AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Varalaxmi Sarathkumar On CM Vijay: ‘സർക്കാർ’ സിനിമയുടെ സമയത്തേ എനിക്കതറിയാമായിരുന്നു; മുഖ്യമന്ത്രി വിജയ്‌യെ നേരിൽ കണ്ട് വരലക്ഷ്മി ശരത്കുമാർ

Varalaxmi Sarathkumar Recalls 'Sarkar' Days in Meeting with CM Vijay: വിമർശിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുക എന്നത് ഒട്ടും എളുപ്പമല്ല. അസാമാന്യമായ ധൈര്യവും നിശ്ചയദാർഢ്യവും, എല്ലാത്തിലും ഉപരി ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകു

Varalaxmi Sarathkumar On CM Vijay: ‘സർക്കാർ’ സിനിമയുടെ സമയത്തേ എനിക്കതറിയാമായിരുന്നു; മുഖ്യമന്ത്രി വിജയ്‌യെ നേരിൽ കണ്ട് വരലക്ഷ്മി ശരത്കുമാർ
വരലക്ഷ്മി ശരത്കുമാർ, വിജയ്‌Image Credit source: X Varalaxmi Sarathkumar
Sumeesh T Unneen
Sumeesh T Unneen | Published: 18 Jul 2026 | 01:04 PM

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ നേരിൽ കണ്ട് വരലക്ഷ്മി ശരത്കുമാർ. ഇരുവരും തമ്മിലൂള്ള കൂടിക്കാഴ്ചയെ തുടർന്ന് വരലക്ഷ്മി പങ്കുവച്ച കുറിപ്പും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലാകെ വലിയ തരമായി മാറിക്കഴിഞ്ഞു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെയും ഏറെ പ്രതീക്ഷയോടെയാണ് കണുന്നത് എന്ന് വരലക്ഷ്മി സാമൂഹ്യ മാധ്യങ്ങളിൽ കുറിച്ചു. എന്തിനും ഏതിനും വിമർശനം ഉന്നയിക്കുന്നാവരോട് അൽപ്പം കാത്തിരിക്കാൻ തയ്യാറാവണം എന്ന ഉപദേശവും താരം നൽകുന്നുണ്ട്.

രാഷ്ട്രീയമാണ് വിജയ്‌യുടെ യഥാർത്ഥ പ്രവർത്തന മേഖല എന്ന സർക്കാർ എന്ന സിനിമയുടെ സെറ്റിൽ വച്ച് തന്നെ തിരിച്ചറിഞ്ഞിരുന്നു എന്നും അത് അദ്ദേഹത്തോട് നേരിട്ട് തന്നെ പറഞ്ഞിരുന്നു എന്നും വരലക്സി ശരത്കുമാർ പറയുന്നു. സർക്കാർ സിനിമയിലെ പ്രതിനായക കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ചിരുന്നത് വരലഷ്മിയായിരുന്നു. അന്ന് ഒരുമിച്ച് ചിലവിട്ട സമയവും നടത്തിയ സംഭാഷണങ്ങളും ഓർത്തുകൊണ്ടാണ് താരത്തിൻ്റെ കുറിപ്പ്.

“ഈ ചിത്രത്തിന് എന്ത് കുറിപ്പെഴുതണമെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. എന്നാൽ ഇതിനകം നിരവധി പേർ ഒരുപാട് കാര്യങ്ങൾ പരഞ്ഞുകഴിഞ്ഞു. പക്ഷേ ഒരു കാര്യം പറയട്ടേ. ആളൂകൾ പലതും പറഞ്ഞേക്കാം, പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സി ജോസഫ് വിജയ് നമ്മുടെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഇവിടെതന്നെ ഉണ്ടാകും” വിജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വരലക്ഷ്മി കുറിച്ചു.

Also Read: Balan OTT : ബാലൻ ഒടിടിയിലേക്ക് വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

ആദ്യ ശ്രമത്തിൽ തന്നെ മുഖ്യമന്ത്രിയാവുക എന്നത് എളുപ്പമല്ല എന്ന് വിമർശകരെ ഓർമ്മിച്ചുകൊണ്ടാണ് വരലക്ഷ്മി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ പൃശംസിക്കുന്നത്. “വിമർശിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുക എന്നത് ഒട്ടും എളുപ്പമല്ല. അസാമാന്യമായ ധൈര്യവും നിശ്ചയദാർഢ്യവും, എല്ലാത്തിലും ഉപരി ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകു അതിനാൽ ജനങ്ങൾ നൽകിയ ആ സ്ഥാനത്തെ മാനിക്കണം.” വരലക്ഷ്മി കുറിച്ചു

മാറ്റങ്ങൾക്കായി അല്പം ക്ഷമയോടെ കാത്തിരിക്കണമെന്നും കുറിപ്പിലൂടെ വിജയ്‌യുടെ വിമർശകരോട് താരം ആവശ്യപ്പെടുന്നുണ്ട്. “വാക്കുകളേക്കാൾ വലുതാണ് പ്രവർത്തി.എപ്പോഴും കുറ്റങ്ങൾ മത്രം കണ്ടുപിടിക്കുന്നവർക്ക് കാലം മറുപടി നൽകും. അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കാണാൻ അൽപ്പം കൂടി ക്ഷമയോടെ കാത്തിരിക്കണം.” എന്നും വരലക്ഷി കുറിച്ചു

തനിക്ക് വിജയ്‌യോടുള്ള ആരാധന വ്യക്തമാക്കുന്ന തരത്തിലാണ് വരലക്ഷ്മിയുടെ കുറിപ്പ്. താനൊരു വിജയ് വെറിയനാണ് എന്ന് കുറിച്ച വരലക്ഷ്മി ഐ.ലവ് യു സാർ. എന്ന് കുറിപ്പിൽ നീട്ടിയെഴുതിയിരിക്കുന്നതും കാണാം. തന്നെ കാണാൻ സമയം കണ്ടെത്തിയതിൽ നന്ദി അറിയിക്കുകയാണ്. ‘സർക്കാർ’ സിനിമയുടെ സെറ്റിൽ വച്ച് അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഓർത്തുപോകുന്നു. ഇതാണ് അദ്ദേഹത്തിൻ്റെ വഴി എന്ന് അന്ന് തന്നെ അറിയാമായിരുന്നു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം കൊണ്ടുവരാൻ പോകുന്ന വലിയ മാറ്റങ്ങൾക്കായി കാത്തിരികുയാണ്. വിജയ്‌യുടെ നേതൃത്വത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും വരലക്ഷ്മി കുറിപ്പിൽ വ്യക്തമാക്കി.

English Summary

Varalaxmi Sarathkumar met Tamil Nadu Chief Minister and actor Vijay in person. The post and pictures shared by Varalaxmii after the meeting became a big trend on social media. Varalaxmi wrote on social media that she is looking forward to Vijay’s political entry and his activities. She also advises those who criticize to be prepared to wait a little.

Follow Us