Nadira Mehrin: എനിക്ക് വിവാഹം കഴിക്കണമെന്നോ പ്രണയിച്ചു നടക്കണമെന്നോ ഇല്ല, പക്ഷേ…; മനസുതുറന്ന് നാദിറ മെഹ്‌റിൻ

Transgender Nadira Mehrin About Family: നിലവിൽ വീട്ടുകാരോടൊപ്പമാണ് നാദിറ താമസിക്കുന്നത്. അടുത്തിടെയാണ് താരം പുതിയൊരു വീട് പണിത് കയറി താമിസിച്ചത്. കുടുംബമാണ് തനിക്ക് എല്ലാമെന്നും താനിപ്പോഴും അവരുടെ പഴയ നജീബ് തന്നെയാണെന്നും പല അഭിമുഖങ്ങളിലും നാദിറ തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കാൻ പോലും താത്പര്യമില്ലെന്നും കുടുംബത്തിന് വേണ്ടി ജീവിക്കാനാണ് താൻ എന്നും ആഗ്രഹമെന്നുമാണ് പുതിയതായി നൽകിയ അഭിമുഖത്തിലും താരം പറയുന്നത്.

Nadira Mehrin: എനിക്ക് വിവാഹം കഴിക്കണമെന്നോ പ്രണയിച്ചു നടക്കണമെന്നോ ഇല്ല, പക്ഷേ...; മനസുതുറന്ന് നാദിറ മെഹ്‌റിൻ

Nadira Mehrin

Published: 

29 May 2026 | 11:54 AM

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നും വന്ന് സ്വന്തം കഠിനാധ്വാനം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും പൊതുസമൂഹത്തിൽ തൻ്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് നാദിറ മെഹ്‌റിൻ (Transgender Nadira Mehrin). ബിഗ് ബോസ് മലയാളം സീസൺ 5-ലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നാദിറ, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ്. ബിഗ്ബോസിനു ശേഷമാണ് നാദിറയുടെ വ്യക്തിത്വം കുടുംബം അംഗീകരിച്ചത്. വീടുവിട്ടിറങ്ങേണ്ടി വന്ന നാദിറയെ ബിഗ് ബോസ് ഷോയ്ക്ക് ശേഷം കുടുംബം തിരികെ വിളിച്ചതും, മാതാപിതാക്കളും സഹോദരിമാരുമായി താരം ഇപ്പോൾ പുലർത്തുന്ന ആത്മബന്ധവും നേരത്തെ തന്നെ നാദ്റ തുറന്നുപറഞ്ഞിട്ടുണ്ട്.

നിലവിൽ വീട്ടുകാരോടൊപ്പമാണ് നാദിറ താമസിക്കുന്നത്. അടുത്തിടെയാണ് താരം പുതിയൊരു വീട് പണിത് കയറി താമിസിച്ചത്. കുടുംബമാണ് തനിക്ക് എല്ലാമെന്നും താനിപ്പോഴും അവരുടെ പഴയ നജീബ് തന്നെയാണെന്നും പല അഭിമുഖങ്ങളിലും നാദിറ തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കാൻ പോലും താത്പര്യമില്ലെന്നും കുടുംബത്തിന് വേണ്ടി ജീവിക്കാനാണ് താൻ എന്നും ആഗ്രഹമെന്നുമാണ് പുതിയതായി നൽകിയ അഭിമുഖത്തിലും താരം പറയുന്നത്.

ALSO READ: ‘ഇവൻ ഇവളേയും കളഞ്ഞി‍ട്ട് പോകും, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം’; മറുപടിയുമായി ജിഷിൻ

തന്റെ വ്യക്തിജീവിതത്തിലെ വലിയൊരു തീരുമാനത്തെക്കുറിച്ച് മനസുതുറക്കുകയാണ് താരം. കുടുംബമാണ് തനിക്ക് എല്ലാമെന്നും താനിപ്പോഴും അവർക്ക് പഴയ ‘നജീബ്’ തന്നെയാണെന്നും താരം പലപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ, തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ലെന്നും കുടുംബത്തിന് വേണ്ടി ജീവിക്കാനാണ് ആഗ്രഹമെന്നും വ്യക്തമാക്കുകയാണ് താരം. തന്റെ സ്വത്വത്തെ അംഗീകരിക്കാനും തിരികെ നെഞ്ചോട് ചേർക്കാനും തയ്യാറായ കുടുംബത്തോടുള്ള സ്നേഹവും കടപ്പാടുമാണ് നാദിറയുടെ ഈ വാക്കുകളിൽ നിഴലിക്കുന്നത്.

