AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Urfi Javed: ചുണ്ടുകള്‍ക്ക് വലുപ്പം കൂട്ടാൻ നോക്കി പണിപാളി; മുഖവും ചുണ്ടും വീര്‍ത്ത് വികൃതമായി, വിഡിയോ പങ്കുവെച്ച് താരം

Urfi javed’s lip filler: താൻ ഫില്ലറുകള്‍ക്ക് എതിരല്ലെന്നു കുറച്ച് കൂടി സ്വാഭാവികത തോന്നുന്ന രീതിയില്‍ വീണ്ടും ചെയ്യുമെന്നും ഉർഫി പറയുന്നു. താരം പങ്ക് വച്ച വിഡിയോ വൈറലാവുകയാണ്.

Urfi Javed: ചുണ്ടുകള്‍ക്ക് വലുപ്പം കൂട്ടാൻ നോക്കി പണിപാളി; മുഖവും ചുണ്ടും വീര്‍ത്ത് വികൃതമായി, വിഡിയോ പങ്കുവെച്ച് താരം
Urfi JavedImage Credit source: Instagram
nithya
Nithya Vinu | Published: 21 Jul 2025 15:29 PM

വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ഫാഷൻ ലോകത്തും സോഷ്യൽ മീഡിയയിലും ശ്രദ്ധേയയായ താരമാണ് ഉർഫി ജാവേജ്. എന്നാൽ ഇപ്പോൾ ഉർഫി പങ്ക് വച്ച വിഡിയോയാണ് ആരാധകർക്കിടയിൽ ചർച്ചാ വിഷയം. ചുണ്ടിന്റെ വലിപ്പം കൂട്ടാൻ ചെയ്ത ലിപ് ഫില്ലറുകൾ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് താരം രം​ഗത്തെത്തിയിരിക്കുകയാണ്.

ഫില്ലറുകൾ‌ ഡിസോൾവ് ചെയ്യാൻ തീരുമാനിച്ചതായും അതിനായി ഡോക്ടറെ സമീപിച്ചതായും ഉർഫി വീ‍ഡിയോയിൽ പറയുന്നു. ഫില്ലർ അലിയിക്കുന്നതിനായി ഡോക്ടർ ചുണ്ടിൽ കുത്തിവെക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ചുണ്ടും കവിളും ചുവക്കുകയും നീരുവച്ച‌ വീർത്ത് വരികയും ചെയ്യുന്നുണ്ട്. ചുണ്ടിലേയും മുഖത്തേയും നീര്‍വീക്കം കണ്ടാല്‍ തന്നെ തലവേദനയെടുക്കുെമന്നാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചു കൊണ്ട് പറയുന്നത്.

താൻ ഫില്ലറുകള്‍ക്ക് എതിരല്ലെന്നു കുറച്ച് കൂടി സ്വാഭാവികത തോന്നുന്ന രീതിയില്‍ വീണ്ടും ചെയ്യുമെന്നും ഉർഫി പറയുന്നു. താരം പങ്ക് വച്ച വിഡിയോ വൈറലാവുകയാണ്. നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി രം​ഗത്തെത്തി. സര്‍ജറിയെക്കുറിച്ച് മറയില്ലാതെ സംസാരിക്കുന്ന ഉര്‍ഫിയെ അഭിനന്ദിക്കുന്ന കമന്റുകളാണ് ഭൂരിഭാ​ഗവും.

 

 

View this post on Instagram

 

A post shared by Uorfi (@urf7i)

ലിപ് ഫില്ലറുകൾ

ചുണ്ടുകൾക്ക് വലിപ്പം കൂട്ടാൻ ചെയ്യുന്ന സൗന്ദര്യവർധക ചികിത്സയാണ് ലിപ് ഫില്ലറുകൾ. ലാഫ് ലൈനുകൾ പോലുള്ള ചുളിവുകൾ കുറയ്ക്കാനും ഫില്ലറുകൾ സഹായിക്കുന്നുണ്ട്. കുത്തിവെപ്പിലൂടെയാണ് ഇത് ചെയ്യുന്നത്.