KPAC Rajendran : ഉപ്പും മുളകും സീരിയലിലെ പടവിലം കുട്ടൻപിള്ള! നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
Uppum Mulakum Actor KPAC Rajendran Death : വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
ആലപ്പുഴ : ഉപ്പും മുളകും സീരിയലിലെ പടവിലം കുട്ടൻപിള്ള എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യമെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടൻ കെപിഎസി രാജേന്ദ്ര അന്തരിച്ചുയെന്നുള്ള വാർത്തകൾ പുറത്ത് വന്നുയെങ്കിലും നടൻ്റെ കുടുംബവും ഉപ്പും മുളകും സീരിയൽ താരം അൽ-സാബിത്തും വാർത്ത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം സീരിയലിലും രാജേന്ദ്ര ചെറിയ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.