AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vijay and Trisha:എല്ലാം നന്നായി പക്ഷേ..; അജിത്തിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിക്കാനെത്തിയ വിജയിക്കൊപ്പം തൃഷയും

Vijay and Trisha at Ajith Home:ലയെയും ദളപതിയേയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. എന്നാൽ അതേസമയംതന്നെ വിമർശനങ്ങളും വിജയിക്കു നേരെ ഉയർന്നുവരുന്നു.മെയ് 31-ന് വൈകുന്നേരത്തോടെയാണ് ഇരുവരും ഒരേ കാറിൽ അജിത്തിന്റെ പള്ളാവക്കത്തെ വസതിയിലെത്തിയത്. അജിത്തിനെ നേരിൽ കണ്ട് ആശ്വസിപ്പിച്ച ഇരുവരും...........

Vijay and Trisha:എല്ലാം നന്നായി പക്ഷേ..; അജിത്തിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിക്കാനെത്തിയ വിജയിക്കൊപ്പം തൃഷയും
Vijay And TrishaImage Credit source: Social Media
Ashli C
Ashli C | Published: 31 May 2026 | 01:51 PM

നടൻ അജിത്തിന്റെ അമ്മ മോഹിനി വിട പറഞ്ഞു. പിന്നാലെ നിരവധി ആരാധകരും താരങ്ങളുമാണ് അമ്മക്ക് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. അത്തരത്തിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയും നടനുമായ ജോസഫ് സി വിജയിയും അനുശോചനം അറിയിക്കാനായി അജിത്തിന്റെ വീട്ടിലെത്തി. തലയെയും ദളപതിയേയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. എന്നാൽ അതേസമയം തന്നെ വിമർശനങ്ങളും വിജയിക്കു നേരെ ഉയർന്നുവരുന്നു. ആരാധകരുടെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണം മറ്റൊന്നുമല്ല അജിത്തിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കൊപ്പം ഉണ്ടായിരുന്ന നടി തൃഷയുടെ സാന്നിധ്യമാണ്.

ഈ സ്ത്രീയെ എന്തിനാണ് നിങ്ങൾ ഇങ്ങനെ എപ്പോഴും കൂടെ കൂട്ടി നടക്കുന്നത്?

വിജയിക്കൊപ്പമുള്ള തൃഷയെ ചിലരെയെങ്കിലും ചൊടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ നിരവധി പേരാണ് പ്രതികരണണങ്ങളുമായി എത്തുന്നത്.അണ്ണാ എല്ലാം ഒക്കെയായിരുന്നു നിങ്ങളെ തലയ്ക്കൊപ്പം ഒന്നിച്ച് കണ്ടതും നിങ്ങൾ പരസ്പരം കെട്ടിപ്പിടിക്കുന്നതും കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷമായി എന്നാൽ ഇത് വേണ്ടായിരുന്നു ഈ സ്ത്രീയെ എന്തിനാണ് നിങ്ങൾ ഇങ്ങനെ എപ്പോഴും കൂടെ കൂട്ടി നടക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. വളരെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിക്കുന്നത് എല്ലാം നന്നായി പക്ഷേ ഈ സ്ത്രീയെ കാണുന്നതുവരെ. ഇവർ നിങ്ങളുടെ ആരാണ്, നിങ്ങളെ കണ്ടതിൽ സന്തോഷമുണ്ട് എന്നാൽ ഇവരെ എന്തിന് ഒപ്പം കൂട്ടി എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.

ALSO READ:

അജിത്ത് ദുബായിൽ ആയിരുന്നു

മെയ് 31-ന് വൈകുന്നേരത്തോടെയാണ് ഇരുവരും ഒരേ കാറിൽ അജിത്തിന്റെ പള്ളാവക്കത്തെ വസതിയിലെത്തിയത്. അജിത്തിനെ നേരിൽ കണ്ട് ആശ്വസിപ്പിച്ച ഇരുവരും, അന്ത്യോപചാരമർപ്പിക്കുകയും ചെയ്തു.ദുബായിലായിരുന്ന അജിത്ത് അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ചെന്നൈയിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ജോസഫ് സി വിജയിയും ത്രിഷയും അവരുടെ വസതിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചത്. എന്നാൽ ഈ സന്ദർശനം ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലയിൽ ജോസഫ്യെ സി വിജയിയെ ആളുകൾ അംഗീകരിക്കുമ്പോഴും തൃഷയ്ക്കൊപ്പമുള്ള ഈ സഞ്ചാരത്തെ ആളുകൾ എതിർക്കുന്നുണ്ട്.

ഭർത്താവ് പി സുബ്രഹ്മണ്യം മൂന്ന് വർഷം മുമ്പാണ് മരിച്ചത്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, കനത്ത സുരക്ഷയ്ക്കിടെ വിജയ് അജിത് കുമാറിന്റെ വസതിയിൽ എത്തുന്നതായി കാണാം . അദ്ദേഹം വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് അജിത്തിനെ കെട്ടിപ്പിടിക്കുകയും ദുഃഖിതരായ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നതായി കാണാം. ഒപ്പം ഒരു കറുത്ത സൽവാർ ധരിച്ചു കൊണ്ട് തൃഷയും അരികിൽ ഉണ്ടായിരുന്നു. അതേസമയം ശനിയാഴ്ചയാണ് അജിത്തിന്റെ അമ്മ മോഹിനി അന്തരിച്ചത്. 85 വയസ്സായിരുന്നു. ഭർത്താവ് പി സുബ്രഹ്മണ്യം മൂന്ന് വർഷം മുമ്പാണ് മരിച്ചത്. കുറച്ചുദിവസം ആയി ഇവരുടെ ആരോഗ്യനില വഷളായിരുന്നു എന്നും ഉറക്കത്തിൽ മരണസംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ENGLISH SUMMARY

Actor Ajith’s mother Mohini passes away. After that, many fans and stars came to express their condolences to her mother. In such a way, Tamil Nadu Chief Minister and actor Joseph C Vijay also came to Ajith’s house to express his condolences. Fans are happy to see Thala and Thalapathy together. But at the same time, criticism is also being raised against Vijay.

Follow Us