Varsha Ramesh: ‘റിലേഷന്‍ഷിപ്പ് പൊട്ടി, ഒറ്റയ്ക്കായി; വിഷാദത്തിന് മരുന്നു കഴിച്ചു തുടങ്ങിയ വർഷം’; പൊട്ടിക്കരഞ്ഞ് വർഷ രമേശ്
Varsha Ramesh Recalls Her 2025: റിലേഷന്‍ഷിപ്പ് തകർന്നുവെന്നും മാനസിക സമ്മർദ്ദത്തെത്തുടർന്ന് മരുന്ന് കഴിക്കേണ്ടി വന്നെന്നും വർഷ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു വർഷയുടെ വെളിപ്പെടുത്തൽ.

Varsha
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ വർഷ. വെറും വര്‍ഷ എന്ന പേരിലാണ് താരം സോഷ്യൽമീഡിയയിൽ അറിയപ്പെടുന്നത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന മിക്ക വീഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്. എന്നും റിലുകളിലൂടെ ചിരിപ്പിച്ച വര്‍ഷയുടെ പുതിയ വീഡിയോ പക്ഷെ വേദനിപ്പിക്കുന്നതായിരുന്നു. 2025 തനിക്ക് എത്തരത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ വീഡിയോ.
കരിയറിൽ ഉയർച്ചകൾ സംഭവിച്ചെങ്കിലും വ്യക്തിജീവിതത്തിൽ തകർച്ചകളും ഒറ്റപ്പെടലും നേരിട്ടുവെന്നാണ് വർഷ പറയുന്നത്. റിലേഷന്‍ഷിപ്പ് തകർന്നുവെന്നും മാനസിക സമ്മർദ്ദത്തെത്തുടർന്ന് മരുന്ന് കഴിക്കേണ്ടി വന്നെന്നും വർഷ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു വർഷയുടെ വെളിപ്പെടുത്തൽ. വൈകാരികമായി സംസാരിച്ച് വര്‍ഷ ഒടുവില്‍ കണ്ണീരണിയുന്നതും വീഡിയോയില്‍ കാണാം.
2025 വേറെ തന്നെ ഒരു വർഷമായിരുന്നുവെന്നാണ് വർഷ പറയുന്നത്. താൻ സ്വന്തമായി ഒരു ബിഎംഡബ്യു വാങ്ങിയ വർഷമാണ്. ഈ വർഷം തന്നെയാണ് തന്റെ റിലേഷൻഷിപ്പ് തകർന്നതും വീണ്ടും വട്ടപൂജ്യം ആയതെന്നും വർഷ പറയുന്നു. മലയാളത്തിലെ തന്നെ ഏറ്റവും ടോപ്പ് ടെലിവിഷൻ ഷോയില്‍ അവതാരകയായി അതേ വർഷം തന്നെയാണ് ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ താൻ കഴിച്ചുതുടങ്ങിയതെന്നും വർഷ പറയുന്നു.
2025ൽ അത്യാവശ്യം സമ്പാദിച്ചു. എന്നാൽ തന്റേതല്ലാത്ത കാരണത്താൽ പൈസ നഷ്ടപ്പെട്ട. പൊതുവെ താൻ മറ്റൊരാളുമായി താരതമ്യം ചെയ്യാറില്ലെന്നും എന്നാൽ ഈ വര്‍ഷം പക്ഷെ മറ്റ് പലരുമായി താരതമ്യം ചെയ്തു. ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിച്ചു. നാലഞ്ച് രാജ്യങ്ങളിൽ യാത്ര ചെയ്തു. എന്നാൽ തിരിച്ച് തന്റെ വീട്ടിൽ എത്തിയപ്പോൾ താൻ ഒറ്റയ്ക്കായ വര്‍ഷമാണിതെന്നാണ് വർഷ പറയുന്നത്.
ഇത്രയ്ക്ക് ഒറ്റയ്ക്കാകാനും ഇന്‍ഡിപെന്‍ഡന്റ് ആകാനും സ്‌ട്രോങ് ആകാനും തനിക്ക് ആഗ്രഹമില്ല. പക്ഷെ താന്‍ ഇതൊക്കെ ആയി. ഉറങ്ങാൻ വേണ്ടി താൻ രാത്രി ആകാൻ കാത്തിരിക്കുമെന്നും ഉറങ്ങാന്‍ കൊതിച്ച വര്‍ഷമാണ് 2025 എന്നും വർഷ പറയുന്നു. എഴുന്നേറ്റ് കഴിഞ്ഞാല്‍ നെഗറ്റീവ് ചിന്തകളും വിഷമവുമായിരിക്കും. മാനസികമായി കടുത്ത സമ്മര്‍ദ്ധത്തിലാകുമെന്നും വർഷ വീഡിയോയിൽ പറയുന്നു.