AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Basil Joseph Viral Video: ‘സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ’; ബേസിലിന് മറുപടിയുമായി ടൊവിനോ

Basil Joseph Viral Video: ബേസിൽ ജോസഫിന്റെ അശ്വമേധം വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പിന്നാലെ അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്’ എന്ന അടികുറിപ്പോടെ ഒരു കുട്ടിക്കാല ഫോട്ടോ ബേസിൽ പങ്ക് വച്ചു.

Basil Joseph Viral Video: ‘സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ’; ബേസിലിന് മറുപടിയുമായി ടൊവിനോ
nithya
Nithya Vinu | Published: 16 Jun 2025 12:50 PM

സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ അശ്വമേധം വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പിന്നാലെ അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്’ എന്ന അടികുറിപ്പോടെ ഒരു കുട്ടിക്കാല ഫോട്ടോ ബേസിൽ പങ്ക് വച്ചിരുന്നു.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രം​ഗത്തെത്തിയിരുന്നു. നടന്മാരായ നസ്ലെൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ സ്മൈലി ഇമോജിയിൽ ഒതുക്കിയപ്പോൾ, എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല കുഞ്ഞേ?” എന്നാണ് ഗണപതി കുറിച്ചത്. അപ്പൊ ഒരു പാട്ടുകൂടി വരാൻ ഉണ്ടെന്ന് മനസ്സിൽ ആയി… കൊച്ചു ടീവിൽ ആണോ എന്നാണ് നടനും തിരക്കഥാകൃത്തുമായ സിജു സണ്ണി ചോദിച്ചത്. അറിഞ്ഞില്ല… ആരും ഒന്നും പറഞ്ഞില്ലെന്നായിരുന്നു സുരേഷ് കൃഷ്ണയുടെ കമന്റ്.

 

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

കൂടെ നിരവധി പേർ ടൊവിനോയെയും ടാ​ഗ് ചെയ്തിട്ടുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ടൊവിനോ തോമസും പ്രതികരണവുമായി എത്തി. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ കമന്റ് വൈറലാവുകയും ചെയ്തു. ‘സ്വയം കീഴടങ്ങിയാൽ വെറുതേ വിടുമെന്ന് കരുതിയോ’ എന്നാണ് ടൊവിനോയുടെ കമന്റ്.

കഴിഞ്ഞ ദിവസമാണ് അശ്വമേധം പരിപാടിയിൽ പങ്കെടുത്ത ബേസലിന്റെ ഒരു പഴയ വീഡിയോ കൈരളി ടിവി പുറത്തുവിട്ടത്. ഒമ്പതാം ക്ലാസുകാരൻ ബേസിലിന്റെ വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ട്രോള്‍ പേജുകളിലെല്ലാം ‘കുട്ടി ബേസില്‍’ ആയിരുന്നു താരം.