Anjali Nair: ആഗ്രഹം അത് മാത്രം, വിശ്വാസം രണ്ട് ശക്തികളിൽ! അഞ്ജലി നായർ

Anjali Nair about her dream:എങ്കിൽ മാത്രമേ ഇതിനൊക്കെ ഒരു അറുതി വരൂ എന്നും നടി പറയുന്നു. തനിക്കൊപ്പം 2 വമ്പൻ ശക്തികളാണ് ഉള്ളത്. ട്വന്റി ട്വന്റി, ബിജെപി. നന്നായി ഫണ്ട് ചെയ്യാൻ പറ്റുന്ന രണ്ട് പാർട്ടികളാണ് ഇവർ. ആ നാട്ടിലെ ജനങ്ങളുടെ സങ്കടങ്ങൾ തീർക്കാൻ വേണ്ടി ആയിരിക്കാം ഒരുപക്ഷേ തൃപ്പൂണിത്തറക്കാരിയായ എന്നെ തന്നെ എംഎൽഎ ആയി മത്സരിക്കാൻ തിരഞ്ഞെടുത്തത് എന്നും അഞ്ജലി നായർ പറയുന്നു......

Anjali Nair: ആഗ്രഹം അത് മാത്രം, വിശ്വാസം രണ്ട് ശക്തികളിൽ! അഞ്ജലി നായർ

Anjali Nair

Published: 

12 Apr 2026 | 02:17 PM

മലയാളികളെ സംബന്ധിച്ച് അഞ്ജലി നായർ ഇപ്പോൾ വെറും നടി മാത്രമല്ല ഒരു ജനസേവക കൂടിയാണ്. പതിനാറാമത് കേരള നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയാണ് തന്റെ ജനസേവനത്തിലുള്ള താല്പര്യത്തെക്കുറിച്ച് അഞ്ജലി നായർ വ്യക്തമാക്കിയത്. തൃപ്പൂണിത്തറയിൽ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയായിരുന്നു അഞ്ജലി നായർ. മണ്ഡലത്തിൽ തനിക്ക് നൂറുശതമാനം വിജയ പ്രതീക്ഷ ഉണ്ട് എന്നാണ് താരം വ്യക്തമാക്കിയത്. മാത്രമല്ല അത്തരത്തിലുള്ള പിന്തുണയാണ് തനിക്ക് മണ്ഡലത്തിൽ നിന്ന് ലഭിച്ചത് എന്നും അഞ്ജലി നായർ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഇതാ തന്റെ ആഗ്രഹം എന്താണെന്ന് വ്യക്തമാക്കുകയാണ് നടി. തൃപ്പൂണിത്തറയിൽ താൻ തന്നെ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എങ്കിൽ മാത്രമേ ഇതിനൊക്കെ ഒരു അറുതി വരൂ എന്നും നടി പറയുന്നു. തനിക്കൊപ്പം 2 വമ്പൻ ശക്തികളാണ് ഉള്ളത്. ട്വന്റി ട്വന്റി, ബിജെപി. നന്നായി ഫണ്ട് ചെയ്യാൻ പറ്റുന്ന രണ്ട് പാർട്ടികളാണ് ഇവർ. ആ നാട്ടിലെ ജനങ്ങളുടെ സങ്കടങ്ങൾ തീർക്കാൻ വേണ്ടി ആയിരിക്കാം ഒരുപക്ഷേ തൃപ്പൂണിത്തറക്കാരിയായ എന്നെ തന്നെ എംഎൽഎ ആയി മത്സരിക്കാൻ തിരഞ്ഞെടുത്തത് എന്നും അഞ്ജലി നായർ പറയുന്നു.

ALSO READ:അഹാനയ്ക്ക് ശരിക്കും മോഹൻലാലിന്റെ കഴിവാണ്; അപ്പ ഹാജ

ദൈവം ഇവർക്ക് മുന്നിൽ എന്നെ കാണിച്ചുകൊടുത്തതായിരിക്കാം ഒരുപക്ഷേ വേറെ ആർക്കും എന്നെപ്പോലെ ഇതൊന്നും ചെയ്യാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത് എന്നും അഞ്ജലി നായർ പറഞ്ഞു. പത്രിക സമർപ്പിക്കാൻ പോകുമ്പോൾ ഗണപതിഹോമം കഴിച്ചാണ് അഞ്ജലി തുടക്കമിട്ടത്. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തിൽ അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് ക്ഷേത്രദർശനം നടത്തി എന്നും താരം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളാണ് അഞ്ജലി നായർ. തെരഞ്ഞെടുപ്പിൽ തന്റെ നാമം അഞ്ജലി നായർ എന്നാക്കണമെന്നും ഔദ്യോഗികെ നാമമായ അഞ്ജലി പി വി എന്ന് മാറ്റുവാൻ വേണ്ടി ഹൈക്കോടതി വരെ താരം എത്തിയിരുന്നു.

Follow Us
Related Stories
Jana Nayagan First Response: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…
Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!
“ശങ്കർ സാർ എനിക്കുവേണ്ടി ഷൂട്ടിംഗ് മാറ്റിവച്ചു”; 2.0 സിനിമയിൽ എത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി കലാഭവൻ ഷാജോൺ
Renu Sudhi: രേണുവിനെ അധിക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ്! ഇതൊരു ഓർമ്മപ്പെടുത്തൽ എന്നു താരം
ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും… റെഡിയായിരുന്നോ! വരുന്നത് ബി​ഗ് ബജറ്റ് പടം
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി