AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vinayakan: ‘ജീൻസോ, ലെഗിൻസോ ഇടുന്നത് അസഭ്യമാക്കിയ യേശുദാസ്, അസഭ്യനോട്ടം നോക്കിയ അടൂർ?’

Vinayakan’s Post Against Adoor Gopalakrishnan and Yesudas: സംഭവത്തിൽ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ.

Vinayakan: ‘ജീൻസോ, ലെഗിൻസോ ഇടുന്നത് അസഭ്യമാക്കിയ യേശുദാസ്, അസഭ്യനോട്ടം നോക്കിയ അടൂർ?’
നടൻ വിനായകൻImage Credit source: Facebook
nandha-das
Nandha Das | Updated On: 07 Aug 2025 13:25 PM

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ യേശുദാസിനുമെതിരെ വീണ്ടും നടൻ വിനായകൻ രംഗത്ത്. കഴിഞ്ഞ ദിവസം ഇവർക്കെതിരെ നടൻ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇരുവരുടേയും പേര് എടുത്ത് പറഞ്ഞ് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അധിക്ഷേപം. സംഭവത്തിൽ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിനായകൻ.

സ്ത്രീകൾ ജീൻസും ലെഗിൻസും ഇടുന്നതിനെ മോശമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലെയെന്ന് വിനായകൻ ചോദിക്കുന്നു. സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ ഗോപാലകൃഷ്‌ണൻ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിനായകൻ ചോദിക്കുന്നുണ്ട്. ചാലയിലെ തൊഴിലാളികൾ ‘സെക്സ്’ കാണാൻ തീയേറ്ററിന്റെ വാതിൽ പൊളിച്ച് ചലച്ചിത്ര മേളയിൽ കയറിയതിനാലാണ് ടിക്കറ്റ് ഏർപ്പെടുത്തിയതെന്ന് അടൂർ പറഞ്ഞത് അസഭ്യമല്ലേയെന്നും നടൻ ചോദിക്കുന്നു.

സിനിമ എടുക്കാനായി ഒന്നര കോടി രൂപ ദളിതർക്കോ സ്ത്രീകൾക്കോ കൊടുത്താൽ അതിൽ നിന്നും അവർ പണം മോഷ്ടിക്കുമെന്ന് എന്ന് അടൂർ പറഞ്ഞത് അസഭ്യമല്ലേ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് താൻ തുടരുക തന്നെ ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് വിനായകന്റെ കുറിപ്പ് അവസാനിക്കുന്നത്.

വിനായകന്റെ പോസ്റ്റ്:

ALSO READ: അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ്….അധിക്ഷേപവുമായി വിനായകൻ

അടുത്തിടെ നടന്ന സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്‌ണൻ നടത്തിയൊരു പ്രസ്താവന വിവാദമായിരുന്നു. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിലെ സംവിധായകരെയും സ്ത്രീ സംവിധായകരെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പ്രസ്താവന. ഇതിന് പിന്നാലെയാണ് അടൂരിനെ വിമർശിച്ച് വിനായകൻ രംഗത്തെത്തിയത്.