AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vazhakku Movie: തർക്കങ്ങൾക്കിടെ വഴക്കിൻറെ പൂർണമായ പതിപ്പ് ഫേസ്ബുക്കിൽ പങ്ക് വെച്ച് സംവിധായകൻ

ചിത്രം തീയ്യേറ്ററിലൂടെ പുറത്തിറക്കാൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവീനോ ശ്രമിക്കുന്നില്ലെന്നായിരുന്നു ആരോപണം

Vazhakku Movie: തർക്കങ്ങൾക്കിടെ വഴക്കിൻറെ പൂർണമായ പതിപ്പ് ഫേസ്ബുക്കിൽ പങ്ക് വെച്ച് സംവിധായകൻ
vazhaku movie-controversy
arun-nair
Arun Nair | Published: 14 May 2024 14:38 PM

വിവാദങ്ങൾ കത്തി നിൽക്കുന്നിതിനിടയിൽ സംവിധായകൻ തന്നെ തൻറെ സിനിമ ഫേസ്ബുക്കിൽ പങ്കുവെച്ചു. പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ
വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം എന്ന ക്യാപഷനോടെയാണ് ചിത്രത്തിൻറെ സ്ടീമിംഗ് ലിങ്ക് സനൽകുമാർ ശശിധരൻ പങ്ക് വെച്ചത്.

ചിത്രം തീയ്യേറ്ററിലൂടെ പുറത്തിറക്കാൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവീനോ ശ്രമിക്കുന്നില്ലെന്നും വഴക്ക് പുറത്തു വരുന്നത് ടൊവീനോയ്ക്ക് ഇഷ്ടമില്ലെന്നും സനൽകുമാർ ശശിധരൻ ആരോപിക്കുന്നു. അതേസമയം പ്രശ്നത്തിൽ ടൊവീനോയും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും നേര് നല്ല സിനിമയാണെന്നും ടൊവീനോ പറഞ്ഞിരുന്നു.

പരിചയപ്പെട്ട കാലത്തുള്ള ആ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ടെന്നുംഎല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നും ടൊവീനോ പറയുന്നു. വിവാദങ്ങൾ മുറുകുന്നതിനിടയിലാണ് സനൽകുമാർ ശശിധരൻ തന്നെ ചിത്രം ഫേസ്ബുക്കിലിട്ടത്.

ടോവിനോ തോമസ് , കനി കുസൃതി , സുദേവ് ​​നായർ , അസീസ് നെടുമങ്ങാട് എന്നിവർ അഭിനയിച്ച ചിത്രം 2022-ലാണ് പുറത്തിറങ്ങുന്നത്. വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന സിദ്ധാർത്ഥൻ എന്ന അഭിഭാഷകൻ്റെ കഥയാണ് ചിത്രം പറയുന്നത്.

സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച ബാലതാരം, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വൽ ഇഫക്റ്റുകൾ എന്നിവയ്ക്ക് ചിത്രത്തിന് അവാർഡ് ലഭിച്ചിരുന്നു. അതേസമയം സംവിധായകൻറെ നിലപാടിനോട് വളരെ വലിയ വിമർശനവും എത്തുന്നുണ്ട്. ചെയ്‍തത് വെറും ഊളത്തരമാണെന്നും നിങ്ങളെയൊക്കെ വിശ്വസിച്ച് നിങ്ങളെയൊക്കെ വിശ്വസിച്ച് നിർമ്മാതാക്കൾ എങ്ങനെ പണം മുടക്കും എന്നും കമൻറുകൾ വരുന്നുണ്ട്.