AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Marco Movie: ‘മാർക്കോ 2 തീർച്ചയായും ഉണ്ടാകും; വലിയൊരു സിനിമയായി വലിയ വയലൻസോടെ വരും’; സംവിധായകൻ ഹനീഫ് അദേനി

Haneef Aden​​i Confirms Marco 2: ഈ മാസം 20-ന് മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ചിത്രം ഇറങ്ങി ആറ് ദിവസം പിന്നീടുമ്പോൾ 50 കോടി ക്ലബ്ബില്‍ മാർക്കോ ഇടംപിടിച്ചിരിക്കുകയാണ്.

Marco Movie: ‘മാർക്കോ 2 തീർച്ചയായും ഉണ്ടാകും; വലിയൊരു സിനിമയായി വലിയ വയലൻസോടെ വരും’; സംവിധായകൻ  ഹനീഫ് അദേനി
ഹനീഫ് അദേനിയും ഉണ്ണി മുകുന്ദനും Image Credit source: facebook
sarika-kp
Sarika KP | Published: 27 Dec 2024 11:03 AM

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ.മലയാളത്തിലെ എക്കാലത്തെയും വലയന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം ഇറങ്ങി ആദ്യ ദിനം തന്നെ ​ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഈ മാസം 20-ന് മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ചിത്രം ഇറങ്ങി ആറ് ദിവസം പിന്നീടുമ്പോൾ 50 കോടി ക്ലബ്ബില്‍ മാർക്കോ ഇടംപിടിച്ചിരിക്കുകയാണ്. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിനു രണ്ടാ ഭാ​ഗം ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് ഇക്കാര്യം സ്ഥീരികരിച്ചത്. മാർക്കോ 2 തീർച്ചയായും ഉണ്ടാകുമെന്നും വലിയൊരു സിനിമയായി വലിയ വയലൻസോടെ ചിത്രം എത്തുമെന്നും മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘മാർക്കോ 2 തീർച്ചയായും ഉണ്ടാകും. പക്ഷേ ഉടനേ ഇല്ല. ഇപ്പോൾ കിട്ടിയ പ്രേക്ഷക സ്വീകാര്യത അനുസരിച്ച് വലിയൊരു ക്യാൻവാസിൽ വലിയൊരു സിനിമയായി വലിയ വയലൻസോടെ വരും’-ഹനീഫ് അദേനി പറഞ്ഞു.

Also Read: ‘മാർക്കോ’ ഇനി തെലുങ്കിലും, റിലീസ് തീയതി പ്രഖ്യാപിച്ചു; ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയത് കോടികൾക്ക്

അതേസമയം ഈ സിനിമ ഇത്രയും വൃത്തിയായി തനിക്ക് ചെയ്യാൻ സാധിച്ചത് ഉണ്ണി മുകുന്ദന്റെയും ഷെരീഫിന്റെയും ആത്മവിശ്വാസം കൊണ്ടാണെന്നും ഹനീഫ് അദേനി പറഞ്ഞു. ഉണ്ണിയുടെ ഡെഡിക്കേഷൻ പറഞ്ഞറിയിക്കാൻ കഴിയില്ല. ആക്‌ഷൻ സീനുകൾക്കായി കായികമായും ശാരീരികമായും ഉണ്ണിയെടുത്ത പരിശ്രമം വളരെ വലുതാണ്. അതിന്റെയൊക്കെ റിസൽട്ട് ആണ് കയ്യടികളായി സ്ക്രീനിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാലും വയലൻസ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് അതു കാണാതിരിക്കാൻ വേണ്ടി ഉണ്ണി മാറിക്കളയാറുണ്ടെന്നും എന്നാൽ ആക്ഷ രം​ഗങ്ങൾ ചെയ്യുമ്പോൾ അദ്ദേഹം വേറൊരാളായി മാറുമെന്നും ഹനീഫ് അദേനി പറയുന്നു.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് ‘മാര്‍ക്കോ’. അഞ്ച് ഭാഷകളിലായാണ് ചിത്രം ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് മാര്‍ക്കോ ജൂനിയര്‍. സ്വാഗ് കൊണ്ടും ലുക്ക് കൊണ്ടും നായകനെക്കാള്‍ നിറഞ്ഞുനിന്ന മാര്‍ക്കോയുടെ രണ്ടാം വരാവണോ ഇത് എന്ന് പലരും ചോദിക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ തെലുങ്ക് റിലീസ് തീയതി കൂടി പ്രഖ്യാപിച്ചിരുന്നു. 2025 ജനുവരി ഒന്നിനാണ് ‘മാർക്കോ’ തെലുങ്കിൽ റിലീസ് ചെയ്യുക.

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ, അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി, മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാ ശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദെനി ഒരുക്കിയ ‘മിഖായേൽ’ എന്ന സിനിമയുടെ സ്പിൻ ഓഫ് ചിത്രമാണ് മാർക്കോ. മിഖായേലിലെ പ്രധാന വില്ലനായി എത്തിയ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രമാണ് ‘മാർക്കോ’. ഈ കഥാപാത്രത്തെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘മാർക്കോ’.