Naslen: “സൈക്കോയാണെന്ന് മുഖത്ത് കാണിക്കുന്ന ഒരു സൈക്കോയെ അല്ല വേണ്ടിയിരുന്നത്”: നസ്ലൻ്റെ പ്രകടനത്തെ കുറിച്ച് ജിത്തു മാധവൻ

Jithu Madhavan on Casting Naslen in 'Scene': സിനിമയിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ ആളാണ് നസ്ലൻ. ഈ സിനിമ ചെയ്തില്ലായിരുന്നു എങ്കിലും വലിയ നിലയിൽ എത്താൻ കഴിവുള്ള താരമാണ് അദ്ദേഹം. അത്തരം ഒരു താരം ഈ സിനിമയുടെ ഭാഗമാകുമോ എന്നത് മാത്രമായിരുന്നു തൻ്റെ പേടി. നസ്ലന് ഈ കഥാപാത്രം ചെയ്യാനാകുമോ എന്ന കാര്യം ചിന്തിക്കേണ്ടതായി പോലും വന്നിട്ടില്ല

Naslen: “സൈക്കോയാണെന്ന് മുഖത്ത് കാണിക്കുന്ന ഒരു സൈക്കോയെ അല്ല വേണ്ടിയിരുന്നത്”: നസ്ലൻ്റെ പ്രകടനത്തെ കുറിച്ച് ജിത്തു മാധവൻ

ജിത്തു മാധവൻ, നസ്ലൻ

Published: 

13 Nov 2026 | 12:25 PM

സീൻ സിനിമയിലെ നസ്ലൻ്റെ വില്ലൻ കഥാപാത്രം സിനിമ ലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. സൂപ്പർ സംവിധായകൻ അറ്റ്ലി അടക്കം നസ്ലൻ്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സൂര്യ നായകനായെത്തുന്ന തമിഴ് ചിത്രത്തിൽ വില്ലൻ കഥാപാത്രമായി നസ്ലൻ എത്തുന്ന എന്ന വാർത്ത ആദ്യം പുറത്തുവന്നപ്പോൾ നസ്ലന് അത്തരം ഒരു കഥാപാത്രം ചെയ്യാനാകുമോ എന്ന തരത്തിലുള്ള ആശങ്കകൾ ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉന്നയിച്ചിരുന്നു. എന്നാൽ അത്തരം യാതൊരു ആശങ്കയും തനിക്ക് ഉണ്ടായിരുന്നുല്ല എന്ന് പറയുകയണ് സംവിധായകൻ ജിത്തു മാധവൻ.

ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എന്തുകൊണ്ട് നസ്ലനെ തന്നെ വില്ലൻ കഥാപാത്രത്തിനായി തിരഞ്ഞെടുത്തു എന്ന് ജിത്തു മാധവൻ വിവരിക്കുന്നത്. നസ്ലന് മേൽ താൻ വിശ്വസിക്കുന്നതിനപ്പുറത്ത് നസ്ലൻ ഈ തിരക്കഥയിൽ വിശ്വസിക്കുകയും സിനിമ ചെയ്യാൻ തയ്യാറാവുകയും ചെയ്തതാണ് ഏറ്റവും വലിയ കാര്യം എന്ന് ജിത്തു മാധവൻ പറയുന്നു. സിനിമയിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ ആളാണ് നസ്ലൻ. ഈ സിനിമ ചെയ്തില്ലായിരുന്നു എങ്കിലും വലിയ നിലയിൽ എത്താൻ കഴിവുള്ള താരമാണ് അദ്ദേഹം. അത്തരം ഒരു താരം ഈ സിനിമയുടെ ഭാഗമാകുമോ എന്നത് മാത്രമായിരുന്നു തൻ്റെ പേടിയെന്നും, നസ്ലന് ഈ കഥാപാത്രം ചെയ്യാനാകുമോ എന്ന കാര്യം ചിന്തിക്കേണ്ടതായി പോലും വന്നിട്ടില്ല എന്നും സംവിധായകൻ പറയുന്നു.

Also Read: Scene Movie: ‘ആ ഒറ്റ ഇൻസിഡൻ്റിലായിരുന്നു ഫസ്റ്റ് ഹാഫ് നിന്നത്, അത് ലീക്കായപ്പോൾ എല്ലാം മാറ്റി’; വെളിപ്പെടുത്തലുമായി ജിത്തു മാധവൻ

നസ്ലൻ വളരെ സെൻസിബിൾ ആർട്ടിസ്റ്റാണ്. അനായാസം സാഹചര്യങ്ങളെ തന്നിലേക്ക് ഉൾക്കൊള്ളാൻ സാധിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരു അഭിനയതാവിന് ഈ കഥാപാത്രം വളരെ എളുപ്പത്തിൽ തന്നെ ചെയ്ത് ഫലിപ്പിക്കാനാകും എന്ന് ഉറപ്പുണ്ടായിരുനു എന്നും ജിത്തു മാധവൻ പറയുന്നു. ആ കഥാപാത്രത്തെ നസ്ലൻ്റേതായ രീതിയിൽ ചെയ്യണം എന്നാന് താൻ ആഗ്രഹിച്ചത്. സൈക്കോ ആണെന്ന് മുഖത്ത് കാണിക്കുന്ന ഒരു സൈക്കോയെ അല്ല സിനിമയിൽ വേണ്ടിയിരുന്നത്. അങ്ങനെ ഒരു ലെയർ ഒരിക്കൽ പോലും സിനിമയിൽ ആലോചിച്ചിട്ടില്ല.

“ആളുകളോട് സംസാരികുമ്പോഴോ ഇടപഴകുമ്പോഴോ ഇയാൾക്ക് ഒരു കുഴപ്പം ഉണ്ടെന്ന് തോന്നാത്ത വിധം വളരെ സാധാരണക്കാരനായ ഒരു പയ്യനെയായിരുന്നു വേണ്ടിയിരുന്നത്. അപ്പോഴും, ഇവനെന്തോ പ്രശ്നം ഉണ്ടെന്ന് പ്രേക്ഷകർക്ക് സൂചന നൽകുന്ന വളരെ ലൈറ്റായ ഒരു എക്സ്പ്രെഷനും മുഖത്ത് വേണമായിരുന്നു. ആ കഥാപാത്രത്തെ പൂർണമായും മനസ്സിലാക്കിമികച്ച രീതിയിൽ തന്നെ നസ്ലൻ അത് ചെയ്തിട്ടുണ്ട്” ജിത്തു മാധവൻ പറഞ്ഞു. വില്ലൻ കഥാപാത്രത്തിനായി പുതുമുഖങ്ങളെ പരീക്ഷിക്കാം എന്നാണ് ആദ്യം മനസ്സിൽ കരുതിയിരുന്നതെന്നും, പിന്നീട് നസ്ലനിലേക്ക് എത്തിച്ചേരുകയായിരുന്നു എന്നും നേരത്തെ ഒരു അഭിമുഖത്തിൽ ജിത്തു മാധവൻ പറഞ്ഞിരുന്നു.

English Summary

Director Jithu Madhavan revealed he cast Naslen as the villain in Suriya’s ‘Scene’ because he wanted a normal-looking guy with a subtle sinister edge, not a stereotypical psycho.

Loading...
Unable to load recommendations.
Follow Us
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു