AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: തൊട്ടാൽ പൊള്ളും വെളിച്ചെണ്ണ, കൊപ്രയും കിട്ടാനില്ല; വില റെക്കോർഡിലേക്ക്..

Coconut Oil Price Hike in Kerala: വെളിച്ചെണ്ണ വിലയിലെ വർധനവ് മറ്റ് ഭക്ഷ്യസാധനങ്ങളുടെ വില കൂടാനും കാരണമാകുന്നുണ്ട്. കാറ്ററിം​ഗ് സർവീസുകളെയും ​ഹോട്ടലുകളെയും ഇത് സാരമായി ബാധിക്കുന്നു.

Coconut Oil Price Hike: തൊട്ടാൽ പൊള്ളും വെളിച്ചെണ്ണ, കൊപ്രയും കിട്ടാനില്ല; വില റെക്കോർഡിലേക്ക്..
Coconut OilImage Credit source: Getty Images
nithya
Nithya Vinu | Published: 05 Jul 2025 22:15 PM

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഒരു കിലോ വെളിച്ചെണ്ണയുടെ വില നാന്നൂറിലേക്ക് അടുക്കുകയാണ്. ഒരു കിലോ​ഗ്രാം വെളിച്ചെണ്ണയ്ക്ക് ഇന്ന് 392.67 രൂപയാണ് വില. 180 രൂപയിൽനിന്നാണ് ഒരു വർഷത്തിനിടെ വെളിച്ചെണ്ണവില നാനൂറിലേക്ക് അടുക്കുന്നത്.

വെളിച്ചെണ്ണ വിലയിലെ വർധനവ് മറ്റ് ഭക്ഷ്യസാധനങ്ങളുടെ വില കൂടാനും കാരണമാകുന്നുണ്ട്. കാറ്ററിം​ഗ് സർവീസുകളെയും ​ഹോട്ടലുകളെയും ഇത് സാരമായി ബാധിക്കുന്നു. പാമോലിൻ ഉൾപ്പെടെയുള്ള സസ്യയെണ്ണകളെ പാചകാവശ്യത്തിന് കൂടുതലായി ആശ്രയിച്ചുതുടങ്ങി.

കൊപ്ര കിട്ടാനില്ലാത്തതും തേങ്ങ ഉത്പാദനത്തിലെ കുറവുമെല്ലാമാണ് ഇതിന് കാരണം. തേങ്ങ കിലോയ്‌ക്ക്‌ 74 രൂപയായി. കേരളത്തിൽ തേങ്ങയുടെ ഉൽപ്പാദനക്ഷമത കഴിഞ്ഞ വേനലിൽ ഏതാണ്ട്‌ പാതിയോളമായി കുറഞ്ഞിരുന്നു. 2021–22ൽ തേങ്ങയായിരുന്നു ശരാശരി ഉൽപ്പാദനം ഹെക്ടറിന്‌ 7412 ആയിരുന്നു. 2022–23ൽ 7215 ആയും 2023–24ൽ 7211 ആയും തേങ്ങ ഉൽപ്പാദം ഇടിഞ്ഞു.

തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങ വരവിലും കുറവ് സംഭവിച്ചു. കൊപ്രക്ഷാമം കാരണം ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾ അടച്ചു. വെളിച്ചെണ്ണ ഉത്പാദനം നൂറിലൊന്നായി കുറഞ്ഞു. ഇതെല്ലാം കേരളത്തിലെ വില വർധനവിന് കാരണമായി. ഓണക്കാലത്തും വെളിച്ചെണ്ണ വിലയില്‍ കാര്യമായ ഇടിവ് സംഭവിക്കാന്‍ സാധ്യതയില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്.