Anjali Nair: മരിച്ചുപോയ ആ അച്ഛന്റെ വോട്ട് എനിക്കായിരുന്നു, ദിവസങ്ങൾ എണ്ണി കാത്തിരുന്നതാ; അഞ്ജലി നായർ

Actress Anjal Nair: മരണവീട്ടിൽ പോയപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ചാണ് അഞ്ജലി പറയുന്നത്. പ്രോട്ടോകോൾ പ്രകാരം ഈ സമയത്ത് മരണവീട്ടിൽ പോകണമെന്നാണ് അഞ്ജലി പറയുന്നത്. താൻ അവിടെയെത്തി മരിച്ചുപോയ അച്ഛന്റെ മുഖത്തേക്ക് കുറെ നേരം നോക്കി നിന്നു.... അപ്പോൾ ആ അച്ഛന്റെ മകൾ എന്റെ കയ്യിൽ വന്നു പിടിച്ചു പറയുകയാണ്, ഒമ്പതാം തീയതി ആവാൻ വേണ്ടി അച്ഛൻ കാത്തിരിക്കുകയായിരുന്നു. അച്ഛന്റെ വോട്ട് നിങ്ങൾക്കായിരുന്നു....

Anjali Nair: മരിച്ചുപോയ ആ അച്ഛന്റെ വോട്ട് എനിക്കായിരുന്നു, ദിവസങ്ങൾ എണ്ണി കാത്തിരുന്നതാ; അഞ്ജലി നായർ

Anjali Nair

Updated On: 

07 Apr 2026 | 02:21 PM

സെലിബ്രിറ്റി സ്ഥാനാർത്ഥികൾ ഏറെയുള്ള ഒരു തിരഞ്ഞെടുപ്പുകാലം കൂടിയാണ് ഇത്തവണത്തേത്. അത്തരത്തിൽ തൃപ്പൂണിത്തുറയിൽ ട്വന്റി 20യുടെസ്ഥാനാർത്ഥിയാണ് നടി അഞ്ജലി നായർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഞ്ജലി നായരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഒരു ഓൺലൈൻ മീഡിയയ്ക്ക് അഞ്ജലി നൽകിയ അഭിമുഖമാണ് ഇപ്പോൾ ട്രോളുകൾക്ക് കാരണമാകുന്നത്. മരിച്ചുപോയ ഒരു വ്യക്തി തനിക്ക് വോട്ട് ചെയ്യാനായി ഇരുന്നതാണ് എന്നായിരുന്നു അഞ്ജലി പറഞ്ഞത്. എന്നാൽ അഞ്ജലി പറഞ്ഞ കാര്യങ്ങളിലെ ചില പരാമർശങ്ങൾ വച്ചാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. അതായത് വോട്ട് ആവശ്യപ്പെട്ടുകൊണ്ട് ഒരു വീട്ടിൽ കയറി ചെന്നപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് അഞ്ജലി പറയുന്നത്.

പ്രോട്ടോകോൾ പ്രകാരം ഒരു സ്ഥലത്ത് മരണമുണ്ടായാൽ ഈ ഒരു സമയത്ത് അതായത് തിരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മൾ അവിടെ എത്തിച്ചേരണമെന്നാണ്. ദൂരസ്ഥലങ്ങളിൽ ആണെങ്കിൽ കൂടി അടുത്ത ദിവസം അവിടെ എത്തിപ്പെടാൻ ശ്രമിക്കാറുണ്ട്. അങ്ങനെ അടുത്തുള്ള ഈ വീട്ടിൽ മരണം സംഭവിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ അവിടെ എത്തി. കുറച്ചുനേരം ആ മരിച്ചു കിടക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കിയതിനുശേഷം ഞാൻ തിരിഞ്ഞു നടക്കുകയായിരുന്നു.

ALSO READ:എന്റെ അമ്മച്ചിക്ക് വേണ്ടിയായിരുന്നെങ്കിൽ നീ ചെയ്യുമോ? ആസിഫ് അലിയുടെ സ്വഭാവത്തെക്കുറിച്ച് ലാൽ

അപ്പോൾ ആ അച്ഛന്റെ മകൾ എന്റെ കയ്യിൽ വന്നു പിടിച്ചു പറയുകയാണ്, ഒമ്പതാം തീയതി ആവാൻ വേണ്ടി അച്ഛൻ കാത്തിരിക്കുകയായിരുന്നു. അച്ഛന്റെ വോട്ട് നിങ്ങൾക്കായിരുന്നു എന്ന്. മോൾക്ക് ഒരു വോട്ട് തരണമെന്ന് എന്നും ഞങ്ങൾ ഇവിടെ സംസാരിക്കുമ്പോൾ പറയാറുണ്ട്. പക്ഷേ തിരഞ്ഞെടുപ്പിനു മുൻപേ തന്നെ ആ അച്ഛൻ പോയി. അത്രയും പ്രായമുള്ള ഒരു അച്ഛൻ എനിക്കുവേണ്ടി ദിനങ്ങൾ എണ്ണി കഴിയുകയായിരുന്നു എന്നാണ് അഞ്ജലി നായർ പറയുന്നത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ ട്രോളുകൾ അഴിച്ചുവിടുന്നത്. ആകെ ഉണ്ടായിരുന്ന ഒരു വോട്ടും പോയികിട്ടി. പ്രോട്ടോകോൾ ഉണ്ടാകാൻ എംഎൽഎ ആണോ എന്നൊക്കെയാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Follow Us
തിരഞ്ഞെടുപ്പു ദിവസം ചൂടിൽ ഉരുകുമോ? അതോ മഴയോ?
വെറും 38 വോട്ട്, കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവർ
വോട്ടര്‍ ഐഡി ഇല്ലേ? വോട്ട് ചെയ്യാന്‍ ഇവ കൊണ്ടുപോകാം
നാരങ്ങയുടെ തൊലി കളയല്ലേ... നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
അത് പ്രഭുദേവ തന്നെയോ? തനി സാധാരണക്കാരൻ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം
മാന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