Unni Mukundan : വിപിൻ കുമാറിനെ മർദിച്ചിട്ടില്ല; ഉണ്ണി മുകുന്ദൻ കേസിൽ ഒടുവിൽ പോലീസ്

Unni Mukundan Not Guilty in Manager Assault: കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് ഉണ്ണി മുകുന്ദൻ അപായപ്പെടുത്താൻ ശ്രമിച്ചു, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി താടിക്ക് മർദിച്ചു, കൈകൾ ചേർത്തുപിടിച്ച് വീണ്ടും മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി, പിന്നാലെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചുവെന്നും മറ്റൊരു ഫ്ലാറ്റ് താമസക്കാരൻ ഇടപെട്ട് പിടിച്ചുമാറ്റിയെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു.

Unni Mukundan : വിപിൻ കുമാറിനെ മർദിച്ചിട്ടില്ല; ഉണ്ണി മുകുന്ദൻ കേസിൽ ഒടുവിൽ പോലീസ്

Unni Mukundan

Published: 

10 Jul 2025 | 11:40 AM

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ തൻ്റെ മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചുവെന്ന കേസിൽ ഇൻഫോപാർക്ക് പോലീസ് കുറ്റപത്രം സമർപ്പിച്ചു. മർദനം നടന്നതിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.

പരാതി ഉയർന്നപ്പോൾ തന്നെ, താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ കണ്ണട നിലത്തേക്ക് വലിച്ചെറിയുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചുവെന്ന് ആരോപിച്ച് മുൻ മാനേജരും പിആർഒയുമായിരുന്ന വിപിൻ കുമാർ പോലീസിൽ പരാതി നൽകിയത്.

 

Also Read: Coconut Oil Price Hike: തൊട്ടാൽ പൊള്ളും വെളിച്ചെണ്ണ, കൊപ്രയും കിട്ടാനില്ല; വില റെക്കോർഡിലേക്ക്..

 

കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് ഉണ്ണി മുകുന്ദൻ അപായപ്പെടുത്താൻ ശ്രമിച്ചു, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി താടിക്ക് മർദിച്ചു, കൈകൾ ചേർത്തുപിടിച്ച് വീണ്ടും മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി, പിന്നാലെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചുവെന്നും മറ്റൊരു ഫ്ലാറ്റ് താമസക്കാരൻ ഇടപെട്ട് പിടിച്ചുമാറ്റിയെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു. കൂടാതെ, “ഇനി കൺമുന്നിൽ വന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി” എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്.

എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ മർദനം നടന്നിട്ടില്ലെന്നും, എന്നാൽ പരസ്പരം പിടിവലി നടന്നിട്ടുണ്ടെന്നും വ്യക്തമായി. ഉണ്ണി മുകുന്ദൻ വിപിൻ കുമാറിൻ്റെ കണ്ണട എറിഞ്ഞുപൊട്ടിക്കുകയും ഫോൺ താഴെയിടുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ്റെ ഫ്ലാറ്റിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി