Varsha Ramesh: ‘ഞാൻ മീഡിയയിലായതാണ് കാരണം; ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹമില്ല, കുടുംബവും കുട്ടികളും ഇഷ്ടമാണ്’; വർഷ പറഞ്ഞത്
Verum Varsha About Long-Distance Marriage: ലോങ് ഡിസ്റ്റൻസ് മാരേജ് ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ ഭയങ്കര പ്രശ്നമാണ്. എന്നും തങ്ങൾ തമ്മിൽ വഴക്കാണ് കൂടുതലെന്നാണ് വർഷ പറയുന്നത്.
പോയ വർഷത്തിൽ തനിക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളേക്കുറിച്ചും നേട്ടങ്ങളെ കുറിച്ചും നടിയും അവതാരകയുമായ വർഷ പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയ്ക്കാണ് വഴിവച്ചത്. തന്റെ റിലേഷൻഷിപ്പ് തകർന്നതും 2025-ൽ ആണെന്ന നടിയുടെ വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത്. തിരുവനന്തപുരം സ്വദേശി അക്ഷയിയാണ് വർഷയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതിനു ശേഷം അക്ഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ വർഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിത ലോങ്ങ് ഡിസ്റ്റൻസ് മാരീഡ് ലൈഫിനെ കുറിച്ച് വർഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഞ്ച് മാസം മുമ്പ് നൽകിയ അഭിമുഖത്തിൽ അക്ഷയിയെ ആദ്യമായി പരിചയപ്പെട്ടപ്പോൾ മുതലുള്ള കാര്യങ്ങൾ വർഷ തുറന്ന് പറഞ്ഞിരുന്നു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
തനിക്ക് മൂന്ന് വർഷത്തെ പ്രണയമുണ്ടായിരുന്നുവെന്നും അയാളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും വർഷ പറയുന്നു. എന്നാൽ അത് പിന്നീട് തകർന്നു. താൻ മീഡിയയിലാണ് എന്നതായിരുന്നു കാരണം. അദ്ദേഹത്തിന്റെ വീട്ടുകാർക്കായിരുന്നു പ്രശ്നം. ഇതിനു ശേഷം വീട്ടുകാർ വിവാഹ ആലോചന നോക്കിതുടങ്ങി. താനും അതിന് റെഡിയായിരുന്നു. കാരണം തനിക്ക് ഒരു കൂട്ട് വേണം, ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹമില്ല. കുടുംബവും കുട്ടികളുമെല്ലാം തന്റെ ആഗ്രഹമാണെന്നും വർഷ പറയുന്നു.
ഇതിനിടെയിലാണ് അക്ഷയ് വരുന്നത്. തുടക്കത്തിൽ അക്ഷയ് കോഴിക്കോടുകാരനാണെന്നാണ് വിചാരിച്ചത്. സംസാരിച്ചപ്പോഴാണ് സ്വദേശം തിരുവനന്തപുരമാണെന്ന് മനസിലായത്. എന്നാൽ വീട്ടുകാർക്ക് ഇത്ര ദൂരത്ത് നിന്ന് ബന്ധം താത്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ചെറിയ എതിർപ്പുണ്ടായിരുന്നു. ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നു.ലോങ് ഡിസ്റ്റൻസ് മാരേജ് ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ ഭയങ്കര പ്രശ്നമാണ്. എന്നും തങ്ങൾ തമ്മിൽ വഴക്കാണ് കൂടുതലെന്നാണ് വർഷ പറയുന്നത്.