Yesudas song at sargam: ആ ​ഗാനം പാടാൻ യേശുദാസ് ചിലവഴിച്ചത് 20 മണിക്കൂർ, ത‍ൃപ്തിയാവാതെ രാത്രിയിൽ സ്റ്റുഡിയോയിലെത്തി

The story behind the song Raga Sudharasa: പുലർച്ചെ വരെ നീണ്ട പരിശോധനകൾക്കും തിരുത്തലുകൾക്കും ശേഷം, ഓരോ ചെറിയ പോരായ്മയും പരിഹരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആകെ 20 മണിക്കൂറിലധികം സമയമാണ് ആ ഒരു ഗാനത്തിനായി അദ്ദേഹം ചിലവഴിച്ചത്.

Yesudas song at sargam:  ആ ​ഗാനം പാടാൻ യേശുദാസ് ചിലവഴിച്ചത് 20 മണിക്കൂർ, ത‍ൃപ്തിയാവാതെ രാത്രിയിൽ സ്റ്റുഡിയോയിലെത്തി

yesudas

Updated On: 

04 Jan 2026 | 12:05 PM

മലയാള സിനിമാ സംഗീത ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് ബോംബെ രവി – യൂസഫലി കേച്ചേരി – യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന ‘സർഗം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ. ഇതിൽ ‘രാഗ സുധാരസ പാനമുഝേസി…’ എന്ന ഗാനം റെക്കോർഡ് ചെയ്യാൻ ഗാനഗന്ധർവൻ എടുത്ത കഠിനാധ്വാനം അവിശ്വസനീയമാണ്.

ഒരു സാധാരണ സിനിമാ ഗാനത്തേക്കാൾ ഏറെ പ്രയത്നം ആവശ്യമായിരുന്ന ഈ ഗാനത്തിന്റെ റെക്കോർഡിംഗ് ചെന്നൈയിലെ സ്റ്റുഡിയോയിൽ രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. ഏകദേശം 12 മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം റെക്കോർഡിംഗ് പൂർത്തിയാക്കി യേശുദാസ് വീട്ടിലേക്ക് മടങ്ങി. എന്നാൽ, ആ പാട്ടിൽ എവിടെയോ ചെറിയൊരു കുറവുണ്ടെന്ന തോന്നൽ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.

Also read – മമ്മൂട്ടിയുടെ ബോടോക്സ് ഉപയോ​ഗിച്ചിട്ടുണ്ടോ? നെറ്റിയിലെ മായാത്ത പാടിന്റെ രഹസ്യം

ഒടുവിൽ, മറ്റാരെയും ബുദ്ധിമുട്ടിക്കാതെ ആ രാത്രിയിൽ തന്നെ സൗണ്ട് എൻജിനീയറെ വിളിച്ച് അദ്ദേഹം വീണ്ടും സ്റ്റുഡിയോയിലെത്തി. പുലർച്ചെ വരെ നീണ്ട പരിശോധനകൾക്കും തിരുത്തലുകൾക്കും ശേഷം, ഓരോ ചെറിയ പോരായ്മയും പരിഹരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആകെ 20 മണിക്കൂറിലധികം സമയമാണ് ആ ഒരു ഗാനത്തിനായി അദ്ദേഹം ചിലവഴിച്ചത്.

 

‘സർഗ’ത്തിലെ ഗാനപ്രവാഹം

 

യേശുദാസിന്റെ കരിയറിലെ ഏറ്റവും മികച്ച പാട്ടുകൾ പിറന്ന സിനിമകളിൽ ഒന്നാണ് സർഗം.സ്വരരാഗ ഗംഗാ പ്രവാഹമേ, ആന്ദോളനം, സംഗീതമേ അമര സല്ലാപമേ, കൃഷ്ണ കൃപാ സാഗരം, രാഗ സുധാരസ തുടങ്ങിയ ക്ലാസിക് ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ ഇടയിൽ സജീവമാണ്.

ആറ് പതിറ്റാണ്ടായി 50,000-ത്തിലധികം ഗാനങ്ങൾ പാടിയ യേശുദാസ് ഇപ്പോൾ പിന്നണി ഗാനരംഗത്ത് അത്ര സജീവമല്ല. അമേരിക്കയിൽ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും ഓരോ മലയാളിയുടെയും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു.

Follow Us
Related Stories
Drishyam 3 Teaser: ഇതുവരെ കണ്ടതൊന്നുമല്ല കഥ, രണ്ടുംകല്‍പിച്ച് ജോര്‍ജുകുട്ടി ഇറങ്ങുന്നു
Sajna Noor: ‘എനിക്ക് ഒരാൾ ഒരു വിവരം തന്നു, അതൊരു മൈനർ കേസാണ്, ഇനി സഹിക്കാൻ വയ്യ’; ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണവുമായി സജ്‌ന
Lakshmi Nakshatra: അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയാൻ നമ്മൾ ആരുമല്ല…; ഷിയാസ് കരീനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര
Manju Pathrose: ‘അമ്മ വെള്ളം കോരിക്കൊണ്ട് വരുമ്പോൾ പ്രസവിച്ചു, ഞാൻ പ്രസവം നിർത്തിയത് ആ കാരണത്താൽ’
Kalyanaraman Movie: അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ? കല്യാണരാമനിലെ ഈ സീനിനു പിന്നിലും ഉണ്ട് ഒരു കഥ
Drishyam 3: ” മക്കൾ രണ്ടും എന്തേ ഇങ്ങനെ…”; ദൃശ്യത്തിലെ കാസ്റ്റിംഗിനെ പറ്റി എസ്തറിന്റെ അച്ഛൻ പറഞ്ഞതിനെക്കുറിച്ച് അൻസിബ
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്