5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Unni Vaavavo: ‘മലയാളിയുടെ ഉണ്ണി വാവാവോ ഇനി പാന്‍ ഇന്ത്യൻ’; ആലിയ ഭട്ടിന്റെ വെളിപ്പെടുത്തിയതിനു പിന്നാലെ താരാട്ടുപാട്ട് ഏറ്റെടുത്ത് ഹിന്ദിക്കാര്‍

Unni Vaavavo Song: കമന്‍റ് ബോക്​സില്‍ പാട്ടിനെ പുകഴ്​ത്തി നിരവധി പേരാണ് എത്തിയത്. എന്തായാലും ഉണ്ണി വാവാവോ പാന്‍ ഇന്ത്യനായിരിക്കുകയാണ്.

Unni Vaavavo: ‘മലയാളിയുടെ ഉണ്ണി വാവാവോ ഇനി പാന്‍ ഇന്ത്യൻ’; ആലിയ ഭട്ടിന്റെ വെളിപ്പെടുത്തിയതിനു പിന്നാലെ താരാട്ടുപാട്ട് ഏറ്റെടുത്ത് ഹിന്ദിക്കാര്‍
ആലിയ ഭട്ട് (image credits: screengrab)
sarika-kp
Sarika KP | Published: 23 Sep 2024 08:35 AM

ഏറെ ആരാധകരുള്ള പ്രിയ താര​ദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരുടെയും പ്രണയവും വിവാ​ഹവും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിനു പിന്നാലെ 2022 നവംബർ ആറിന് ഇരുവർക്കും പെൺകുട്ടി ജനിച്ചത്. നിലവിൽ പാരന്റിം​ഗ് ആഘോഷിക്കുകയാണ് രൺബീറും ആലിയയും. മകൾ റാഹയ്ക്ക് ഒപ്പമുള്ള വിശേഷങ്ങൾ ഇരുവരും പങ്കിടാറുമുണ്ട്. കഴിഞ്ഞ ദിവസം ആലിയ ഒരു അഭിമുഖത്തിനു പറഞ്ഞ കാര്യങ്ങൾ ഏറെ വൈറലായിരുന്നു. റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്നാണ് ആലിയ ഭട്ട് പറഞ്ഞത്.

ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട ​ഗായിക കെ എസ് ചിത്ര പാടിയ ‘ഉണ്ണീ വാവാവോ’ എന്ന താരാട്ടാണ് രൺബീർ പഠിച്ചത്. റാ​ഹയെ നോക്കാൻ വേണ്ടി വന്ന ആയയാണ് ഈ പാട്ട് പാടിയത്. അവർ വന്നതു മുതൽ റാഹയ്ക്കു വേണ്ടി ഈ പാട്ടു പാടുമായിരുന്നു. റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറയുന്നു. ഒടുവിൽ രൺബീർ ഈ താരാട്ടുപാട്ട് പഠിച്ചെന്നും ആലിയ പറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെ നിരവധി പേരാണ് ഉണ്ണി വാവാവോ യൂട്യൂബില്‍ കണ്ടത്.

മലയാളികൾക്ക് പുറമെ ഹിന്ദിക്കാരും മറ്റ് ഭാഷക്കാരും പാട്ട് ആസ്വാ​​ദിക്കാൻ എത്തി. ഇതോടെ 15 ലക്ഷം പേരാണ് വീഡിയോ കണ്ടത്. പാട്ടിനെ കുറിച്ച് നിരവധി പേരാണ് അഭിപ്രായങ്ങൾ പറഞ്ഞുവരുന്നത്. പലരും ആലിയയുടെ അഭിമുഖം കണ്ട് എത്തിയവരാണ്. ഇവരൊക്കെ പാട്ടിനെ പുകഴ്​ത്തി കമന്റാണ് ഇട്ടത്. ഉണ്ണി വാവോ പാൻ ഇന്ത്യൻ ആയി എന്നാണ് ഒരു കമന്റ്. അതേസമയം ഇത് മലയാളമല്ലെന്നും തമിഴല്ലേയെന്നുമാണ് ചിലരുടെ ചോദ്യം. മോഹൻ സിത്താര സം​ഗീതം നൽകിയ ഗാനത്തിന് കൈതപ്രം ആയിരുന്നു വരികൾ എഴുതിയത്. കെ.എസ്.ചിത്രയാണ് പാട്ട് പാടിയിരിക്കുന്നത്.

അതേസമയം ജിഗ്ര ആണ് ആലിയയുടെ പുതിയ സിനിമ. വേദാംഗ് റെയ്‌ന ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. വസന്ത് ബാല സംവിധാനം ചെയ്യുന്ന സിനിമ റിലീസ് കാത്തു നില്‍ക്കുകയാണ്. അമ്മയായ ശേഷം ആലിയയുടേതായി തീയേറ്ററിലെത്തുന്ന സിനിമയാണിത്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.