AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jewel Mary: ‘ഒളിഞ്ഞു നോട്ടത്തിലെ ക്യൂരിയോസിറ്റി പ്രൊമോട്ട് ചെയ്യേണ്ടതല്ല, ഇത് നിലവാരമില്ലായ്മ; ജുവൽ മേരി

Jewel Mary against Mammu Interview Controversy: ഇന്റർവ്യൂ ചെയ്യുമ്പോൾ തന്നിരിക്കുന്ന ചോദ്യം വായിച്ച് നോക്കുക, അവ ചോദിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്തത് ആണെന്ന് തോന്നിയാൽ ഞാൻ അത് ചോദിക്കില്ല എന്ന് പറയാനുള്ള ആർജവം ഉണ്ടാകണമെന്നും ജുവൽ പറഞ്ഞു.

Jewel Mary: ‘ഒളിഞ്ഞു നോട്ടത്തിലെ ക്യൂരിയോസിറ്റി പ്രൊമോട്ട് ചെയ്യേണ്ടതല്ല, ഇത് നിലവാരമില്ലായ്മ; ജുവൽ മേരി
ജുവൽ മേരി, മമ്മു, തൊപ്പിImage Credit source: Instagram
nithya
Nithya Vinu | Published: 28 Jul 2025 16:20 PM

സോഷ്യൽ മീഡിയ വ്ലോ​ഗർ‌ തൊപ്പിയുടെ സഹചാരിയായി അറിയപ്പെടുന്ന മമ്മു എന്ന യുവാവിന്റെ വിവാദ അഭിമുഖത്തിനെതിരെ അവതാരിക ജുവൽ മേരി. മണ്ടത്തരങ്ങൾ പറയുന്നത് ക്യൂട്ട് അല്ലെന്നും ഒളിഞ്ഞു നോട്ടത്തിലെ ക്യൂരിയോസിറ്റി ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ് പ്രൊമോട്ട് ചെയ്യുന്നത് ക്രിമിനൽസിന് വളം വച്ച് കൊടുക്കുകയാണെന്നും ജുവൽ മേരി പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച വിഡിയോയിലൂടെയാണ് യൂട്യൂബ് അവതാരികയ്ക്കെതിരെ ജുവൽ രംഗത്തെത്തിയത്. ഈയൊരു ജോലി ചെയ്യുമ്പോൾ നമ്മുടെ വാക്കുകളും ചോദ്യങ്ങളും മനുഷ്യരെ സ്വാധീനിക്കുന്നുണ്ടെന്ന ബോധം വേണം. ഇന്റർവ്യൂ ചെയ്യുമ്പോൾ തന്നിരിക്കുന്ന ചോദ്യം വായിച്ച് നോക്കുക, അവ ചോദിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്തത് ആണെന്ന് തോന്നിയാൽ ഞാൻ അത് ചോദിക്കില്ല എന്ന് പറയാനുള്ള ആർജവം ഉണ്ടാകണമെന്നും ജുവൽ പറഞ്ഞു.

ALSO READ: ‘നശിപ്പിച്ചില്ലേടാ നീ’ എന്ന് തൊപ്പി; നിർത്താതെ കരഞ്ഞ് മമ്മു; ലൈവ് സ്ട്രീമിൽ നാടകീയ രംഗങ്ങൾ

‘മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല. ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല. തലക്കു വെളിവുള്ള മനുഷ്യർക്കു ഇതിലൊരു ക്യൂരിയോസിറ്റി ഇല്ല ! അവതാരകരോടാണ്, നിങ്ങൾ ഒരു ക്യാമറക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട് ! ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോ ഇതേ കഥ ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്.

ഒളിഞ്ഞു നോട്ടത്തിലെ ക്യൂരിയോസിറ്റി ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ പ്രൊമോട്ട് ചെയ്യുമ്പോ എത്ര പൊട്ടെൻഷ്യൽ ക്രിമിനൽസിന് ആണ് നിങ്ങൾ വളം വെകുന്നത് ! ഇനിയും വൈകിയിട്ടില്ല. ബി ബെറ്റർ ഹ്യൂമൻസ് ! നല്ല മനുഷ്യരാവുക ആദ്യം ! ഇച്ചിരി ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല’, ജുവൽ മേരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

 

View this post on Instagram

 

A post shared by Jewel Mary (@jewelmary.official)