ലൈവ് സ്ട്രീമിനിടെ യുവതിയെ അപമാനിച്ച കേസ്; ‘തൊപ്പി ഗ്യാങ്’ അംഗം മമ്മു അറസ്റ്റിൽ
Manjeri Police Arrest 'Toppi Gang' Member Mammu Over Cyber Harassment: നിഹാദ് എന്ന തൊപ്പിയാണ് കേസിൽ ഒന്നാം പ്രതി. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. നിലവിൽ പിടിയിലായ മമ്മു കേസിൽ നാലാം പ്രതിയാണ്. മുഹമ്മദ് ഷമീർ, ജാസി എന്നിവരും കേസിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ മമ്മുവിനെ റിമാൻഡ് ചെയ്തു
യൂട്യൂബ് ലൈവ് സ്ട്രീമിലൂടെ യുവതിയെ അധിക്ഷേപിച്ച കേസിൽ ‘തൊപ്പി ഗ്യാങ്ങിലെ’ മുഹമ്മദ് എന്ന മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ഇരിക്കൂറിലെ വീട്ടിൽ നിന്നുമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ ആപമനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എം.ആർ,സി ഷമീർ എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് നടത്തിയ ലൈവ് സ്ട്രീമിലണ് മമ്മൂ, ജാസി, ഷമീർ എന്നിവർ ചേർന്ന് യുവതിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയത്. തോപ്പിയുമായി മൂവരും തെറ്റി പിരിഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. തൊപ്പി നേരത്തെ യുവതിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങളടങ്ങിയ വീഡിയോയും ലൈവിൽ പങ്കുവച്ചിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
നിഹാദ് എന്ന തൊപ്പിയാണ് കേസിൽ ഒന്നാം പ്രതി. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. നിലവിൽ പിടിയിലായ മമ്മു കേസിൽ നാലാം പ്രതിയാണ്. മുഹമ്മദ് ഷമീർ, ജാസി എന്നിവരും കേസിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ മമ്മുവിനെ റിമാൻഡ് ചെയ്തു. അതേസമയം സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന പരാതിയിൽ തൊപ്പിക്കെതിരെ ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തുട്ടുണ്ട്. എന്നാൽ നിഹാദ് എറണാകുളം ജില്ലാ വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ഈ കേസിന് പിന്നാലെ നിഹാദിൻ്റെ യുട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു
Also Read: Actress Attack Case: പൾസർ സുനിക്ക് തിരിച്ചടി, നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കില്ല
നിഹാദിൻ്റെ നേതൃത്വത്തിലുള്ള എം.ആർ.സി എന്ന ഗെയിമർമാരുടെ കൂട്ടയ്മയിൽ ഉണ്ടായ പിളപ്പാണ് ഇരു കൂട്ടരും തമ്മിലുള്ള ഗുരുതര ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നീങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളിലാകെ അശ്ലീല പരാമർശങ്ങളും അധിഷേപവുമായി ഇരു കൂട്ടരും രംഗത്തെത്തിയതോടെ അന്വേഷണത്തിന് പൊലീസ് ഉത്തരവിടുകയായിരുന്നു. പോക്സോ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇരു വിഭാഗങ്ങളും പരസ്പരം ആരോപണങ്ങളായി ഉന്നയിച്ചിരുന്നത്. ഇതോടെ പൊലീസ് കടുത്ത നടപടിയിലേക്ക് കടക്കുകയായിരുന്നു.
English Summary
Police arrested Mohammed, alias Mammu, of the ‘Thoppi Gang’ in Kannur following a complaint by a Manjeri woman regarding obscene remarks made during a YouTube livestream. Mammu, along with Shameer and Jassy, hurled abuses after splitting from YouTuber Thoppi (Nihad), who also faces a separate case for allegedly sharing nude footage. The gang’s fallout led to mutual accusations involving POCSO offenses, prompting a strict police investigation and the removal of Thoppi’s YouTube channel.