AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mala Parvathi: ഇത് ടീം കേരള! പ്രതീപക്ഷത്തെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂർവ്വമായ കാഴ്ചയായി; മാലാ പാർവ്വതി

Mala Parvathi Praises VD Satheesan:വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ് അത്യപൂർവമായ ഒരു പുതു സംസ്കാരമാണ് രചിച്ചിരിക്കുന്നത്.പ്രതിപക്ഷ നേതാക്കളെയും ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവ്വമായ ഒരു കാഴ്ച. ഇനി കോൺഗ്രസും യുഡിഎഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി

Mala Parvathi: ഇത് ടീം കേരള! പ്രതീപക്ഷത്തെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂർവ്വമായ കാഴ്ചയായി; മാലാ പാർവ്വതി
Mala Parvathy, Vd SatheesanImage Credit source: facebook, PTI Photos
Ashli C
Ashli C | Published: 18 May 2026 | 03:08 PM

10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . മുഖ്യമന്ത്രിയായി വി ഡി സതീശന് ഒപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇപ്പോൾ ഇതാ സത്യപ്രതിജ്ഞ വേദിയുടെ പ്രത്യേകതയെ പ്രശംസിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി മാലാ പാർവ്വതി. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ് അത്യപൂർവമായ ഒരു പുതു സംസ്കാരമാണ് രചിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാക്കളെയും ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവ്വമായ ഒരു കാഴ്ച. ഇനി കോൺഗ്രസും യുഡിഎഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി താൻ നയിക്കുന്നത് ടീം കേരളത്തെയാണ് എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് വി ഡി സതീശൻ.പിണറായി വിജയൻ, ബിനോയ് വിശ്വം, രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരു അത്യപൂർവ്വ കാഴ്ചയായിരുന്നു കേരളത്തിനൊരു പുതു സംസ്കാരം പുതുശീലം ആണ് നൽകിയത്.

ALSO READ:യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ; സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മോദി

വി ഡി സതീശന്റെ നേതൃത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നു. ടീം കേരളം ഇന്ത്യക്ക് ഒരു മാതൃകയാവട്ടെ എന്നും മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു.അതേസമയം സത്യപ്രതിജ്ഞയ്ക്ക് തൊട്ടു പിന്നാലെ മന്ത്രിസഭ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളായ ഇന്ദിരാ ഗ്യാരണ്ടിയിലെ രണ്ട് കാര്യങ്ങളാണ് ഉടനെ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുമെന്നും മറ്റു വിവരങ്ങൾ പിന്നാലെ അറിയിക്കും എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ ആശാവർക്കേഴ്സ് അംഗനവാടി ജീവനക്കാർക്കും ആശ്വാസകരമായ തീരുമാനങ്ങളാണ് മുഖ്യമന്ത്രി പ്രാരംഭത്തിൽ തന്നെ സ്വീകരിച്ചിരിക്കുന്നത്. സമരം ചെയ്തുകൊണ്ടിരിക്കുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം കൂട്ടി 3000 രൂപയാണ് ഇതിനോടകം വർധിപ്പിച്ചിരിക്കുന്നത്.കൂടാതെ പ്രീ പ്രൈമറി ടീച്ചർമാർക്കും ആയ മാർക്കും വേദന കൂട്ടി. 1000 രൂപ വീതം കൂട്ടിയതായാണ് റിപ്പോർട്ട്.

ENGLISH SUMMARY

After a long gap of 10 years, the UDF government was sworn in and took office. Along with VD Satheesan as the Chief Minister, 20 ministers were also sworn in. Now, actress Mala Parvathy has come to praise the uniqueness of the swearing-in ceremony.mala parvathy says the swearing-in ceremony of VD Satheesan as Chief Minister has created a unique new culture.

Follow Us