Thudakkam Movie Trailer : ‘തുടക്കം’ ഗംഭീരം! ആകാംക്ഷയുണർത്തി ട്രെയിലർ പുറത്ത്

Thudakkam Movie Trailer Out:ആന്റണി പെരുമ്പാവൂറിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തിൽ എത്തുന്നുണ്ട് എന്നുള്ളതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. അതേസമയം തുടക്കം സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ പോസ്റ്ററും വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പോസ്റ്ററിലും മോഹൻലാലിന്റെ സാന്നിധ്യം വ്യക്തമായതോടെ പ്രേക്ഷകർ ഒന്നാകെ സിനിമയ്ക്കായി കാത്തിരിപ്പിലാണ്.......

Thudakkam Movie Trailer : തുടക്കം ഗംഭീരം! ആകാംക്ഷയുണർത്തി ട്രെയിലർ പുറത്ത്

Vismaya Mohanlal Thudakkam Movie

Published: 

03 Aug 2026 | 08:02 PM

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ തുടക്കം സിനിമയുടെ ട്രെയിലർ പുറത്ത്. മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ അരങ്ങേ ചിത്രം എന്ന രീതിയിൽ തന്നെ തുടക്കത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് പ്രഖ്യാപനം മുതൽ ലഭിക്കുന്നത്. ഒപ്പം ചിത്രത്തിൽ മോഹൻലാൽ കൂടി എത്തുന്നു എന്നുള്ളത് സിനിമയിലെ ആകാംക്ഷ വർധിപ്പിക്കുകയാണ്. ഒന്നര മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയിലറിൽ വിസ്മയക്കൊപ്പം തന്നെ മോഹൻലാലും എത്തുന്നുണ്ട്.

ആന്റണി പെരുമ്പാവൂറിന്റെ മകൻ ആശിഷ് ജോ ആന്റണിയും മുഖ്യ കഥാപാത്രത്തിൽ

ഓഗസ്റ്റ് ഏഴാം തീയതിയാണ് ചിത്രത്തിന്റെ റിലീസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മാത്രമല്ല ആന്റണി പെരുമ്പാവൂറിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തിൽ എത്തുന്നുണ്ട് എന്നുള്ളതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. അതേസമയം തുടക്കം സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ പോസ്റ്ററും വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പോസ്റ്ററിലും മോഹൻലാലിന്റെ സാന്നിധ്യം വ്യക്തമായതോടെ പ്രേക്ഷകർ ഒന്നാകെ സിനിമയ്ക്കായി കാത്തിരിപ്പിലാണ്.

രണ്ടു മണിക്കൂറും 19 മിനിട്ടുമുള്ള സിനിമ

നവംബർ 17 നായിരുന്നു കുട്ടിക്കാനത്ത് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്.. കൂടാതെ സിനിമയുടെ ഒഫീഷ്യൽ ലോഞ്ച് ഒക്ടോബർ 30ന് കൊച്ചിയിൽ വച്ചായിരുന്നു നടന്നത്. അതേസമയം സിനിമ ഒരു കുടുംബചിത്രമാണെന്ന് രീതിയിൽ ആയിരുന്നു സംവിധായകൻ ജൂഡ് ആന്റണി പ്രേക്ഷകർക്ക് നൽകിയ സൂചന എന്നാൽ ട്രെയിലറിൽ നിന്നും ഇതൊരു ക്രൈം ത്രില്ലറുമായി സാമിഭ്യം ഉള്ള രീതിയിലുള്ള സൂചനകൾ നൽകുന്നുണ്ട്.

അതിനാൽ തന്നെ വെറുമൊരു കുടുംബചിത്രം എന്നതിലുപരി പ്രേക്ഷകർക്ക് കൗതുകം ഉണർത്തുന്ന പല സീനുകളും സിനിമയിൽ ഉണ്ടാകുമെന്ന് കാര്യം വ്യക്തം. രണ്ടു മണിക്കൂറും 19 മിനിട്ടുമുള്ള സിനിമയ്ക്ക് യു എ 16 പ്ലസ് സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ എമ്മിൽ ആന്റണിയും ഡോക്ടർ അനീഷ് ആന്റണിയുമാണ്. സായികുമാർ, ചിപ്പി തുടങ്ങി നിരവധി താരങ്ങളും സിനിമയിൽ അണിചേരുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു