KPAC Rajendran: 50 വർഷം നാടകത്തിൽ, ആരും ഓർത്തില്ല; ബ്രേക്ക് നൽകിയത് ഒരു വേഷം
1970-കളിലാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. 1974-കളിൽ ആലംമൂടൻ്റെ നളന്ദ എന്ന നാടക സമിതിയിലേക്ക് എത്തിയതാണ് നാടക രംഗത്തെ അദ്ദേഹത്തിൻ്റെ പ്രധാന ബ്രേക്ക്.
നാടക നടനായി അൻപത് വർഷം അരങ്ങിൽ നിറഞ്ഞിട്ടും കെപിഎസി രാജേന്ദ്രനെന്ന പ്രതിഭയെ തിരിച്ചറിഞ്ഞത് ഒരു പക്ഷെ മിനിസ്ക്രീൻ ആയിരിക്കും. നാൽപ്പത് വർഷം കെപിഎസിയിൽ പ്രവർത്തിച്ച അദ്ദേഹം 25 വർഷവും ചെയ്തത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന വേഷമായിരുന്നുവെന്നത് ചിലപ്പോൾ റെക്കോർഡായിരിക്കും. പടവലം കുട്ടൻ പിള്ളയായതോടെയാണ് കെപിഎസി രാജേന്ദ്രനെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അപ്പോഴും പേര് രാജേന്ദ്രൻ ആണെന്ന് പലർക്കും അറിയില്ലായിരുന്നു. ഉപ്പും മുളകും എന്ന പരമ്പര വേണ്ടി വന്നു കെപിഎസി രാജേന്ദ്രനെ ആളുകളിലേക്ക് എത്തിക്കാൻ.
സംവിധായനായ ഉണ്ണികൃഷ്ണൻ്റെ നിർദ്ദേശപ്രകാരമാണ് രാജേന്ദ്രൻ ഉപ്പും മുളകും പരമ്പരയിലേക്ക് എത്തുന്നത്. മുൻപ് മറ്റൊരു ചാനലിൽ സീരിലിൽ അഭിനയിച്ചിരുന്നെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടാതെ പോയി. തിലകൻ അടക്കം അക്കാലത്തെ പ്രഗത്ഭരായ താരങ്ങക്കൊപ്പവും പ്രശസ്തമായ ട്രൂപ്പുകളിലുമായിരുന്നു ഒരുകാലത്ത് കെപിഎസി രാജേന്ദ്രൻ ഉണ്ടായിരുന്നത്. ഏഴാം ക്ലാസ് മുതൽ നാടകാഭിനയം ആരംഭിച്ച അദ്ദേഹത്തിൻ്റെ ആദ്യകാല വേഷങ്ങളിൽ പലതും പെൺ വേഷങ്ങളായിരുന്നുവെന്ന് ചില അഭിമുഖങ്ങളിൽ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ALSO READ: ഉപ്പും മുളകും സീരിയലിലെ പടവിലം കുട്ടൻപിള്ള! നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
1970-കളിലാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. 1974-കളിൽ ആലംമൂടൻ്റെ നളന്ദ എന്ന നാടക സമിതിയിലേക്ക് എത്തിയതാണ് നാടക രംഗത്തെ അദ്ദേഹത്തിൻ്റെ പ്രധാന ബ്രേക്ക്. അവിടുന്നങ്ങോട്ട് നിരവധി നാടകങ്ങൾ സമിതികൾ അങ്ങനെ കെപിഎസി രാജേന്ദ്രൻ സജീവമാവുകയായിരുന്നു. അന്തരിച്ച നടൻ തിലകൻ, അടൂർ പങ്കജം തുടങ്ങി പ്രമുഖരായ താരങ്ങളായിരുന്നു അക്കാലത്ത് രാജേന്ദ്രനൊപ്പം അഭിനയിച്ചിരുന്നത്. ഒരു സിനിമയിൽ മാത്രമാണ് അദ്ദേഹം കരിയിറിൽ അഭിനയിച്ചിട്ടുള്ളത്. ഇത് റിലീസ് ചെയ്തിട്ടില്ല. മുണ്ടക്കയം സ്വദേശിയാണ് ര