Firoz Chuttipara: യൂട്യൂബ് വരുമാനം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ല ! യൂട്യൂബ് നിര്‍ത്തുന്നുവെന്ന് ഫിറോസ് ചുട്ടിപ്പാറ
Firoz Chuttippara Quits YouTube: യൂട്യൂബ് വീഡിയോ മാത്രമായി ഇനി മുന്നോട്ട് പോവാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് ഫിറോസ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. യൂട്യൂബ് ലൈവിലൂടെയായിരുന്നു ഫിറോസിന്റെ പ്രഖ്യാപനം.
യൂട്യൂബിൽ പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ യൂട്യൂബിൽ സ്ഥിരമായി വീഡിയോ പങ്കുവെയ്ക്കുന്നത് നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബ് വീഡിയോ മാത്രമായി ഇനി മുന്നോട്ട് പോവാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് ഫിറോസ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. യൂട്യൂബ് ലൈവിലൂടെയായിരുന്നു ഫിറോസിന്റെ പ്രഖ്യാപനം.
മിക്കവരും ഷോർട്സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ വലിയ തുക ചിലവഴിച്ച് ഇത്തരം വീഡിയോ ചെയ്യുന്നത് ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും ഫിറോസ് പറയുന്നു. ഇതുകൊണ്ട് താനും സുഹൃത്തും ചേർന്ന് പുതിയ ബിസിനസ് ആരംഭിക്കുകയാണെന്നുമാണ് ഫിറോസ് ചുട്ടിപ്പാറ വീഡിയോയിൽ പറയുന്നു.
ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും അതിനാല്‍ കൂടുതല്‍ സമയമെടുത്തുള്ള പാചക വീഡിയോകള്‍ക്ക് പകരം റീലുകൾ ആയിരിക്കുമെന്നാണ് ഫിറോസ് പറയുന്നത്. അതേസമയം കുക്കിംഗ് വീഡിയോകൾ പൂർണമായും ഉപേക്ഷിക്കില്ലെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.
Also Read: ‘നശിപ്പിച്ചില്ലേടാ നീ’ എന്ന് തൊപ്പി; നിർത്താതെ കരഞ്ഞ് മമ്മു; ലൈവ് സ്ട്രീമിൽ നാടകീയ രംഗങ്ങൾ
അതേസമയം യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സുള്ള കേരളത്തിലെ യൂട്യൂബറാണ് ഫിറോസ്. വില്ലേജ് ഫുഡ് ചാനല്‍ എന്നാണ് ചാനലിന്റെ പേര്. 9.02 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഫിറോസ് ചുട്ടിപ്പാറയുടെ ചാനലിന് യൂട്യൂബില്‍ ഉള്ളത്. ഇതുവരെ 522 വീഡിയോകളാണ് വില്ലേജ് ഫുഡ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫിറോസിന്റെ മിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.