AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajesh Williams: പ്രശസ്ത നടനും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്യംസ് അന്തരിച്ചു

Rajesh Williams Death: ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. മരണവിവരം കുടുംബം സ്ഥിരീകരിച്ചു. സിനിമാ രം​ഗത്തെ നിരവധി പേർ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി. ത

Rajesh Williams: പ്രശസ്ത നടനും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്യംസ് അന്തരിച്ചു
Rajesh Williams
nithya
Nithya Vinu | Updated On: 29 May 2025 15:12 PM

പ്രശസ്ത നടനും ‍ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്യംസ് (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.

മരണവിവരം കുടുംബം സ്ഥിരീകരിച്ചു. സിനിമാ രം​ഗത്തെ നിരവധി പേർ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി. തമിഴ്സിനികളിലൂടെ ശ്രദ്ധേയമായ താരം ഒരുപിടി തെലുങ്ക്, മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കൂടാതെ മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത് രാജേഷ് ആയിരുന്നു.

1974ൽ പുറത്തിറങ്ങിയ ‘അവൾ ഒരു തുടർക്കഥൈ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1979ൽ പുറത്തിറങ്ങിയ ‘കന്നി പരുവത്തിലേ’ എന്ന ചിത്രത്തിൽ നായകനായി. കെ. ബാലചന്ദ്രന്‍റെ സംവിധാനത്തിൽ പിറന്ന ‘അച്ചമില്ലൈ അച്ചമില്ലൈ’ എന്ന ചിത്രവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്.

മലയാളത്തിൽ ഇതാ ഒരു പെൺകുട്ടി, അലകൾ, അഭിമന‍്യൂ, എന്നീ ചിത്രങ്ങളും ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇൺടി മഹാരാജു എന്നീ തെലുങ്കു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2024ൽ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് രാജേഷിന്‍റെ അവസാന ചിത്രം.