“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Actress Urvashi Welcomes Strict Stances on Body Shaming in Cinema and Society: സിനിമയിൽ ഒരുപക്ഷേ സുഹൃത്തുക്കളെ കളിയാക്കുന്ന തരത്തിലുള്ള സിനുകൾ ആവശ്യമായി വന്നേക്കാം. യാഥാർത്ഥ ജീവിതത്തിൽ കൂട്ടുകാർക്കിടയിൽ അത്തരം സംഭവങ്ങൾ ഉണ്ടാകും എന്നതിനാലാണ് സിനിമയിൽ അങ്ങനെയുള്ള രംഗങ്ങൾ ഉൾപ്പെടുത്തുന്നത്. എങ്കിലും മറ്റൊരാളെ അപമാനിക്കുന്ന രീതിയിലേക്ക് എത്തിക്കരുത്

ഉർവശി, ടിനി ടോം
സിനിമയിലും അല്ലാതെയും ബോഡി ഷെയിമിങ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടത് എന്ന് ഉർവ്വശി. പുതിയ കാലത്ത് സിനിമയിൽ വരുന്ന ഇത്തരം മാറ്റങ്ങളെ അംഗിച്ച് വേണം മുന്നോട്ടുപോകാനെന്നും ആരെയെങ്കിലും അപമാനിക്കുന്നതോ വേദനപ്പിക്കുംവിധം കളിയാക്കുന്നതോ ആയ കാാര്യങ്ങൾ സിനിമയിലായാലും പുറത്തായാലും അത് ശരിയല്ലെന്നും ഉർവശി പറഞ്ഞൂ. ടിനി നടൻ ബാലയെ അനുകരിച്ച സംഭവം നേരത്തെ വലിയ വിവാദമായി മാറിയിരുന്നു. ആന്നത്തെ സംഭവം ഉദാഹരണമായി എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഉർവ്വശി തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ബോഡി ഷെയിമിങ് പാടില്ല എന്ന ശക്തമായ നിലപാട് സമൂഹത്തിൽ നിന്നും ഉയർന്നുവരുന്നത് നല്ല കാര്യമാനെന്ന് ഉർവ്വശി പറയുന്നു. ആരെയും ഏത് സദസ്സിലും ആർക്ക് വേണമെങ്കിലും പരിഹസിക്കാം എന്ന നില ഉണ്ടാകരുത്. ടിനി ടോം നടൻ ബാലയെ ഒരു വേദിയിൽ വച്ച് അനുകരിച്ചത് നമ്മൾ കണ്ടതാണ്. ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത് എന്ന് ഉർവ്വശി ചോദിക്കുന്നു.
ആ പ്രവർത്തി തികച്ചും തെറ്റാണ്. തനിക്ക് നന്നായി അറിയാവുന്ന ആളാണ് ടിനി. പക്ഷേ അങ്ങനെ ഒരാളെ അപമാനിച്ചുകൂടാ.. മറ്റുള്ളവരെ ചിരിപ്പിക്കുന്നതിനായി ഒരാളുടെ വ്യക്തിത്വത്തെ തന്നെ ആപമാനിക്കുന്ന രീതി ശരിയല്ല. അത്തരം സംഭവങ്ങൾക്കെതിരെ സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേഷം ഉയർന്നുവരുന്നത് നല്ല കാര്യമാണെന്നും ആ നിലയിലുള്ള സാമുഹ്യ മാറ്റങ്ങൾ അനിവാര്യമാണെന്നും ഉർവ്വശി പ്രതികരിച്ചു.
സിനിമയിൽ ഒരുപക്ഷേ സുഹൃത്തുക്കളെ കളിയാക്കുന്ന തരത്തിലുള്ള സിനുകൾ ആവശ്യമായി വന്നേക്കാം. യാഥാർത്ഥ ജീവിതത്തിൽ കൂട്ടുകാർക്കിടയിൽ അത്തരം സംഭവങ്ങൾ ഉണ്ടാകും എന്നതിനാലാണ് സിനിമയിൽ അങ്ങനെയുള്ള രംഗങ്ങൾ ഉൾപ്പെടുത്തുന്നത്. എങ്കിലും മറ്റൊരാളെ അപമാനിക്കുന്ന രീതിയിലേക്ക് എത്തിക്കരുത്. സിനിമ ആളുകളെ വലിയ രീതിയിൽ സ്വാധിനിക്കുന്ന മാധ്യമമാണെന്നും അതിനെ തെറ്റായ രിതിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്നും ഉർവ്വശി പറയുന്നുണ്ട്.
“രാമായണം വായിക്കാത്തവർ പോലും ഒരു സിനിമയായി വന്നാൽ അത് കാണും. ബൈബിൾ വായിക്കുന്നവരാണെങ്കിലും സിനിമയാകുമ്പോൾ ആളുകളുടെ ഹൃദയത്തിലേക്ക് അത് കൂടുതൽ ഇറങ്ങിച്ചെല്ലും. അത്രയും ശക്തമായ ഒരു മാധ്യമത്തിൽ ആളുകളെ അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന ബോധ്യത്തിലേക്ക് എത്തുന്നത് വളരെ നല്ല കാര്യമാണ്” ഉർവ്വശി വ്യക്തമാക്കി. ‘ആശ’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ഉർവ്വശി ഇക്കാര്യങ്ങളിൽ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
English Summary
Actress Urvashi strongly condemned body shaming in cinema and society, specifically criticizing actor Tini Tom for publicly imitating and insulting actor Bala. Stating that no one has the freedom to mock another’s personality for laughs