AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘വർക്ക് ഏരിയ പണിത് തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, ക്ലോക്ക് വീണാലും ബൾബ് പോയാലും ഞങ്ങളെ വിളിക്കും’

Renu Sudhi House Damage: വർക്ക് ഏരിയ പണിത് തരാൻ ആവശ്യപ്പെട്ടുകൊണ്ട് രേണു ഭീഷണിപ്പെടുത്തിയെന്നും പുതിയ വീഡിയോയിൽ ഫിറോസ് പറയുന്നുണ്ട്.

Renu Sudhi: ‘വർക്ക് ഏരിയ പണിത് തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, ക്ലോക്ക് വീണാലും ബൾബ് പോയാലും ഞങ്ങളെ വിളിക്കും’
രേണു സുധി, ഫിറോസ് Image Credit source: Renu Sudhi/Instagram, Firose/Facebook
nandha-das
Nandha Das | Updated On: 11 Jul 2025 18:14 PM

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വീട് നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ ഭാരവാഹികളിൽ പ്രധാനിയായ ഫിറോസ്. കഴിഞ്ഞ ദിവസമാണ് ഇവർ നിർമ്മിച്ച് നൽകിയ വീടിന് ചോർച്ചയുണ്ടെന്ന പരാതിയുമായി രേണു സുധി രംഗത്തെത്തിയത്. സുധിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് കോട്ടയത്ത് എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്ന വീടാണ് കെഎച്ച്ഡിഇസി നിർമിച്ചു നൽകിയത്.

വീടിനെ കുറിച്ച് പരാതി ഉന്നയിക്കുന്ന രേണുവിന്റെ വീഡിയോ കണ്ടതിന് പിന്നാലെ ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും മാനസിക വിഷമമുണ്ടായെന്ന് ഫിറോസ് പറയുന്നു. വർക്ക് ഏരിയ പണിത് തരാൻ ആവശ്യപ്പെട്ടുകൊണ്ട് രേണു ഭീഷണിപ്പെടുത്തിയെന്നും പുതിയ വീഡിയോയിൽ ഫിറോസ് പറയുന്നുണ്ട്. അർ​ഹരായ ഒരു കുടുംബത്തിന് എല്ലാവർഷവും തങ്ങൾ വീട് വെച്ച് കൊടുക്കാറുണ്ടെന്നും, അതിന്റെ ഭാ​ഗമായാണ് സുധിയുടെ രണ്ട് കുഞ്ഞുങ്ങൾക്കും വേണ്ടി വീട് നിർമ്മിച്ച് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

വീടിനൊപ്പം ഫർണ്ണീച്ചറുകളും ടിവിയും കംബോർഡുകളും വാട്ടർ ഫിൽട്ടറും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാൻ തങ്ങൾക്ക് കഴിഞ്ഞു. ഒരുപാട് കാര്യങ്ങൾ ആ വീടിന് വേണ്ടി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇതിനെല്ലാമായി ഒട്ടേറെ പേർ ഞങ്ങളെ സഹായിച്ചു. താനും ഒരു നല്ല തുക ഇതിനായി സംഭാവന ചെയ്തിട്ടുണ്ട്. തനിക്ക് ബിസിനസിൽ നിന്നും കിട്ടിയ ലാഭമാണ് ഇതിനായി നൽകിയത്. ആ വീടിന് വേണ്ടി സഹകരിച്ചവർക്കെല്ലം വിഷമുണ്ടാക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നതെന്നും ഫിറോസ് പറയുന്നു.

വീട് പണി കഴിഞ്ഞ സമയത്ത് ഒരു വർക്ക് ഏരിയ നിർമിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രേണു സുധി തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും പണത്തിന്റെ കുറവുണ്ടായിരുന്നതുകൊണ്ട് തങ്ങളുടെ കയ്യിൽ ഫണ്ടില്ലെന്ന് അവരെ അറിയിച്ചതായും ഫിറോസ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും യുട്യൂബേഴ്സിനെ വിളിച്ചും താൻ ഇക്കാര്യം പറയുമെന്നും, അത് കേട്ട് ആരെങ്കിലും വർക്ക് ഏരിയ നിർമിച്ചു നൽകിയാൽ നാണക്കേട് നിങ്ങൾക്ക് ആയിരിക്കുമെന്നും ഒരു ഭീഷണിയുടെ സ്വരത്തിൽ അവർ തന്നോട് പറഞ്ഞു. എന്നാൽ, ആരെക്കൊണ്ട് വേണമെങ്കിലും ചെയ്യിച്ചോളൂ തങ്ങളുടെ കയ്യിൽ ഫണ്ടില്ലെന്ന് താൻ ആവർത്തിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: 50 സെക്കൻഡിന് 5 കോടി; സ്വന്തമായി പ്രൈവറ്റ് ജെറ്റ്, പത്തോളം വീടുകൾ; ഈ നടിയുടെ ആസ്തി ഞെട്ടിക്കുന്നത്

മാ സംഘടന കൊടുത്ത ഒരു ലക്ഷം രൂപ വെച്ചാണ് അവർ ​ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. അന്ന് അവിടെ നിന്ന് ഞങ്ങൾ ആരും ഭക്ഷണം കഴിച്ചില്ല. തികയാതെ വരുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ്. പിന്നീടൊരിക്കലും അവരെ വിളിച്ച് ബുദ്ധിമുട്ടിക്കാനോ നമ്മുടെ മുന്നിൽ ഓച്ചാനിച്ച് നിർത്തിക്കാനോ ശ്രമിച്ചിട്ടില്ല. പക്ഷെ, ക്ലോക്ക് വീണാൽ പോലും അത് ശരിയാക്കാൻ രേണു തങ്ങളെ വിളിക്കുമെന്നും ഫിറോസ് പറയുന്നു.

മോട്ടർ കംപ്ലെയിന്റായപ്പോഴും, ഫ്യൂസ് കത്തിപ്പോയാലും ബൾബ് പോയാലും ഉൾപ്പടെ തങ്ങളെയാണ് വിളിക്കുന്നത്. ഒടുവിൽ വീട് നിർമിച്ച് നൽകിയ ശേഷം അതിന്റെ മെയിന്റനൻസ് കൂടി ഏറ്റെടുക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് താൻ പറഞ്ഞു. എന്നാൽ, ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് തങ്ങളെ മോശക്കാരാകുമെന്ന് കരുതിയില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ഇതോടെ നിർധനർക്ക് വീട് നിർമ്മിച്ച് നൽകുന്നത് തങ്ങൾ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.