീനാഥ് ഭാസിക്ക് നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം വിലക്ക് നീക്കിയെങ്കിലും, വൈകാതെ തന്നെ വീണ്ടും രംഗത്തെത്തി. ഷൈൻ നിഗത്തിന്റെയും, ശ്രീനാഥ് ഭാസിയുടെയും പേരെടുത്ത് പറഞ്ഞാണ് നിർമാതാക്കളുടെ സംഘടന വിമർശനമുന്നയിച്ചത്. (Image Credits: Sreenath Bhasi Facebook)

5 / 5

ശ്രീനാഥ് ഭാസി ഒരേസമയം പലരുടെയും സിനിമകൾക്ക് ഡേറ്റ് നൽകുന്നു, ഷൂട്ടിങ്ങിന് കൃത്യ സമയത്ത് സെറ്റിലെത്തില്ല, വിളിച്ചാൽ ഫോണെടുക്കില്ല തുടങ്ങിയ ആരോപണങ്ങളാണ് ഭാസിക്കെതിരെ നിർമാതാക്കളുടെ സംഘടന ഉന്നയിച്ചത്. ഏതെല്ലാം സിനിമകൾക്ക് ഡേറ്റ് കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നും അന്ന് നിർമാതാക്കൾ ആരോപിച്ചിരുന്നു. (Image Credits: Social Media)

Related Photo Gallery
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