Baiju Santhosh: ‘അവൻ എന്റെ പേര് വച്ച് കാശുണ്ടാക്കുകയാണെന്ന് ബൈജു ചേട്ടൻ പറഞ്ഞു’; സംവിധായകൻ എസ് വിപിൻ
Director S Vipin: എസ്.വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. ഇപ്പോഴിതാ, സെറ്റിലെ രസകരമായ സന്ദർഭങ്ങളെ കുറിച്ചും ബൈജു സന്തോഷിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
എസ്.വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. മല്ലിക സുകുമാരൻ, അനശ്വര എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, നോബി, ജോമോൻ ജ്യോതിർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ, സെറ്റിലെ രസകരമായ സന്ദർഭങ്ങളെ കുറിച്ചും ബൈജു സന്തോഷിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ എസ് വിപിൻ.
‘ബൈജു ചേട്ടന്റെ പേരിൽ ഒരാൾ യൂട്യൂബ് ചാനലുണ്ടാക്കി. ഒരു ദിവസം സെറ്റിൽ ഇരിക്കുമ്പോൾ ബൈജു ചേട്ടൻ ഞങ്ങൾക്ക് ആ ചാനൽ കാണിച്ചു തന്നു. എന്റെ പേര് വച്ചിട്ട് ഒരുത്തൻ യൂട്യൂബ് ചാനൽ ഉണ്ടാക്കിയേക്കുന്നു. ഇത് എത്രയും പെട്ടെന്ന് പിടിക്കണം എന്നാണ് ചേട്ടൻ ഞങ്ങളോട് പറഞ്ഞത്. അവർ എന്റെ പേര് വച്ച് കാശുണ്ടാക്കുകയാണ്, അങ്ങനെ സമ്മതിക്കില്ല എന്നൊക്കെ ചേട്ടൻ പറഞ്ഞു.
ALSO READ: ‘മോഹൻലാൽ കഴിഞ്ഞാൽ പിന്നെ മികച്ചത് മമ്മൂട്ടിയല്ല, അത് ആ നടൻ’; അനു ചന്ദ്ര
ആക്ടർ ബൈജു സന്തോഷ് എന്നായിരുന്നു ആ യൂട്യൂബ് ചാനലിന്റെ പേര്. ചേട്ടന് ഇങ്ങനെയൊരു ചാനലിനെ കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങൾ പെട്ടെന്ന് ഇതിന്റെ ഇടയ്ക്ക് അങ്ങനെയൊരു സംഭവമുണ്ടായോ എന്നും പറഞ്ഞ് യൂട്യൂബ് ചാനൽ തപ്പി നോക്കി. നോക്കുമ്പോൾ കണ്ടത്, ആകെ പത്ത് സബ്സ്ക്രൈബേഴ്സാണ് അതിനുള്ളത്. ഇതുവരെ വിഡിയോ ഒന്നും അപ്ലോഡ് ചെയ്തിട്ടുമില്ല.
പക്ഷേ ബൈജു ചേട്ടൻ വാശിയിലായിരുന്നു. ഇല്ല, ഇവൻ എന്നെ വച്ച് കാശുണ്ടാക്കുകയാണ്. അവനെ പിടിക്കണം, ആരാണ് ഇവൻ ഇവനെന്ന് അറിയണം എന്നൊക്കെയാണ് ചേട്ടൻ പറഞ്ഞത്. അന്ന് ഞങ്ങളൊക്കെ ഒരുപാട് വലഞ്ഞിരുന്നു. ആരാണ് ഇതിന്റെ പിന്നിലെന്ന് കണ്ടുപിടിക്കേണ്ട, അത് ഡിലീറ്റ് ചെയ്യിക്കുകയും വേണമല്ലോ’, എസ് വിപിൻ ചിരിയോടെ പറയുന്നു. യെസ് 27 എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.