AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Venu Kunnappilly: ‘ഓവര്‍ ഹൈപ്പ് നല്ലതല്ല; ആട് മൂന്ന് ഹൈ ബജറ്റ് സിനിമയാണ്; വലിയ റിസ്‌ക് തോന്നിയില്ല’

Venu Kunnappilly about the movie Aadu 3: മലയാളത്തിന്റെ പരിമിതിയില്‍ നോക്കുമ്പോള്‍ വലിയ ബജറ്റാണ് 'ആട് 3' സിനിമയ്ക്കുള്ളതെന്ന് വേണു കുന്നപ്പിള്ളി. മലയാള സിനിമയെ സംബന്ധിച്ച് നോക്കുമ്പോള്‍ ഇതൊരു ഹൈ ബജറ്റ് സിനിമയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Venu Kunnappilly: ‘ഓവര്‍ ഹൈപ്പ് നല്ലതല്ല; ആട് മൂന്ന് ഹൈ ബജറ്റ് സിനിമയാണ്; വലിയ റിസ്‌ക് തോന്നിയില്ല’
വേണു കുന്നപ്പിള്ളി, ആട് 3 പോസ്റ്റര്‍ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 25 Feb 2026 | 10:38 AM

മലയാളി സിനിമാ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ആട് 3’. മാര്‍ച്ച് 19-നാണ് റിലീസ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ, സൈജു കുറുപ്പ്, വിനായകന്‍, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിജയ് ബാബുവും, വേണു കുന്നപ്പിള്ളിയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് നോക്കുമ്പോള്‍ ഇതൊരു ഹൈ ബജറ്റ് സിനിമയാണെന്ന് വേണു കുന്നപ്പിള്ളി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ആട് ഒന്നിന്റെയും, രണ്ടിന്റെയും യഥാര്‍ത്ഥ ബജറ്റ് അറിയില്ല. മലയാളത്തിന്റെ പരിമിതിയില്‍ നോക്കുമ്പോള്‍ വലിയ ബജറ്റാണ് ഇത്. ഈ സിനിമ ആള്‍ക്കാര്‍ കാത്തിരിക്കുന്നു. അതുപോലെ തന്നെ, പ്രീ ബിസിനസിനുള്ള സാധ്യതകളുമുണ്ട്. അത് മനസിലാക്കിയിട്ടാണ് ഈ പ്രോജക്ടുമായി മുന്നോട്ടുപോയതെന്നും ജിഞ്ചര്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വേണു കുന്നപ്പിള്ളി വ്യക്തമാക്കി.

”തിയേറ്ററുകളില്‍ മാത്രമല്ല, ബിസിനസുകള്‍ വേറെ പലതുമുണ്ട്. ഈ സിനിമയ്ക്ക് അവിടെയും ഒരു അട്രാക്ഷനുണ്ട്. അതുകൊണ്ട് ഇത് വലിയ റിസ്‌കായിട്ട് തോന്നിയിട്ടില്ല. ഓവറായിട്ടുള്ള ഒരു ഹൈപ്പ് ഒരു സിനിമയ്ക്ക് ഒരിക്കലും നല്ലതല്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെയാണ് സിനിമ ചെയ്തിരിക്കുന്നത്. മലയാളത്തില്‍ സാധാരണ ഒരു ബജറ്റിനെക്കാള്‍ വളരെയധികം ബജറ്റ് ചെലവഴിച്ചാണ് സിനിമ ചെയ്തിരിക്കുന്നത്. ഇതൊരു വ്യത്യസ്തമായ സിനിമയാണ്”-വേണു കുന്നപ്പിള്ളിയുടെ വാക്കുകള്‍.

Also Read: Vijay Babu: ‘നിഖില വിമല്‍ മികച്ച നടി; ആടു പോലൊരു സിനിമയില്‍ അത്തരമൊരു ഡാന്‍സ് കളിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ?’

