Geethu Mohandas Yash Film: യഷിന് പിടിച്ചില്ലാ…? 2 കൊല്ലത്തിനുശേഷം ഗീതു മോഹൻദാസ് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചതായി റിപ്പോർട്ട്
Geethu Mohandas Yash Film Toxic: 2023ൽ അനൗൺസ് ചിത്രം രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെയും തീയേറ്ററുകളിൽ എത്തിയിട്ടില്ല. സിനിമയുടെ തുടക്കം മുതൽക്കേ ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് ഒട്ടും തൃപ്തനല്ല എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
മലയാളി പ്രേക്ഷകർ അടക്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷ് നായകനാകുന്ന ടോക്സിക്. മലയാളികൾക്ക് ഇതിൽ താൽപര്യം കൂടാൻ കാരണം മറ്റൊന്നുമല്ല, സംവിധാനം ഗീതു മോഹൻദാസ് ആണ് എന്നത് തന്നെയാണ്. 2023ൽ അനൗൺസ് ചിത്രം രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെയും തീയേറ്ററുകളിൽ എത്തിയിട്ടില്ല. സിനിമയുടെ തുടക്കം മുതൽക്കേ ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് ഒട്ടും തൃപ്തനല്ല എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം അനിശ്ചിതകാലത്തേക്ക് നീട്ടി വെച്ചതായാണ് റിപ്പോർട്ടുകൾ എത്തുന്നത്.ഇതുവരെ ഷൂട്ട് ചെയ്ത സീനുകളിൽ ഒന്നും യഷ് തൃപ്തനല്ല എന്നാണ് സൂചന. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം യഷ് നായകനായ എത്തുന്ന ചിത്രം കൂടിയാണ് ടോക്സിക്. കെജിഎഫിൽ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച യഷിന് ഇനി പുറത്തിറക്കുന്ന ചിത്രത്തിലും അത്തരത്തിൽ വേണമെന്നതാണ് താല്പര്യം.
എന്നാൽ നായകന്റെ പ്രതീക്ഷയ്ക്കൊപ്പം എത്താൻ സംവിധായികയ്ക്ക് സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചതായാണ് റിപ്പോർട്ടുകൾ. ഗീതു മോഹൻദാസിന്റെ ഫിലിം മേക്കിങ് രീതിയിൽ യഷിന് പ്രേക്ഷകർക്ക് മുന്നിൽ ഷൈൻ ചെയ്യത്തക്ക വിധത്തിലുള്ള മാസ് സിനുകൾ ഒന്നുമില്ല എന്നും നിലവിൽ പ്രഖ്യാപിച്ച റിലീസ് ഡേറ്റിൽ സിനിമ റിലീസ് ചെയ്യില്ലെന്നും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. 2026 മാർച്ച് 19നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമാണ് ടോക്സിക്കിന്റെ നിർമ്മാണം. യഷിന്റെ 19-ാം സിനിമ കൂടിയാണ് ടോക്സിക്ക്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുകൾ പുരത്തുവരുന്നു.