സൂപ്പർസ്റ്റാറുകളെ പോലും കടത്തിവെട്ടിയ നായിക; ചില്ലറകാരിയല്ല! ആളെ മനസ്സിലായോ?
Malayalam Actress Childhood: ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിന് ഒന്നാകെ സുപരിചിതയായ ഒരു നായികയുടെ കുട്ടിക്കാലത്തെ ചിത്രമാണിത്. ഇപ്പോൾ ആളെ മനസ്സിലായില്ലേ!
ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിന് ഒന്നാകെ സുപരിചിതയായ ഒരു നായികയുടെ കുട്ടിക്കാലത്തെ ചിത്രമാണിത്. അടുത്തിടെ 300 കോടി ക്ലബ്ബിൽ ഇടം നേടിയ ലോക: ചാപ്റ്റർ 1 – ചന്ദ്ര എന്ന ചിത്രത്തിലെ നായികയാണ്. ഇപ്പോൾ ആളെ മനസ്സിലായില്ലേ! അതെ മറ്റാരുമല്ല മലയാളത്തിലെ യുവനടിമാർക്കിടയിൽ ഏറ്റവും ശ്രദ്ധേയമായ കല്യാണി പ്രിയദർശൻ.
സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിക്ക് ഇന്ന് ആരാധകർ ഏറെയാണുള്ളത്. ലോകയിലെെ ഗംഭീര വിജയത്തോടെ, പ്രേക്ഷകർക്ക് കല്യാണി ഏറെ പ്രിയപ്പെട്ടവളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികൾക്കിടയിൽ നിറഞ്ഞുനിൽക്കാനും തന്റെതായ സ്ഥാനം നേടാനും കല്യാണിക്ക് സാധിച്ചു. ഈ ഓണത്തിന് രണ്ടു ചിത്രങ്ങളാണ് കല്യാണിയുടേതായി തിയേറ്ററുകളിലെത്തിയത്. ലോക ചാപ്റ്റർ 1 ചന്ദ്രയും ഓടും കുതിര ചാടും കുതിരയും. തീയറ്ററുകളിൽ ലോക വമ്പൻ റെക്കോർഡ് സ്വന്തമാക്കിയപ്പോൾ ഓടും കുതിര ചാടും കുതിര ഒടിടിയിൽ മികച്ച പ്രതികരണം നേടി.
Also Read:‘കല്യാണിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വേണ്ടായിരുന്നു മോളെ…’; വിമർശിച്ച് ഓൺലൈൻ ആങ്ങളമാർ
താരത്തിന്റെ പുതിയ ചിത്രം ജീനിയിലെ കഴിഞ്ഞ ദിവസം പുറത്തറങ്ങിയ ഗാനരംഗം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. രവി മോഹൻ നായകവുന്ന ജീനിയിൽ, കല്യാണി പ്രിയദർശനും കൃതി ഷെട്ടിയുമാണ് നായികമാർ. മൂവരും ഒന്നിക്കുന്ന ‘അബ്ദി അബ്ദി’ എന്ന ഗാനരംഗമാണ് അടുത്തിടെ പുറത്തുവിട്ടത്. എന്നാൽ പാട്ടിലെ കല്യാണിയുടെ ലൂക്കും, ധരിച്ച വസ്ത്രങ്ങളുമാണ് ചർച്ചയാകാൻ കാരണം. പലരും താരത്തെ വിമർശിച്ച് രംഗത്ത് എത്തുന്ന കാഴ്ചയാണ് കണ്ടത്.
കല്യാണി പ്രിയദർശനിൽ നിന്ന് ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചില്ല എന്നാണ് മിക്കവരും വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. ഇത് വേണ്ടായിരുന്നു മോളെ…, ശരീര പ്രദർശനം വേണ്ടിയിരുന്നില്ല, തുടങ്ങി നീളുന്നു കമെന്റുകൾ. മറ്റു ചിലരാകട്ടെ, കല്യാണിയുടെ ഡാൻസിനെ വിമർശിച്ചും രംഗത്ത് എത്തി.