The Kerala Story 2: ‘ദ കേരള സ്റ്റോറി 2′ വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കം; മന്ത്രി സജി ചെറിയാൻ
The Kerala Story 2: യഥാർത്ഥ വസ്തുതകളുമായി യാതൊരു ബന്ധവും ഇല്ലാത്തതും നുണകൾ മാത്രം ഉൽപാദിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം മാത്രമാണ് കേരള സ്റ്റോറി എന്നും അദ്ദേഹം വിമർശിച്ചു...

Saji Cherian (1)
കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. യഥാർത്ഥ വസ്തുതകളുമായി യാതൊരു ബന്ധവും ഇല്ലാത്തതും നുണകൾ മാത്രം ഉൽപാദിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം മാത്രമാണ് കേരള സ്റ്റോറി എന്നും അദ്ദേഹം വിമർശിച്ചു. ഇത് പ്രഥമ ദൃഷ്ടിയാൽ തന്നെ വ്യക്തമാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
മതേതരത്വത്തിന് മാതൃകയായ കേരളത്തിനെ മതതീവ്രവാദത്തിന്റെ കേന്ദ്രമാക്കി ചിത്രീകരിച്ച ലോകത്തിനുമുന്നിൽ അപമാനിക്കുവാൻ വേണ്ടിയാണ് ഈ സിനിമ എന്നും. അതിനുവേണ്ടിയുള്ള ശ്രമമാണ് വീണ്ടും നടത്തുന്നത് എന്ന് മന്തി കുറ്റപ്പെടുത്തി. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ചു വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ഉള്ള നീക്കം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.