പ്രമോഷനിലെ പ്രശ്‌നം

ചില സിനിമകളില്‍ താരങ്ങള്‍ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടികളില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രമോഷണുമായി ബന്ധപ്പെട്ടുള്ള ഇന്റര്‍വ്യൂവില്‍ ഇരിക്കാന്‍ താത്പര്യം കാണില്ല. സിനിമയിലേക്ക് ഒരാളെ കാസ്റ്റ് ചെയ്യുമ്പോള്‍ തന്നെ നമുക്ക് അയാള്‍ക്ക് അത്തരത്തില്‍ പ്രശ്‌നമുണ്ടെന്ന് നമുക്കറിയാം. അതുകൊണ്ട് അയാളെ പ്രമോഷനില്‍ പ്രതീക്ഷിക്കേണ്ട ആവശ്യമില്ല.

ഒരു പുതുമുഖ താരത്തിന്റെ സ്വഭാവം നമ്മള്‍ക്ക് അറിയില്ല. അയാള്‍ സിനിമയില്‍ വന്നതിനുശേഷമാകും അത് നമ്മള്‍ അറിയുന്നത്. സിനിമയുടെ പ്രമോഷന്റെ കാര്യത്തില്‍ അവരോട് പറയാനുള്ള ഒരു ‘അപ്പര്‍ ഹാന്‍ഡ്’ നമുക്ക് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിമാന്‍ഡുള്ളത് പ്രൊഡ്യൂസേഴ്‌സിന്‌

ഇവിടെ ഏറ്റവും ഡിമാന്‍ഡുള്ളത് പ്രൊഡ്യൂസേഴ്‌സിനാണ്. ഡയറക്ടേഴ്‌സ്, റൈറ്റേഴ്‌സ് തുടങ്ങിയെല്ലാവരുമുണ്ട്. അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വേണ്ടത് ഒരു പ്രൊഡ്യൂസറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒടിടിയുടെ ബിസിനസ് ഇപ്പോഴുമുണ്ട്. ലക്ഷക്കണക്കിന് പേര്‍ ഒടിടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിരിക്കുന്നത് പുതിയ സിനിമകള്‍ അതില്‍ കാണാനാണ്. നല്ല സിനിമകള്‍ അതിലേക്ക് വന്നില്ലെങ്കില്‍ ആള്‍ക്കാര്‍ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് അടുത്തതിലേക്ക് പോകും. നല്ല സിനിമകള്‍ക്ക് ഇപ്പോഴും ഒടിടിയില്‍ നല്ല ചാന്‍സുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തെങ്കിലും പറഞ്ഞാല്‍ സിനിമ എടുക്കുന്ന ആ കാലഘട്ടം കഴിഞ്ഞു. ഒടിടി ടീം ഒരു സിനിമ മുഴുവനായി കാണും. അവര്‍ ആ സിനിമയില്‍ സംതൃപ്തരാണെങ്കില്‍ അത് എടുക്കും. ഒടിടി ഒരിക്കലും നിന്നിട്ടില്ല. സാറ്റലൈറ്റ് മാത്രം കുറച്ചു കുറഞ്ഞിട്ടുണ്ട്. ടിവി കാണുന്നവരുടെ എണ്ണം കുറഞ്ഞതുകൊണ്ട് പരസ്യം കുറഞ്ഞു. അതുകൊണ്ട് സാറ്റലൈറ്റ് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ആട് 3’-ലെ എല്ലാ കഥാപാത്രങ്ങളും പ്രിയപ്പെട്ടവരാണ്. തനിക്ക് എന്തുകൊണ്ടോ വിനായകന്റെ ‘ഡ്യൂഡ്’ എന്ന കഥാപാത്രം കുറച്ചു കൂടി രസമായിട്ട് തോന്നിയെന്നും വേണു കുന്നപ്പിള്ളി അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം-വീഡിയോ

Follow Us