നാദിറയുടെ വാക്കുകൾ ഇങ്ങനെ

”വിവാഹം കഴിക്കണമെന്നോ പ്രണയിച്ച് നടക്കണമെന്നോ ഒന്നും എനിക്ക് ചിന്തയില്ല. ഇപ്പോൾ ഇരുപത്തിയാറ് വയസായി. പലരും എന്നോട് ചോദിക്കാറുണ്ട് ഒരു വിവാഹം കഴിച്ചുകൂടെ എന്ന്. പക്ഷെ വേണ്ട. എനിക്ക് എന്റെ അനിയത്തിയുടെ വിവാഹവും അവളുടെ ജീവിതവും വീട്ടുകാരുടെ ജീവിതവുമൊക്കെ കണ്ട് ആസ്വദിച്ച് ജീവിച്ചാൽ മതി. ഞാനൊരു ഫാമിലി ബോയിയാണ്. വീട്ടിൽ നിന്നും ഒളിച്ചോടിപ്പോയി, അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ വീട്ടിൽ വിളിച്ച് ചോദിച്ചു, തിരിച്ച് വന്നോട്ടെയെന്ന്.

കാരണം, എനിക്ക് അവരില്ലാതെ ജീവിക്കാൻ പറ്റുന്നില്ലായിരുന്നു. രാവിലെ എഴുന്നേറ്റാൽ ചായ ഉമ്മ കൊണ്ട് വന്ന് തരും. എന്റെ ഒരു ഡ്രസും ഞാൻ കഴുകേണ്ടി വന്നിട്ടില്ല. ബസ് യാത്രയ്ക്കുള്ള കാശ് വാപ്പയാണ് തന്നിരുന്നത്. എല്ലാ ദിവസവും വൈകിട്ട് വരുമ്പോൾ വാപ്പ പലഹാരം കൊണ്ടുവരും. ഇതൊക്കെ എന്നെ സംബന്ധിച്ച് വലിയ സന്തോഷമാണ്. ഇതിൽ കൂടുതല്‌ എന്താണ് വേണ്ടത്? ഇതൊന്നും ഇല്ലാത്ത ആളായി ജീവിക്കാൻ എനിക്ക് പറ്റുന്നില്ലായിരുന്നു”, എന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ നാദിറ പറഞ്ഞത്.

English Summary:

Bigg Boss Malayalam Season 5 Fame Nadira Mehrin Opens Up on Rejecting Marriage for Her Family. Nadira Recently Reveals Her Priorities, Placing Her Family Above All Conventional Relationship Milestones.

 

 

 

Follow Us
Related Stories
Hansika Krishna: പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല; ഒരു നിമിഷത്തെ അബദ്ധം; വിവാദ വിഡിയോയിൽ ഖേദം പ്രകടിപ്പിച്ച് ഹൻസിക
AMMA Controversy: അതൊന്നും നടപ്പില്ല; അൻസിബ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും തള്ളി കുക്കു പരമേശ്വരൻ
Actor Jishin Mohan: ‘ഇവൻ ഇവളേയും കളഞ്ഞി‍ട്ട് പോകും, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം’; മറുപടിയുമായി ജിഷിൻ
Dileep dhyan sreenivasan: “അത് നീ ഉദ്ദേശിച്ചതല്ല”; മിസ്റ്റർ ബട്ലറിലെ ദിലീപിന്റെ കൃഷ്ണ വേഷത്തെക്കുറിച്ച് തഗുമായി ധ്യാൻ ശ്രീനിവാസൻ
AMMA Controversy: ‘ധ്യാനോ പിഷാരടിയോ സമിതിയില്‍ വേണം’; ചില നിബന്ധനകളോടെ ഹാജരാകാമെന്ന് അൻസിബ
Pinarayi Vijayan ED Raid: ബിനീഷ് കോടിയേരിയുടെ ആ മനസ്സ് ആരും കാണാതെ പോകരുത്; ഇഡി റെയ്ഡിൽ പോസ്റ്റുമായി ജോയ് മാത്യു
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു