Jana Nayagan: ബെംഗളൂരു വിജയ് ആരാധകർ കുറച്ച് വിയര്‍ക്കേണ്ടി വരും; ജനനായകന്റെ ടിക്കറ്റ് നിരക്ക് 2000 കടന്നു; കിട്ടാക്കനിയാകുമോ?

Vijay’s Film Jana Nayagan Ticket Price: ബെംഗളൂരുവില്‍ ടിക്കറ്റിന് 2000 രൂപ വരെ ഈടാക്കുന്നുവെന്ന വിവരം. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ ജനനായകന് ടിക്കറ്റ് കിട്ടാനില്ല. ഇതോടെയാണ് ചില തീയേറ്ററുകൾ വൻ തുകയ്ക്ക് മോണിങ് ഷോയ്ക്കായി ടിക്കറ്റ് വിൽക്കുന്നത്.

Jana Nayagan: ബെംഗളൂരു വിജയ് ആരാധകർ കുറച്ച് വിയര്‍ക്കേണ്ടി വരും; ജനനായകന്റെ ടിക്കറ്റ് നിരക്ക് 2000 കടന്നു; കിട്ടാക്കനിയാകുമോ?

Vijay

Published: 

06 Jan 2026 | 09:48 AM

വിജയ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി ഒൻപതിനാണ് തിയേറ്ററുകളിൽ എത്തുന്നത്. വിജയ് അവസാനമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന നിലയില്‍ ജന നായകന് വൻ വരവേൽപ്പ് നൽകാനാണ് ആരാധകരുടെ തീരുമാനം. എന്നാൽ ചിത്രത്തിന്റെ പേരില്‍ വന്‍ കൊള്ളയാണ് പല തീയറ്ററുകളിലും നടക്കുന്നത്.

ബെംഗളൂരുവില്‍ ടിക്കറ്റിന് 2000 രൂപ വരെ ഈടാക്കുന്നുവെന്ന വിവരം. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ ജനനായകന് ടിക്കറ്റ് കിട്ടാനില്ല. ഇതോടെയാണ് ചില തീയേറ്ററുകൾ വൻ തുകയ്ക്ക് മോണിങ് ഷോയ്ക്കായി ടിക്കറ്റ് വിൽക്കുന്നത്. പലയിടങ്ങളിലും 1000 മുതല്‍ 2000 രൂപ വരെ ഈടാക്കിയിട്ടും ടിക്കറ്റ് തീരുകയും ചെയ്തു.

Also Read:ജന നായകനായി മമിത ബൈജു വാങ്ങിയ പ്രതിഫലം കേട്ടോ? സിനിമയുടെ ബജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലം!

ബെംഗളരുവിലെ മുകുന്ദ് തിയേറ്ററില്‍ രാവിലെ 6.30നാണ് ആദ്യ ഷോ. മുകുന്ദില്‍ 2000 രൂപ വരെ ടിക്കറ്റ് വില എത്തി. ബെംഗളൂരുവിലെ മറ്റു തിയേറ്ററുകളായ ഗോപാലന്‍ മാള്‍, സ്വാഗത് ശങ്കര്‍ നാഗ്, ശ്രീ കൃഷ്ണ ബൃന്ദ ആര്‍ജിബി, വൈഭവ്, പ്രസന്ന, സിനിഫൈല്‍ എച്ച്എസ്ആര്‍ ലേ ഔട്ട് തുടങ്ങിയ തിയേറ്ററുകളിലും ആയിരത്തിന് മുകളിലാണ് ടിക്കറ്റ് വില. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 800 രൂപയാണത്രെ. ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല. കൊച്ചിയില്‍ 350 രൂപയാണ് ടിക്കറ്റ് വില.

അതേസമയം അഡ്വാന്‍സ് ബുക്കിങ്ങിൽ സിനിമ 35 കോടിയിലേറെ ഇതിനകം നേടി. ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, പ്രിയാമണി, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, നരേന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജനനായകന്‍ നിര്‍മിക്കുന്നത്.

Related Stories
Bha Bha Ba OTT : എന്താകുമോ എന്തോ! ഭഭബ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
ഒരു മിനിറ്റിന് ഒരു കോടി രൂപ; റെക്കോർഡ് പ്രതിഫലം വാങ്ങുന്ന ആ തമിഴ് നടി ആര്
Gayathri Suresh: ‘അതിന്റെ പേരിൽ ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്; ബാങ്ക് ജോലി ആ​ഗ്രഹിച്ചിരുന്നില്ല, പിടിച്ച് നിൽക്കുകയായിരുന്നു’
Geetu Mohandas’ Toxic: ‘ഇത് ചിത്രീകരിച്ചത് അവരാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’; ഗീതു മോഹൻദാസിനെ പ്രശംസിച്ച് രാം ഗോപാൽ വർമ
Unni Mukundan: ‘ഉണ്ണി മുകുന്ദൻ തൃശൂരിൽ മത്സരിച്ച് ചിലപ്പോൾ എംഎൽഎ ആവും; മനസിന്റെ വലുപ്പമാണ് പ്രധാനം’; സുനിൽ പരമേശ്വരൻ
Mammootty: ‘ഒരു മുള്ള് പോലും കളയാതെ ഞാൻ കഴിച്ചു’; സർവ്വം മായയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല