AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thalapathy Vijay: ആദ്യം ഒരു നല്ല അച്ഛനും ഭർത്താവും ആകൂ… നിങ്ങൾക്ക് സ്ത്രീകളെ വിലയില്ല! വിജയെ രൂക്ഷമായി വിമർശിച്ച് TVK വനിതാ നേതാവ്

Thalapathy Vijay Controversy: എന്തിനാണ് ഈ രാഷ്ട്രീയം? നിങ്ങളുടെ യഥാർത്ഥ മുഖം എന്താണ്? നിങ്ങളുടെ ആരാധകർ നേതാവിന് വേണ്ടി സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കുന്നു. അവർക്ക് മാതൃക ആകേണ്ട നിങ്ങൾ....

Thalapathy Vijay: ആദ്യം ഒരു നല്ല അച്ഛനും ഭർത്താവും ആകൂ… നിങ്ങൾക്ക് സ്ത്രീകളെ വിലയില്ല! വിജയെ രൂക്ഷമായി വിമർശിച്ച് TVK വനിതാ നേതാവ്
Tvk Vijay (1)Image Credit source: Twitter
Ashli C
Ashli C | Updated On: 09 Mar 2026 | 09:12 AM

വനിതാദിനത്തിൽ സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളുടെ വായിൽ നിന്നും രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നടൻ വിജയ്. കഴിഞ്ഞദിവസം പാർട്ടിയുടെ സംസ്ഥാന ജോയിന്റ് കോഡിനേറ്റർ ആയ ആർ എസ് ഇന്ദിര ധൻ രാജ് വിജയിയെ വേദിയിലിരുത്തി കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷന്മാരെ താഴെയിറക്കണം എന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു നേതാവായ രഞ്ജന നാച്ചിയാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വിജയിക്കെതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങിയത് യഥാർത്ഥ നിങ്ങളുടെ മുഖം എന്താണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുമ്പ് നിങ്ങൾ നല്ലൊരു അച്ഛനും ഭർത്താവും എന്നാണ് രഞ്ജന നാച്ചിയാർ തുറന്നടിച്ചത്. ടിവി കെ യുടെ നേതൃത്വത്തിൽ ചെങ്കൽപ്പട്ടു ജില്ലയിലെ മാമല്ലപുരത്ത് വനിതാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആണ് വിജയികളെ വനിതകൾ എല്ലാവരും കൂടി ഒന്നിച്ച് വിമർശനം നടത്തിയത്.

ഈ വനിതാദിനത്തിൽ എല്ലാ വനിതകൾക്കും ആശംസകൾ നേരുമ്പോൾ നമ്മുടെ നേതാവായ വിജയിക്കും ഒരു വനിതാദിന ആശംസകൾ നേരാൻ ആഗ്രഹിക്കുന്നു എന്നാണ് രഞ്ജന പറയുന്നത്. തന്റെ ഭാര്യ സംഗീതയുമായുള്ള പ്രശ്നത്തിൽ നിങ്ങളാരും ആശങ്കപ്പെടേണ്ടതില്ലെന്നും അതൊരു വലിയ പ്രശ്നമില്ല എന്ന തരത്തിലുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ അതെങ്ങനെ ഒരു പ്രശ്നമല്ലാത്ത കാര്യമാകും എന്നാണ് രചന ചോദിക്കുന്നത്.ഏതാണ് വിലപ്പോവാത്തത് നേതാവേ… നിങ്ങളുടെ ഭാര്യയോ അതോ നിങ്ങളുടെ ദാമ്പത്യ ജീവിതമോ? നിങ്ങളുടെ ഭാര്യയെ വീടിനുള്ളിൽ കയറ്റാൻ അനുവദിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം നിസ്സാരമായി അവഗണിക്കാൻ സാധിക്കുമോ എന്നും ഒരു രഞ്ജന വേദിയിൽ തുറന്നടിച്ചു.

സ്ത്രീകളുടെ പുരോഗതിയെ കുറിച്ച് നിങ്ങൾ സംസാരിക്കുന്നു എന്നാൽ സ്ത്രീകൾക്ക് വില നൽകുന്ന തരത്തിലുള്ള ഒരു വാക്കുകൾ പോലും നിങ്ങളുടെ നാവിൽ നിന്നും ഉണ്ടാകുന്നില്ല.അങ്ങനെയാണെങ്കിൽ, എന്തിനാണ് ഈ രാഷ്ട്രീയം? നിങ്ങളുടെ യഥാർത്ഥ മുഖം എന്താണ്? നിങ്ങളുടെ ആരാധകർ നേതാവിന് വേണ്ടി സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കുന്നു. അവർക്ക് മാതൃക ആകേണ്ട നിങ്ങൾ ചെയ്യുന്നത് എന്താണ് അതോ ഇതാണോ നിങ്ങൾ അവർക്ക് നൽകുന്ന മാതൃക? ഒരു നേതാവ് എങ്ങനെയാണ് അങ്ങനെ തന്നെയായിരിക്കും ദാസനും എന്ന പഴഞ്ചൊല്ല് നിങ്ങൾക്ക് അറിയില്ലേ എന്നും രഞ്ജന പരിഹസിച്ചു.വിവാഹിതനും ഒരു രണ്ടു കുട്ടികളുടെ അച്ഛനുമായ നിങ്ങളെ മറ്റൊരു നടിക്കൊപ്പം പൊതുവേദിയിൽ കാണുന്നത് നിങ്ങളുടെ ആരാധകരെയും ഇങ്ങനെയും ജീവിക്കാം എന്ന ചിന്തയിലേക്ക് നയിക്കും. നിങ്ങൾ ആദ്യം ഒരു നല്ല അച്ഛനും ഭർത്താവുമായി മാതൃകയാകണം എന്നും അവർ കൂട്ടിച്ചേർത്തു.

Follow Us