കടം വാങ്ങിയത് ഒരു കോടി, തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നു; ബാദുഷക്കെതിരെ വോയിസ് ഓഫ് സത്യനാഥൻ സഹനിർമ്മാതാവ്

Malayalam Producer Badusha Faces Cheating Allegations Over Rs 1 Crore Loan: ഫോൻ വിളിക്കുമ്പോൾ താൻ അദ്ദേഹത്തിൽ നിന്നും കടം വാങ്ങിയ മട്ടിലാണ് പെരുമാറുന്നത്. പുതിയ കരാറുകൾ:ഉണ്ടാക്കാനും. ഡയമണ്ട് ആഭരണങ്ങൾ വാങ്ങാനുമെല്ലം അദ്ദേഹത്തിൻ്റെ കയ്യിൽ പണമുണ്ട്. തനിക്ക് തരാൻ മാത്രമാണ് പണമില്ലാത്തത്. പല തവണ ആവശ്യപ്പെട്ടപ്പോൾ നൽകിയ ചെക്ക് മടങ്ങി എന്നിട്ടും കാത്തിരുന്നു. ഒടുവിൽ നിവർത്തിയില്ലെന്ന് ആയപ്പോഴാണ് നിയമ നടപടികളുമായി മുന്നോട്ടുപോയത്

കടം വാങ്ങിയത് ഒരു കോടി, തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നു; ബാദുഷക്കെതിരെ വോയിസ് ഓഫ് സത്യനാഥൻ സഹനിർമ്മാതാവ്

എൻ എം ബാദുഷ

Published: 

22 Aug 2026 | 01:43 PM

നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷക്കെതിരെ വീണ്ടും സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണം. കടമായി വാങ്ങിയ ഒരു കോടി രൂപ തിരികെ നൽകാതെ വഞ്ചിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ സഹ നിർമ്മാതാവ് റോഷിത് ലാലാണ്. ഇപ്പോൾ താൻ ഫോൺ ചെയ്യുമ്പോൾ എടുക്കാറില്ലെന്നും പണം തിരികെ ചോദിക്കുമ്പോൾ ഭീഷണിയും വെല്ലുവിളിയുമാണ് മറുപടി എന്നും റോഷിത് ലാൽ ആരോപിക്കുന്നു.

‘ത തവളയുടെ ത’ എന്ന തൻ്റെ സിനിമയുമായി ബന്ധപ്പെട്ടാണ് ബാദുഷയെ പരിചയപ്പെടുന്നത്. ആ പരിചയത്തിൽ നിന്നുമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന സിനിമയുടെ സഹ നിർമ്മാതാവാകാൻ കാരണമായത്. അഞ്ചോ പത്തോ ലക്ഷം രൂപ തന്നാൽ മതിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. 20 ലക്ഷവും 25 ലക്ഷവും വീതം പലപ്പോഴായി പണം വാങ്ങി. ഇത്തരത്തിൽ ഒരു കോടിയോളം രൂപ നൽകിയിട്ടുണ്ട്. പണം തിരികെ നൽകും എന്ന് ഉറപ്പ് പറഞ്ഞിരുന്നു. സിനിമ നഷ്ടമായാൽ നൽകിയ ഒരു കോടി തിരികെ നൽകണമെന്നും ലാഭമായാൽ ലാഭവിഹിതമുൾപ്പടെ തിരികെ നൽകണം എന്നും കരാറുണ്ടായിരുന്നു.

അതിനിടെയാണ് വെടിക്കെട്ട് എന്ന സിനിമ തുടങ്ങുന്നത്. സിനിമയുടെ ബജറ്റ് 3 കോടിയാണ് എന്നാണ് ആദ്യം പറഞ്ഞിരുന്നത് എങ്കിലും ബജറ്റ് പിന്നീട് വല്ലാതെ മുകളിലേക്ക് പോയി.ൽ അതോടെ തുടർന്ന് ഇൻവെസ്റ്റ്മെൻ്റിന് തല്പര്യമില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. സിനിമ റിലീസായി ആറു മാസത്തിനകം പണം തിരികെ നൽകണംഎന്നതായിരുന്നു കരാർ. എന്നാൽ അത് പാലിക്കപ്പെട്ടില്ല. ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം തൻ്റെ പക്കൽ രേഖകൾ തെളിവായുണ്ടെന്നും അദ്ദേഹം പറഞ്ഞു

Also Read: Akhil nrd – Megha Nair: ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ട്, ഇറങ്ങിപ്പോന്നത് കളഞ്ഞിട്ട് പോരാൻ അല്ല; ഒളിച്ചോടിയത് സത്യമാണെന്ന് മേഘ നായർ

