AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Marco: മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; യുവാവ് പിടിയിൽ

Spreading fake version of 'Marco' : സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് നിര്‍മ്മാതാവ് മുഹമ്മദ് ഷെരീഫ് പരാതി നല്‍കിയിരുന്നു. ടെലിഗ്രാം ഗ്രൂപ്പ് വഴി സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചെന്നും ഇത് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് പരാതി.

Marco: മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; യുവാവ് പിടിയിൽ
മാർകോ സിനിമ
Sarika KP
Sarika KP | Updated On: 27 Dec 2024 | 02:57 PM

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ഇയാളെ എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇൻസ്റ്റാ​ഗ്രാം വഴിയാണ് ഇയാൾ ലിങ്ക പ്രചരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാർക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാം എന്നായിരുന്നു ഇയാളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. തുടർന്ന് സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളാണ് പൊലീസിൽ പരാതി നൽകിയത് . ശേഷം ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് നിര്‍മ്മാതാവ് മുഹമ്മദ് ഷെരീഫ് പരാതി നല്‍കിയിരുന്നു. ടെലിഗ്രാം ഗ്രൂപ്പ് വഴി സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചെന്നും ഇത് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് പരാതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സിനിമാട്ടോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരണമാണ് പോലീസ് കേസെടുത്തിരുന്നു. സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പോലീസിന് കൈമാറ്റം ചെയ്തിരുന്നു.

Also Read: ‘മാർക്കോ 2 തീർച്ചയായും ഉണ്ടാകും; വലിയൊരു സിനിമയായി വലിയ വയലൻസോടെ വരും’; സംവിധായകൻ ഹനീഫ് അദേനി

അതേസമയം ​ഗംഭീര പ്രതികരണത്തോടെ ചിത്രം മുന്നേറുകയാണ്. മലയാളത്തിനു പുറമെ ഹിന്ദിയിലും വൻ സ്വീകാര്യതാണ് ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ.

ഈ മാസം 20-ന് മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മലയാളത്തിലെ എക്കാലത്തെയും വലയന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് ‘മാര്‍ക്കോ’. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് മാര്‍ക്കോ ജൂനിയര്‍. ഇതിനു പിന്നാലെ ‘മാർക്കോ’യുടെ തെലുങ്ക് പതിപ്പിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.