Thoppi Associate Mammu: ‘നശിപ്പിച്ചില്ലേടാ നീ’ എന്ന് തൊപ്പി; നിർത്താതെ കരഞ്ഞ് മമ്മു; ലൈവ് സ്ട്രീമിൽ നാടകീയ രംഗങ്ങൾ

Thoppi Associate Mammu Controversy Live Stream: വിവാദ അഭിമുഖത്തിൻ്റെ പശ്ചാത്തലത്തിൽ മമ്മുവിനെ ലൈവ് സ്ട്രീമിൽ വച്ച് കുറ്റപ്പെടുത്തി വ്ലോഗർ തൊപ്പി. മമ്മു നിർത്താതെ കരയുന്നതും വിഡിയോയിൽ കാണാം.

Thoppi Associate Mammu: നശിപ്പിച്ചില്ലേടാ നീ എന്ന് തൊപ്പി; നിർത്താതെ കരഞ്ഞ് മമ്മു; ലൈവ് സ്ട്രീമിൽ നാടകീയ രംഗങ്ങൾ

തൊപ്പി, മമ്മു

Published: 

28 Jul 2025 | 11:11 AM

വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മമ്മുവിനെ ലൈവ് സ്ട്രീമിൽ ശകാരിച്ച് വ്ലോഗർ തൊപ്പി. നശിപ്പിച്ചില്ലേടാ നീ എന്നാണ് തൊപ്പി മമ്മുവിനോട് ചോദിക്കുന്നത്. ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് മമ്മു കരയുന്നുണ്ടെങ്കിലും തൊപ്പി അത് അംഗീകരിക്കുന്നില്ല. മമ്മുവിനെ എംആർസെഡ് ഗ്യാങിൽ നിന്ന് പുറത്താക്കിയെന്നാണ് സൂചനകൾ.

Also Read: Vlogger Thoppi’: ‘കുളിസീൻ കാണാൻ ഒളിഞ്ഞുനോക്കി, മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയും’; വിവാദ പരാമർശവുമായി തൊപ്പിയുടെ സഹചാരി മമ്മു

“നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും നീ കരയുന്നത് കണ്ടിട്ടും പുറത്താക്കാനാണ് പറയുന്നത്. ഞാൻ എന്ത് ചെയ്യാനാ? ചാറ്റ് പറയുന്നതിനപ്പുറം എനിക്കൊന്നും ചെയ്യാനാവില്ല മമ്മൂ.”- തൊപ്പി പറയുന്നു. അതിന് കരഞ്ഞുകൊണ്ട് “ഇനി ഞാൻ ഒന്നും ചെയ്യില്ല” എന്ന് മമ്മു പലതവണ പറയുന്നു. എന്നാൽ, തൊപ്പി അതിന് വഴങ്ങുന്നില്ല. “ഞാൻ പറയട്ടെ, ഒരു നല്ല ബോർഡിങിൽ ഞാൻ ആക്കിത്തരാം. ചിലവെല്ലാം ഞാൻ നോക്കിക്കോളാം. ബോർഡിങിൽ പോയിട്ട് കുറച്ചുകാലം നിൽക്ക്. മൈൻഡൊക്കെ ഒന്ന് ശരിയാവട്ടെ. നിൻ്റെ ഈ മൈൻഡ് വച്ചിട്ട് സീനാടാ.”- തൊപ്പി പറയുന്നു.

വൈറൽ വിഡിയോ

“ഞാൻ ഇവിടെ നിന്നോളാം, ഇനി ഇങ്ങനെയൊന്നും കാണിക്കില്ല, പെണ്ണുങ്ങളെപ്പറ്റി ഒന്നും പറയില്ല” എന്ന് മമ്മു കരഞ്ഞുകൊണ്ട് പറയുമ്പോൾ “ഇവിടെ നിൽക്കാൻ പറ്റില്ല” എന്നാണ് തൊപ്പിയുടെ പ്രതികരണം. “വിദ്യാഭ്യാസമില്ലാത്തതിൻ്റെ പ്രശ്നമാണ് മമ്മൂ. വിവരമില്ലാത്തതിൻ്റെ പ്രശ്നമാണ്. നീ ആലോചിച്ചുനോക്ക്, പണ്ടത്തെപ്പോലെയാണോ ഇപ്പോൾ? ഇപ്പോൾ പുറത്തുപോകുമ്പോൾ അഞ്ച് വയസുള്ള പൈതൽ മുതൽ 70 വയസുള്ള ഉമ്മാമ്മമാർ വരെ നമ്മുടെ അടുത്തേക്ക് വരുന്നുണ്ട്. അങ്ങനെ ആൾക്കാർ കാണുന്ന സ്ഥലത്ത്, അവരെല്ലാം നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്താടാ. എന്നിട്ട് നീ എന്താ അവിടെപ്പോയി പറഞ്ഞത്. നശിപ്പിച്ചില്ലേടാ നീ.”- തൊപ്പി ലൈവ് സ്ട്രീമിൽ കുറ്റപ്പെടുത്തി.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മു പറഞ്ഞ കാര്യങ്ങളാണ് വിവാദത്തിലായത്. കുളിസീന്‍ കാണാന്‍ ഒളിഞ്ഞുനോക്കിയിട്ടുണ്ടെന്നും മറ്റ് വീടുകളുടെ ജനലിൽ കല്ലെറിഞ്ഞിട്ടുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ.

Related Stories
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം