Vazha 2 song: ഇൻസ്റ്റഗ്രാമിൽ കണ്ണീരണിയിച്ച് വാഴ 2വിലെ വരികൾ; ഹിറ്റ് ഗാനത്തിന് പിന്നിലെ വിശേഷങ്ങളുമായി ബി.കെ ഹരിനാരായണൻ
BK Harinarayanan about Vaazha 2 : പ്രേക്ഷകരെ കരയിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഡ്യൂട്ടി എന്ന് വിപിൻ ദാസ് തനിക്ക് നൽകിയ ടാസ്ക് കൃത്യമായി പാലിച്ചതിന്റെ സന്തോഷത്തിലാണ് ഹരിനാരായണൻ. വാഴ 1യിലെ ഹിറ്റ് ഗാനമായ മകനെ എന്ന പാട്ടിനൊപ്പമാണ് പ്രേക്ഷകർ ഇപ്പോൾ ഈ പുതിയ വരികളും നെഞ്ചിലേറ്റുന്നത്. ഒരു ദശാബ്ദത്തിലേറെയായി 350-ഓളം സിനിമകൾക്ക് വരികളെഴുതിയ ഹരിനാരായണൻ, ഈ പാട്ട് പിറന്നതിന് പിന്നിലെ അണിയറക്കഥകൾ പങ്കുവെക്കുന്നു.

Bk Harinarayanan About Vazha 2
തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ട് കണ്ണീരണിഞ്ഞിറങ്ങുന്ന പ്രേക്ഷകർ ഒരേസ്വരത്തിൽ മൂളുന്ന ഒരു വരിയുണ്ട്; തമ്മിൽ പിണങ്ങി പോവല്ലേ, കാണാതെ മായല്ലേ കണ്ണേ… ഇൻസ്റ്റഗ്രാം റീൽസുകളിൽ തരംഗമായി മാറിയ ഈ ഗാനത്തിലൂടെ മലയാളിയെ വീണ്ടും കരയിപ്പിച്ച ഗാനരചയിതാവ് ബി.കെ ഹരിനാരായണനോട് ചിത്രത്തിന്റെ നിർമാതാവും തിരക്കഥാകൃത്തുമായ വിപിൻ ദാസ് തമാശയായി പറഞ്ഞത് ഇങ്ങനെയാണ്, “ഇത്രയും ആളുകളെ കരയിപ്പിച്ചതിന് നിങ്ങൾക്കെതിരെ കേസ് എടുക്കാൻ വഴിയുണ്ട്!
പ്രേക്ഷകരെ കരയിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഡ്യൂട്ടി എന്ന് വിപിൻ ദാസ് തനിക്ക് നൽകിയ ടാസ്ക് കൃത്യമായി പാലിച്ചതിന്റെ സന്തോഷത്തിലാണ് ഹരിനാരായണൻ. വാഴ 1യിലെ ഹിറ്റ് ഗാനമായ മകനെ എന്ന പാട്ടിനൊപ്പമാണ് പ്രേക്ഷകർ ഇപ്പോൾ ഈ പുതിയ വരികളും നെഞ്ചിലേറ്റുന്നത്. ഒരു ദശാബ്ദത്തിലേറെയായി 350-ഓളം സിനിമകൾക്ക് വരികളെഴുതിയ ഹരിനാരായണൻ, ഈ പാട്ട് പിറന്നതിന് പിന്നിലെ അണിയറക്കഥകൾ പങ്കുവെക്കുന്നു.
ഒരു തൃശൂർ വീട്ടിലിരുന്ന് വിഷ്വൽസ് കണ്ട് ജനിച്ച വരികൾ
ഒരു മാസം മുൻപാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പാട്ടിനായി ഹരിനാരായണനെ സമീപിക്കുന്നത്. മ്യൂസിക് സൂപ്പർവൈസർ അങ്കിത് മേനോന്റെ തൃശൂർ ആനന്ദപുരത്തുള്ള വീട്ടിലായിരുന്നു ഗാനത്തിന്റെ കമ്പോസിംഗ്. സംവിധായകൻ സവിൻ സാ, വിപിൻ ദാസ്, അങ്കിത് മേനോൻ, പുതിയ സംഗനസംവിധായകൻ പാർവതീഷ് പ്രദീപ് എന്നിവർക്കൊപ്പം ചിത്രത്തിന്റെ വൈകാരികമായ ക്ലൈമാക്സ് രംഗങ്ങൾ നേരിട്ട് കണ്ടുകൊണ്ടാണ് ഹരിനാരായണൻ പേനയെടുത്തത്.
Also Read – Nimish Ravi-Ahaana Krishna: പൂക്കള്‍ റിലീസായി ഇനി അഹാന-നിമിഷ് വിവാഹം; കാത്തിരിപ്പുകളെല്ലാം അവസാനിക്കുന്നു
രംഗത്തിന്റെ തീവ്രത ഉൾക്കൊണ്ട് ‘തമ്മിൽ പിണങ്ങി പോവല്ലേ’ എന്ന ഹുക്ക് ലൈനും, അതിന് പിന്നാലെ ‘വീഴല്ലേ പൂവെ, നീയെന്റെ കുഞ്ഞോമലല്ലേ’ എന്ന ഭാഗവും അദ്ദേഹം എഴുതിത്തീർത്തു. സിനിമ തീയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ നിന്നും വികാരനിർഭരമായ പ്രതികരണങ്ങളാണ് വരുന്നത്. കുന്ദംകുളത്തെ തീയേറ്ററിൽ വെച്ച് കുടുംബത്തോടൊപ്പം സിനിമ കണ്ട അനുഭവം ഹരിനാരായണൻ പങ്കുവെച്ചു:
രാത്രി 11 മണിയുടെ ഷോയ്ക്കാണ് ഞാൻ പോയത്. എന്റെ കൂടെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെങ്ങളുടെ മകനും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. പെട്ടെന്ന് തന്നെ വീട്ടിൽ പോയി അച്ഛനോട് സംസാരിക്കാൻ തോന്നുന്നുവെന്നാണ് അവൻ എന്നോട് പറഞ്ഞത് എന്ന് ഹരിനാരായണൻ മനോരമയോട് പങ്കുവെച്ചു.
ഒരു ഒൻപതാം ക്ലാസുകാരന് മാത്രമല്ല, കുടുംബബന്ധങ്ങളുടെ ആഴം അറിയുന്ന എല്ലാ തലമുറകൾക്കും ഈ പാട്ടുമായി കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ട്. യഥാർത്ഥത്തിൽ കരയിപ്പിച്ചത് തന്റെ വരികൾ മാത്രമല്ലെന്നും, ആ രംഗത്തിന്റെ മനോഹാരിതയും പാർവതീഷിന്റെ സംഗീതവും ഗായകൻ സൂരജിന്റെ ആത്മാവ് തൊട്ട ആലാപനവുമാണ് പാട്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതെന്നും ഹരിനാരായണൻ കൂട്ടിച്ചേർത്തു.
English Summary
Lyricist BK Harinarayanan shared the emotional creative process behind his viral climax song in Vaazha 2, which has become a massive sensation on Instagram reels. Highlighting the track’s profound impact, he noted how the soulful composition resonated deeply across generations, even prompting young viewers to emotionally connect with their parents after watching the film.