AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TURBO Movie: വില 32,000 രൂപ വരെ, ടര്‍ബോ ജോസേട്ടന്റെ ചെരുപ്പും ഹിറ്റ്; കണ്ണുതള്ളി നെറ്റിസണ്‍സ്‌

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന

TURBO Movie: വില 32,000 രൂപ വരെ, ടര്‍ബോ ജോസേട്ടന്റെ ചെരുപ്പും ഹിറ്റ്;  കണ്ണുതള്ളി നെറ്റിസണ്‍സ്‌
shiji-mk
Shiji M K | Published: 14 May 2024 17:54 PM

മമ്മൂട്ടി എന്ത് ധരിച്ചാലും അത് ഹിറ്റാകാറുണ്ട്. മമ്മൂട്ടി ധരിക്കുന്ന വാച്ചും ഷര്‍ട്ടും കൂളിങ് ഗ്ലാസും തുടങ്ങി എന്തും ഹിറ്റാണ്. ചെറുപ്പക്കാരെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. അതും ചെത്ത് ലുക്കില്‍. മമ്മൂട്ടിയുടെ ഫാഷന്‍ സെന്‍സിനെ പ്രശംസിക്കാത്തവര്‍ ആരുമുണ്ടാകില്ല.

സോഷ്യല്‍ ലൈഫില്‍ മാത്രമല്ല, സിനിമയില്‍ ആണെങ്കിലും മമ്മൂട്ടിയുടെ സ്റ്റൈലിങ് അടിപൊളിയാണ്. ഏത് സിനിമയില്‍ ആണെങ്കിലും മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ തക്കവണ്ണം തന്നെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടര്‍ബോ തിയേറ്ററുകളിലേക്കെത്താറായി. ഇതിനോടകം തന്നെ ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ട്രെയ്‌ലറിനോടുള്ള ആരാധകരുടെ പ്രതികരണം വിലയിരുത്തുമ്പോള്‍ ചിത്രം തിയറ്ററുകളില്‍ വന്‍ ആവേശമാകുമെന്ന് ഉറപ്പിക്കാം.

താരങ്ങള്‍ ധരിക്കാറുള്ള വസ്ത്രമായാലും വാച്ച് ആയാലും ബാഗ് ആയാലും അങ്ങനെ എന്തായാലും അതിന്റെയെല്ലാം വില തേടി ആരാധകര്‍ അലയാറുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി എത്തിയിരിക്കുകയാണ്. അതൊരു ചെരുപ്പാണ് വെറും ചെരുപ്പല്ല, ടര്‍ബോ ചിത്രത്തില്‍ മമ്മൂട്ടി ധരിച്ചിരിക്കുന്ന ചെരുപ്പാണത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചെരുപ്പും അന്വേഷിച്ച് ആരാധകര്‍ രംഗത്തെത്തിയത്. കറുപ്പ് നിറത്തിലുള്ള ചെരുപ്പാണ് ട്രെയ്‌ലറില്‍ മമ്മൂട്ടി ധരിച്ചിരിക്കുന്നത്. tatacoa men എന്ന ബ്രാന്‍ഡിന്റെ ആണിത്. ഈ മോഡലിലെ മുപ്പത്തി രണ്ടായിരം രൂപ വരെ വിലയുള്ള ചെരുപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ടര്‍ബോയില്‍ മമ്മൂട്ടി ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വില 13,990 രൂപയാണ്.

അതേസമയം, പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോയിലേത് എന്നാണ് പ്രാഥമിക വിവരം. ജോസ് ആയി എത്തുന്നത് മമ്മൂട്ടിയാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം. മെയ് 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.