Vidya Balan: ‘ആ സിനിമ മുടങ്ങിയത് ഞാൻ കാരണമല്ല, മോഹൻലാലും സംവിധായകനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു’; വിദ്യ ബാലൻ
Vidya Balan about Chakram Movie: ചക്രം മുടങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലൻ. അതിന് ശേഷം തന്നെ 'രാശിയില്ലാത്തവള്‍' എന്ന് മുദ്രകുത്തിയെന്നും താരം പറയുന്നു.

Vidya Balan
ഇന്ത്യൻ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് വിദ്യ ബാലൻ. ബോളിവുഡിൽ ശ്രദ്ധേയമായ താരത്തിന്റെ ആദ്യ സിനിമ മലയാളത്തിലായിരുന്നുവെങ്കിലും അത് മുടങ്ങി പോയി. ചക്രം എന്ന് പേരിട്ടിരുന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
ഇപ്പോഴിതാ ചക്രം മുടങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലൻ. അതിന് ശേഷം തന്നെ ‘രാശിയില്ലാത്തവള്‍’ എന്ന് മുദ്രകുത്തിയെന്നും താരം പറയുന്നു. റോഡ്രിഗോ കനേലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നത്.
‘ചക്രം സിനിമയിലേക്ക് വിളിച്ചപ്പോൾ ഞാൻ വളരെ ഹാപ്പിയായിരുന്നു. മലയാളിയാണെങ്കിലും മുംബൈയിലാണ് ഞാൻ ജനിച്ചതും വളർന്നതും. ആദ്യ സിനിമ മലയാളത്തിൽ ആയതിനാൽ വളരെ ത്രില്ലിലായിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങിയതിന് ശേഷം മോഹൻലാലും സംവിധായകനും തമ്മിൽ അഭിപ്രായ വ്യത്യാാസങ്ങളുണ്ടായി.
പല ദിവസവും ഷൂട്ടില്ലെന്ന് പറഞ്ഞ് ബ്രേക്ക് തന്നിരുന്നു. സിനിമയെ കുറിച്ച് വലിയ ബോധമില്ലാത്തതിനാൽ അത് വലിയ കാര്യമാക്കിയിരുന്നില്ല. നിങ്ങൾ നാട്ടിലേക്ക് പോക്കോളൂ, ഷൂട്ട് തുടങ്ങുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ചക്രം ഉപേക്ഷിച്ചുവെന്ന് കേട്ടു.
മോഹൻലാലും ആ സംവിധായകനും ചക്രത്തിന് മുമ്പ് എട്ട് സിനിമകളിൽ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അതിലൊന്നും കുഴപ്പമില്ലായിരുന്നു. ഒമ്പതാമത്തെ ചിത്രമായിരുന്നു ചക്രം. അതുകൊണ്ട് ആ പെണ്‍കുട്ടിയാവും സിനിമ മുടങ്ങാൻ കാരണമെന്ന് പലരും വിചാരിച്ചു. ‘രാശിയില്ലാത്തവളാ’ണെന്നും ആളുകൾ പറഞ്ഞു. ചക്ര’ത്തിന് പിന്നാലെ ഒമ്പതോളം ചിത്രങ്ങളില്‍ എനിക്ക് വേഷം കിട്ടിയിരുന്നു. എന്നാൽ ആ സിനിമകളും നഷ്ടമായി’,വിദ്യ ബാലൻ പറഞ്ഞു.