Virosh Wedding: വിരോഷ് വിവാഹം കെങ്കേമം; വിജയും രശ്മികയും വിവാഹിതരായി

Vijay Devarakonda Rashmika Mandanna Marriage: ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചത് മുതലുള്ള അടുപ്പമാണ് ഇരുവരുടേതും. ഗീത ഗോവിന്ദം എന്ന സിനിമയിലാണ് രശ്മികയും വിജയും ആദ്യമായി ഒരുമിച്ചത്.

Virosh Wedding: വിരോഷ് വിവാഹം കെങ്കേമം; വിജയും രശ്മികയും വിവാഹിതരായി

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

Updated On: 

26 Feb 2026 | 11:06 AM

നടന്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. ഫെബ്രുവരി 26 വ്യഴാഴ്ച രാവിലെ 10.10നായിരുന്നു മുഹൂര്‍ത്തം. ഉദയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു ആചാരങ്ങളില്‍ നടന്ന വിവാഹം രാജകീയമായി തന്നെയാണ് ഇരു കുടുംബങ്ങളും ആഘോഷിച്ചത്. വേദമന്ത്രങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ഇടയില്‍ വിജയ് രശ്മികയുടെ കഴുത്തില്‍ താലിചാര്‍ത്തി. വൈകിട്ട് 4.30ന് കൊടവ പാരമ്പര്യം അനുസരിച്ച് വിവാഹ ചടങ്ങുകള്‍ വീണ്ടും നടക്കും.

ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചത് മുതലുള്ള അടുപ്പമാണ് ഇരുവരുടേതും. ഗീത ഗോവിന്ദം എന്ന സിനിമയിലാണ് രശ്മികയും വിജയും ആദ്യമായി ഒരുമിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ പ്രണയം ആരംഭിച്ച താരങ്ങള്‍, എല്ലാവരില്‍ നിന്നും ആ വിവരം മറച്ചുപിടിക്കാനും ഏറെ ശ്രദ്ധിച്ചിരുന്നു.

ആരാധകര്‍ നല്‍കിയ വിരോഷ് എന്ന പേര് തന്നെയാണ് താരങ്ങള്‍ തങ്ങളുടെ വിവാഹത്തിനിട്ടത്. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ആഡംബര ഹോട്ടലായ ഐടിസി മെമെന്റോസില്‍ വെച്ചാണ് താരവിവാഹം. രാവിലെ 10 മണിയോടെ നടന്നത്‌ വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യം അനുസരിച്ചുള്ള ചടങ്ങുകളാണ്‌. വൈകിട്ട് രശ്മികയുടെ കൊടവ പാരമ്പര്യ ചടങ്ങുകള്‍ നടക്കും.

Also Read: Vijay-Rashmika: വിജയ്-രശ്മിക വിവാഹത്തിന് ക്ഷണം കിട്ടിയത് ഇവർക്ക്! ഭക്ഷണ മെനുവും ഞെട്ടിക്കും

വിവാഹത്തിന് മുന്നോടിയായി പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ ഉദയ്പൂരില്‍ വെച്ച് നടന്നിരുന്നു. വിരോഷ് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ക്രിക്കറ്റ്, വോളിബോള്‍ മത്സരങ്ങള്‍, സംഗീത്, ഹല്‍ദി തുടങ്ങി ഒട്ടേറെ ആഘോഷങ്ങള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.

Loading...
Unable to load recommendations.
Follow Us
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു