Lal Jose: ‘രണ്ട് പ്രധാന നടന്മാർ, 30 കോടി ബജറ്റ്’; വമ്പൻ തിരിച്ചുവരവിനൊരുങ്ങി ലാൽ ജോസ്!
Revenge in the Forests: Lal Jose's New Big-Budget Movie: ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥയാണ് എന്നതാണ് ‘പൊനം’ എന്ന നോവലേക്ക് തന്നെ എത്തിച്ചത് എന്ന് ലാൽ ജോസ് പറയുന്നു. കേരളത്തിൻ്റെയും കർണാടകയുടെയും അതിർത്തി പ്രദേശങ്ങക്കിൾ കാസർഗോഡ് മംഗലാപുരം ഭാഗങ്ങളിലെ വനപ്രദേശങ്ങളിലാണ് ഈ കഥ നടക്കുന്നത്. രണ്ട് വ്യക്തികളും, കുടുംബങ്ങളും തമ്മിലുള്ള ഒരു പകയുടെയും പ്രതികാരത്തിൻ്റെയും കഥ

ലാൽ ജോസ്
ഒരിടവേളക്ക് ശേഷം മറ്റൊരു വമ്പൻ ചിത്രവുമായി മലയയാള സിനിമാ പ്രേക്ഷരിലേക്ക് തിരിച്ചെത്താനുരുങ്ങി സംവിധായകൻ ലാൽ ജോസ്. 30 കോടിയോളം ബജറ്റിൽ ഒരുക്കുന്ന വലിയ സിനിമയുടെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ് എന്നാണ് ലാൽ ജോസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സഫാരി ചാനലിൽ സന്തോഷ് ജോർജ് കുലങ്ങരക്കൊപ്പമുള്ള ‘ഫേസ് ടു ഫേസ്’ എന്ന പരിപാടിയിലാണ് പുതിയ സിനിമയെ കുറിച്ച് ലാൽ ജോസ് മനസ്സ് തുറന്നത്. അടൂത്തിടെ നടത്തിയ ലോക സഞ്ചാരങ്ങൾ ഈ സിനിമയുടെ തിരക്കഥയെഴുത്തിൻ്റെ ഇടവേളകളിലായിരു എന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാല് വർഷമായി ഈ സിനിമയുടെ തിരക്കഥക്ക് പിന്നാലെയാണ് എന്ന് ലാൽ ജോസ് പറയുന്നു. കെ.എൻ പ്രശാന്തിൻ്റെ ‘പൊനം’ എന്ന നോവലാണ് സിനിമയാക്കുന്നത്. ഒരുപാട് കഥാപാത്രങ്ങൾ ഉള്ള ഒരു വലിയ നോവലാണ് ‘പൊനം’. ഒ.ടി.ടിക്ക് വേണ്ടിയുള്ള ഒരു വെബ് സീരീസായി ചെയ്യാമെന്നാന് ആദ്യം കരുതിയത്. എന്നാൽ കെ.എൻ പ്രശാന്തിന് അതൊരു സിനിമയാക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ അത്ര വലിയ നോവൽ സിനിമകകയി ചുരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് ലാൽ ജോസ് പറയുന്നു.
കെ.എൻ പ്രശാന്ത് തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. മൂന്ന് വർഷം എടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്. താൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥയാണ് എന്നതാണ് ‘പൊനം’ എന്ന നോവലേക്ക് തന്നെ എത്തിച്ചത് എന്ന് ലാൽ ജോസ് പറയുന്നു. കേരളത്തിൻ്റെയും കർണാടകയുടെയും അതിർത്തി പ്രദേശങ്ങക്കിൾ കാസർഗോഡ് മംഗലാപുരം ഭാഗങ്ങളിലെ വനപ്രദേശങ്ങളിലാണ് ഈ കഥ നടക്കുന്നത്. രണ്ട് വ്യക്തികളും, കുടുംബങ്ങളും തമ്മിലുള്ള ഒരു പകയുടെയും പ്രതികാരത്തിൻ്റെയും കഥയാണ് സിനിമ പറയുക.
സിനിമയിൽ രണ്ട് പ്രധാന നടന്മാരെ ആവശ്യമായിരുന്നു. 30 കോടിയോളം ബജറ്റ് വരുന്ന വലിയ സിനിമയാണ് ഇത്. പുതിയ സംവിധായകർക്ക് വേണ്ടി അൻപതും നൂറും കോടിയൊക്കെ ചിലവഴിക്കാൻ ആളുകൾ ഉണ്ടെങ്കിലും പഴ തലമുറയിലെ സംവിധായകരെ നിർമ്മാക്കൾക്ക് ഇപ്പോൾ അത്ര വിശ്വാസ്മില്ല എന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. ഈ വർഷം ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ഷൂട്ടിംഗ് ഇപ്പോൾ അടുത്ത വർഷത്തേക്ക് മറ്റിവച്ചിരിക്കുകയാണ് എന്നും ലാൽജോസ് വ്യക്തമാക്കി.
English Summary
Director Lal Jose is making a massive comeback with a ₹30-crore film adaptation of K.N. Prashanth’s novel Ponam. The intense revenge thriller, featuring two leads, begins filming next year.