AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

വിനീത് ശ്രീനിവാസന്‍ പ്രതിഫലം വാങ്ങിക്കാറില്ലേ?

ഗായകന്‍, നടന്‍, സംവിധായകന്‍ അങ്ങനെ വിനീത് കൈ വെക്കാത്ത ഒന്നുമില്ല മലയാള സിനിമയില്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബാണ് വിനീത് ശ്രനീവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് ചിത്രം. തൊട്ടതെല്ലാം പൊന്നെന്ന് പറയുംപോലെ വിനീത് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാണ്.

വിനീത് ശ്രീനിവാസന്‍ പ്രതിഫലം വാങ്ങിക്കാറില്ലേ?
Vineeth Sreenivasan
shiji-mk
Shiji M K | Updated On: 25 Apr 2024 17:31 PM

വിനീത് ശ്രീനിവാസന്‍ എന്നൊരു പേര് തന്നെ ധാരാളം. എത്രയേറെ ആളുകളാണ് ഈ പേരിന്റെ ചുവടുംപിടിച്ച് തിയേറ്ററിലേക്ക് ഓടിയെത്തുന്നത്. വിനീത് തീര്‍ക്കുന്ന മാജിക് തന്നെയാണ് അതിന് കാരണം. ഇപ്പോള്‍ അവസാനം ഇറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു വിനീത് ശ്രീനിവാസന്‍ മാജിക് തന്നെയാണ്. മികച്ച പ്രതികരണം നേടിയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

No photo description available.

ഗായകന്‍, നടന്‍, സംവിധായകന്‍ അങ്ങനെ വിനീത് കൈ വെക്കാത്ത ഒന്നുമില്ല മലയാള സിനിമയില്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബാണ് വിനീത് ആദ്യമായി സംവിധാനം ചെയ്ത് ചിത്രം. തൊട്ടതെല്ലാം പൊന്നെന്ന് പറയുംപോലെ വിനീത് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാണ്. പരാജയപ്പെട്ട ഒരു ചിത്രം പോലുമില്ല എന്നതുതന്നെയാണ് വിനീത് ശ്രീനിവാസന്‍ എന്ന ബ്രാന്റിന്റെ മികവും.

No photo description available.

സംവിധാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല അഭിനയത്തിന്റെ കാര്യത്തിലും ആള് ഒട്ടും പിന്നിലല്ല. ഒരു പിടി മികച്ച ചിത്രങ്ങള്‍ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ വിനീത് എന്ന നടന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയൊക്കെ കേമനായ വിനീത് എത്ര രൂപയാണ് പ്രതിഫലമായി വാങ്ങിക്കുന്നതെന്ന സംശയം പലര്‍ക്കുമുണ്ടാകും.

വിനീത് ശ്രീനിവാസന്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അത്ര കടുംപിടുത്തം പിടിക്കുന്ന ആളെല്ലന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മറ്റ് നടന്മാരെല്ലാം വാങ്ങിക്കുന്നതുപോലെ കോടികള്‍ വാങ്ങിക്കാന്‍ വിനീത് ഇതുവരെ മുതിര്‍ന്നിട്ടില്ല.

No photo description available.

ഇന്റര്‍നെറ്റ് ഡാറ്റാബേസ് നല്‍കുന്ന വിവരമനുസരിച്ച്വിനീത് ഒരു ചിത്രത്തിന് ഒരു കോടി പോലും കൈപ്പറ്റുന്നില്ല. 25 ലക്ഷം മുതല്‍ 75 ലക്ഷം വരെയാണ് വിനീത് പ്രതിഫലമായി കൈപ്പറ്റുന്നത്. 2024 ഏപ്രില്‍ മാസം വരെ അപ്‌ഡേറ്റ് ചെയ്ത പട്ടിക പ്രകാരമാണ് ഈ കണക്ക്.

വിനീത് പരിചയപ്പെടുത്തിയ നായകന്മാരെല്ലാം വിനീതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരാണ്. പ്രണവ് മോഹന്‍ലാല്‍ ഒരു ചിത്രത്തിന് രണ്ട് മുതല്‍ മൂന്ന് കോടി വരെയാണ് ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങിക്കുന്നത്. നിവിന്‍ പോളിയും കോടികളാണ് പ്രതിഫലം വാങ്ങിക്കുന്നത്.

വിനീത് ശ്രീനിവാസന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷം, റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇതുവരെ നേടിയത് 85 ലക്ഷം രൂപയാണ്. റിലീസ് ചെയ്ത് ആദ്യ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് 31.93 കോടി രൂപയാണ് ചിത്രം നേടിയത്.

ഈദ്-വിഷു സീസണിലാണ് സിനിമ റിലീസ് ചെയ്തിരുന്നത്. ഫഹദ് ഫാസില്‍ ചിത്രം ആവേശം, ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷ് എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയത്. മൂന്ന് ചിത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രതികരണം തന്നെ നേടി മുന്നേറുകയാണ്.

No photo description available.

നിവിന്‍ പോളി, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ്, രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

മെറിലാന്റ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചത്. മെറിലാന്റ് തന്നെയാണ് ചിത്രം ഇന്ത്യയൊട്ടാകെ തിയേറ്ററുകളില്‍ എത്തിക്കുന്നതും.

ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 69 കോടി രൂപയാണ്. 33 കോടി രൂപയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

റെക്കോര്‍ഡ് തുകയ്ക്കായിരുന്നു സിനിമയുടെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. മാത്രമല്ല കല്ല്യാണ്‍ ജ്വല്ലേഴ്‌സാണ് സിനിമയുടെ മാര്‍ക്കറ്റിങ് പാര്‍ട്ണര്‍.