ഫോൻ വിളിക്കുമ്പോൾ താൻ അദ്ദേഹത്തിൽ നിന്നും കടം വാങ്ങിയ മട്ടിലാണ് പെരുമാറുന്നത്. പുതിയ കരാറുകൾ:ഉണ്ടാക്കാനും. ഡയമണ്ട് ആഭരണങ്ങൾ വാങ്ങാനുമെല്ലം അദ്ദേഹത്തിൻ്റെ കയ്യിൽ പണമുണ്ട്. തനിക്ക് തരാൻ മാത്രമാണ് പണമില്ലാത്തത്. പല തവണ ആവശ്യപ്പെട്ടപ്പോൾ നൽകിയ ചെക്ക് മടങ്ങി എന്നിട്ടും കാത്തിരുന്നു. ഒടുവിൽ നിവർത്തിയില്ലെന്ന് ആയപ്പോഴാണ് നിയമ നടപടികളുമായി മുന്നോട്ടുപോയത്. ഇതോടെ പണം ഉടനെ നൽകാം എന്നും പരാതി പിൻവലിക്കണമെന്നും പറഞ്ഞ് സമിപിച്ചു. അന്വേഷണം താൽക്കാലികമായി നിർത്തിവെക്കാൻ താൻ നിർദ്ദേശം നൽകി. എന്നാൽ ബാദുഷ വീണ്ടും വാക്കു മാറ്റുകയായിരുന്നു എന്നും റോഷിത് ലാൽ വ്യക്തമാക്കി

അതേസമയം സിനിമ കനത്ത നഷ്ടമായിരുന്നു എന്നാണ് ബാദുഷയുടെ വിശദീകരണം. വലിയ പ്രതീക്ഷയോടെയാണ് വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമ നിർമ്മിച്ചത്. എന്നാൽ ബോക്സ് ഓഫീസിൽ ചിത്രം ദുരന്തമായി മാറി എന്നും അദ്ദേഹം വ്യക്തമാക്കി. റോഷിത് ലാലിന് പണം നൽകാനുണ്ട് എന്നും ഇതിനായി സവകാശം ചോദിച്ചിട്ടുണ്ട് എന്നും ബാദുഷ പറഞ്ഞു.

English Summary

Roshit Lal, co-producer of ‘Voice of Satyanathan’, has accused producer Badusha of cheating him out of Rs 1 crore. Lal alleges Badusha avoided calls, issued bouncing checks, and resorted to threats. Badusha cited the film’s box office failure for the delay but acknowledged the pending dues.

Loading...
Unable to load recommendations.
Follow Us
Related Stories
Jason Sanjay: “അച്ഛനും അമ്മയുമായി എനിക്ക് അത്തരത്തിലുള്ള ഒരു അടുപ്പം ഇല്ല”; തുറന്ന് പറഞ്ഞ് വിജയുടെ മകൻ ജേസൺ സഞ്ജയ്
“ജപ്പാനിൽ ഇംഗ്ലീഷ് ടീച്ചറാകാനായിരുന്നു പ്രണവിൻ്റെ പ്ലാൻ”; ആ ‘കൺവിൻസിംഗ്’ സ്റ്റോറി വെളിപ്പെടുത്തി സുചിത്ര
Akhil nrd – Megha Nair: ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ട്, ഇറങ്ങിപ്പോന്നത് കളഞ്ഞിട്ട് പോരാൻ അല്ല; ഒളിച്ചോടിയത് സത്യമാണെന്ന് മേഘ നായർ
Hello Dear Movie : ഇനി അമൽ ഡേവിസ് റീനുവിന്റെ നായകൻ ! മമിത ബൈജു – സം​ഗീത് പ്രതാപ് കോംബോയിൽ ‘​ഹ​ലോ ഡിയർ’
Anali Web Series – Koodathayi Jolly : മിഥുൻ മാനുവൽ തോമസിന്റെ ത്രില്ലർ വെബ് സീരീസ് ഇറങ്ങില്ലേ… ജോളിയുടെ ഹർജിയിൽ അണലി വെബ്സീരീസിന് സ്റ്റേ!
Sowcar Janaki: ‘പുട്ടുറുമീസിന്റെ അമ്മ’ ഓർമ്മയായി; നടി സൗകാർ ജാനകി അന്തരിച്ചു
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
എന്തുകൊണ്ട് ടാറ്റ പഞ്ച് ഇ.വി വാങ്ങണം?
ഒടുവില്‍ അര്‍ജന്റീനയ്ക്ക് 'പണി' കിട്ടി! 3.64 കോടി രൂപ പിഴ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു