AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor vinayakan: അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ്….അധിക്ഷേപവുമായി വിനായകൻ

Vinayakan's Controversial Statement: നേരത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെയും വിനായകൻ സമാനമായ രീതിയിൽ അധിക്ഷേപിച്ചിരുന്നു അന്ന് അദ്ദേഹത്തിന് എതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

Actor vinayakan: അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ്….അധിക്ഷേപവുമായി വിനായകൻ
Actor VinayakanImage Credit source: facebook ( vinayakan)
aswathy-balachandran
Aswathy Balachandran | Published: 06 Aug 2025 14:53 PM

കൊച്ചി: അടൂർ ഗോപാലകൃഷ്ണനും യേശുദാസിനും എതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകൻ ഈ പ്രമുഖർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. അടൂർ ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് എന്നിവരുടെ പേരെടുത്ത് പറഞ്ഞു കൊണ്ടുള്ളതായിരുന്നു പോസ്റ്റ്.

യേശുദാസിനെ ചിത്രം കൂടി പങ്കുവെച്ചതോടെ പോസ്റ്റ് കൂടുതൽ ശ്രദ്ധ നേടി. വിനായകന്റെ ഈ കുറിപ്പിനെതിരെയുള്ള രൂക്ഷമായ വിമർശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ നിറയെ. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ടതാണ് വിനായകന്റെ ഈ പ്രതികരണം. സർക്കാർ ധനസഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി വർഗ്ഗ വിഭാഗങ്ങളിലെയും വനിതാ സംവിധായകരെയും സംബന്ധിച്ച് അടൂർ നടത്തിയ പരാമർശം ഏറെ വിവാദം ആയിരുന്നു.

അത്തരത്തിലുള്ള സംവിധായകർക്ക് വിദഗ്ധരുടെ കീഴിൽ മൂന്നുമാസത്തെ പരിശീലനം നിർബന്ധമാക്കണമെന്നായിരുന്നു അടൂരിന്റെ പ്രസ്താവന. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
നേരത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെയും വിനായകൻ സമാനമായ രീതിയിൽ അധിക്ഷേപിച്ചിരുന്നു അന്ന് അദ്ദേഹത്തിന് എതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത നടനാണ് വിനായകൻ എന്നാൽ ഇത്തവണ അദ്ദേഹത്തിന്റെ വാക്കുകൾ പ്രമുഖ വ്യക്തികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ഉള്ളത്. ഇതാണ് വിമർശനങ്ങൾക്ക് വഴി വച്ചത്. ഈ വിഷയത്തിൽ അടൂരിന്റെയോ യേശുദാസിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും ഇതുവരെ വന്നിട്ടില്ല. അതേസമയം വിനായകന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തിരി കൊടുത്തിരിക്കുന്നത്.