Nitin Gadkari: 100 ശതനാമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾ രണ്ട് മാസത്തിനകം: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Flex-Fuel Cars in India: Automakers to Launch 100 Percent Ethanol Engines Within Two Months: മഹീന്ദ്ര, ടൊയോട്ട, മാരുതി സുസൂക്കി, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികൾ അടുത്ത മാസങ്ങളിൽ തന്നെ നൂറ് ശതമാനം എഥനോളിലോ പെട്രോളിലോ പ്രവർ ത്തിക്കുന്ന ഫ്ലക്സ് എഞ്ചിനുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും കാർഷികോൽപ്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്താനുമുള്ള സർക്കാരിൻ്റെ നീക്കത്തിൻ്റെ ഭാഗമാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി
രാജ്യത്ത് നൂറ് ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉടൻ വിപണിയിലെത്തുമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. വരുന്ന ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ ഫ്ലക്സ് ഫ്യുവലിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പുറത്തിറങ്ങുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസിൻ്റെ ലീഡർ ബോർഡ് ആൻഡ് സമ്മിറ്റിൽ സംസാരിക്കവേയാണ് നിതിൻ ഗഡ്കരി ഇകാര്യം വ്യക്തമാക്കിയത്.
മഹീന്ദ്ര, ടൊയോട്ട, മാരുതി സുസൂക്കി, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികൾ അടുത്ത മാസങ്ങളിൽ തന്നെ നൂറ് ശതമാനം എഥനോളിലോ പെട്രോളിലോ പ്രവർ ത്തിക്കുന്ന ഫ്ലക്സ് എഞ്ചിനുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും കാർഷികോൽപ്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്താനുമുള്ള സർക്കാരിൻ്റെ നീക്കത്തിൻ്റെ ഭാഗമാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ മാരുതി സുസൂക്കി വാഗൺ ആറിൻ്റെ ഫ്ലക്സ് ഫ്യുവൽ പതിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു കമ്പനികളും ഉടൻ ഫ്ലക്സ് ഫ്യുവൽ വാഹനങ്ങൾ പുറത്തിറക്കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം
Also Read: Russian Oil: റഷ്യന്‍ എണ്ണയില്‍ തട്ടി ട്രംപും മോദിയും; വീണ്ടും ഫോണ്‍ സംഭാഷണം, തീരുവയില്‍ പിന്നോട്ടോ?
ഇറക്കുമതി കുറയ്ക്കുകയും മലിനീകരണമില്ലാത്ത യാത്ര ഉറപ്പാക്കുകയുമാണ് സർക്കരിൻ്റെ ലക്ഷ്യം. കാർഷിക മേഖലയെ ഊർജ്ജ മേഖലയുമായി ബന്ധിപ്പിക്കാൻ കൂടി സർക്കാർ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ചോളത്തിൽ നിന്നും എഥനോൾ ഉത്പാദിപ്പിക്കാനുള്ള സർക്കാരിൻ്റെ തീരുമാനം കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിച്ചു. ഈ തീരുമാനമെടുക്കുമ്പോൾ വിപണിയിൽ ചോളത്തിന് ക്വിൻ്റലിന് 1300 രൂപയായിരുന്നു വില. എന്നാൽ വില പിന്നീട് 2600 രൂപയായി ഉയർന്നു. 45000 കോടി രൂപയുടെ നേട്ടമാണ് ഇതുവഴി ബിഹാറിലെ, ഉത്തർപ്രദേശിലെയും കർഷകർക്ക് നേരിട്ട് ലഭിച്ചത്. രാജ്യത്ത് നിലവിൽ 24 കോടിയിലധികം വാഹനങ്ങൾ ഇ-20 ഇന്ധനത്തിൽ ഓടുന്നുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
2030-ഓടെ ഇന്ത്യയുടെ ഇ.വി വിപണി 20 ലക്ഷം കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് വർഷം തോറും ഒരു കോടി വാഹനങ്ങളുടെ വിൽപ്പനയ്ക്കും അഞ്ച് കൊടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കാരണമാകും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 146 ശതമാനത്തിൻ്റെ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ലിഥിയം അയൺ ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതും. പി.എം ഇ-ഡ്രൈവ് പദ്ധതിയും ഇതിന് കരുത്തേകി. ജമ്മു കശ്മീരിൽ കണ്ടെത്തിയ വലിയ ലിഥിയം ശേഖരം രാജ്യത്തിൻ്റെ വളർച്ചക്ക് വലിയ മുതൽക്കൂട്ടാകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
English Summary
Union Minister Nitin Gadkari announced that leading automakers will launch 100 percent ethanol flex-fuel vehicles within two months. He also highlighted the massive growth of India’s EV market and vehicle-scrapping ecosystem.